വിവാഹം പിന്നീട്; അമ്മയാകാൻ ഒരുങ്ങി നടി തമന്ന  

തെന്നിന്ത്യയുടെ സ്വന്തം താരസുന്ദരിയാണ് തമന്ന.

നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന മോളിവുഡിലും തന്റെ സാന്നിദ്ധ്യം ഇതിനോടകം അറിയിച്ചു കഴിഞ്ഞു.

തമന്നയുടെ മോളിവുഡ് അരങ്ങേറ്റം ഇതിനോടകം വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്.

ബാന്ദ്ര എന്ന സിനിമയില്‍ ദിലീപിന്റെ നായികയായാണ് തമന്ന എത്തിയത്.

പുതിയ ഫാഷൻ ട്രെൻഡുകള്‍ കൃത്യമായി പിന്തുടരുന്ന താരം കൂടിയാണ് തമന്ന.

താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

എന്നാല്‍ ആരാധകർ ഇപ്പോഴും താരത്തോട് ചോദിക്കുന്ന ചോദ്യമാണ് വിവാഹത്തെപ്പറ്റി.

മാത്രമല്ല കരിയറില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ തമന്നയുടെ വിവാഹം സംബന്ധിച്ച ചർച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

നടൻ വിജയ് വർമ്മയുമായി തമന്ന പ്രണയത്തിലാണെന്ന തരത്തില്‍ മാസങ്ങള്‍ക്ക് മുൻപ് റിപ്പോർട്ട്‌ വന്നിരുന്നു.

ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചപ്പോള്‍ തുടങ്ങിയ ഇഷ്ടമാണെന്നും വൈകാതെ വിവാഹിതയായേക്കും എന്നൊക്കെ തരത്തിലാണ് റിപ്പോർട്ടുകള്‍ പ്രചരിച്ചത്.

ഇത് മാത്രമല്ല ദാമ്പത്യജീവിതത്തെ കുറിച്ച്‌ വേറെയും തീരുമാനങ്ങള്‍ നടി എടുത്തതായിട്ടാണ് വിവരം.

വിവാഹം കഴിക്കാതെ അമ്മയാകാനാണ് നടിയുടെ തീരുമാനമെന്ന തരത്തിലാണ് പുതിയ ചില വാർത്തകള്‍ വന്നിരിക്കുന്നത്.

ലസ്റ്റ് സ്റ്റോറീസ് 2 ല്‍ ജോഡികളായി അഭിനയിച്ചതിന് ശേഷമാണ് തമന്നയും വിജയും പ്രണയത്തിലായതായിട്ട് റിപ്പോർട്ടുകള്‍ വന്നത്.

ആദ്യം തമന്നയും വിജയ് വർമ്മയും തങ്ങളുടെ പ്രണയ വാർത്തകള്‍ നിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെ തങ്ങള്‍ പ്രണയത്തിലാണെന്ന് വ്യക്തത വരുത്തുകയും ചെയ്തു.

പലപ്പോഴും എയർപോർട്ടില്‍ വച്ചുള്ള താരങ്ങളുടെ ദൃശ്യങ്ങള്‍ പലതവണ പാപ്പരാസികളുടെ ക്യാമറയില്‍ പെട്ടതോടെ കൂടുതല്‍ കഥകളായി.

ഈ വർഷം തന്നെ താരങ്ങള്‍ വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകള്‍.

ഇതിനിടെ ആരാധകരെ പോലും അമ്പരിപ്പിക്കുന്നൊരു റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.

വിവാഹത്തിന് മുമ്പ് അമ്മയാകാൻ തമന്ന തീരുമാനിച്ചുവെന്നും അതിന് മുന്നോടിയായി ആദ്യമേ കുടുംബാസൂത്രണം ചെയ്യുന്നതായിട്ടുമാണ് റിപ്പോർട്ട്.

ഒരു കുഞ്ഞിന് ജന്മം കൊടുത്തിനുശേഷം, അവരുടെ ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

അതുകൊണ്ട് ഒരു കുഞ്ഞ് വന്ന് കുറച്ച്‌ വർഷങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ചാല്‍, ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ അടുപ്പവും ആഴവും ഉണ്ടാവുകയുള്ളു എന്നും അങ്ങനെ ശക്തമായൊരു ബന്ധത്തിലാവാനാണ് നടി ആഗ്രഹിക്കുന്നതെന്നും പറയപ്പെടുന്നു.

വിജയ് വർമ്മയും തമന്നയും അവരുടെ പരസ്പരമുള്ള ധാരണയുടെ പശ്ചാത്തലത്തില്‍, വിവാഹത്തിന് മുമ്പ് തമന്ന ഗർഭിണിയാകാൻ തീരുമാനിച്ചുവെന്നും ബോളിവുഡിലെ പ്രമുഖ മാധ്യമങ്ങളില്‍ റിപ്പോർട്ട് ചെയ്യുന്നു.

അടുത്തിടെ, ബോളിവുഡ് താരങ്ങളായ പലരും ഇതേ മാർഗം സ്വീകരിച്ചിരുന്നു.

വിവാഹത്തിന് മുമ്പ് നടി ആലിയ ഭട്ട് ഗർഭിണിയായിരുന്നു.

ഇതിന് ശേഷമാണ് രണ്‍ബീർ കപൂറിനെ വിവാഹം കഴിക്കുന്നത്.

നടി ഇലിയാനയും സമാനമായ രീതിയില്‍ ജീവിക്കുകയാണ്.

ഈയൊരു രീതിയിലേക്ക് തമന്നയും പോവുകയാണെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us