പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

തൃശ്ശൂർ: നഗരമധ്യത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെയും നവജാത ശിശുവിനെയും രക്തത്തിൽ കുളിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എടമുട്ടം സ്വദേശിനിയായ ജ്യോതി (30) ആണ് മരിച്ചത്. ലോഡ്ജിലെ 108-ാം നമ്പർ മുറിയിലാണ് പ്രസവത്തെ തുടർന്ന് ഇരുവരും മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ജൂൺ 27-നാണ് ഓട്ടോ ഡ്രൈവർക്കൊപ്പം ജ്യോതി ലോഡ്ജിൽ മുറിയെടുത്തത്. എടമുട്ടം സ്വദേശിനി ജ്യോതി എന്ന വിവരമാണ് ഇവർ റിസപ്ഷനിൽ നൽകിയിരുന്നത്. എന്നാൽ ഇന്ന് ഉച്ചയോടെ ലോഡ്ജിലെത്തിയ ഓട്ടോ ഡ്രൈവർ, കഴിഞ്ഞ രണ്ട് ദിവസമായി താൻ വിളിച്ചിട്ടും ജ്യോതി ഫോൺ എടുക്കുന്നില്ലെന്ന വിവരം റിസപ്ഷനിൽ അറിയിക്കുകയായിരുന്നു. ഇതിൽ ദുരൂഹത തോന്നിയ ലോഡ്ജ് ജീവനക്കാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.

  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ലോഡ്ജ് മുറി ബലമായി തുറന്നപ്പോഴാണ് നാടിനെ നടുക്കിയ ദാരുണ സംഭവം പുറത്തറിയുന്നത്. മുറിക്കുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ. പ്രസവത്തിനിടയുണ്ടായ അമിത രക്തസ്രാവമാണോ മരണകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മരണത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ കസ്റ്റഡിയിലുള്ള ഓട്ടോ ഡ്രൈവറെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
[masterslider id="10"]

Related posts