2.8 കിലോ തങ്കക്കട്ടിയുമായി കർണാടക സ്വദേശി അറസ്റ്റിൽ 

കണ്ണൂർ: കാറിന്റെ രഹസ്യ അറയിലാക്കി കടത്താൻ ശ്രമിച്ച 2.8 കിലോ തങ്കക്കട്ടിയുമായി കർണാടക സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

മംഗളൂരുവിലെ ദേവരാജ് ഷേഠ് (67) ആണ് പോലീസിന്റെ വലയിലായത്.

വിദേശനിർമ്മിത തങ്കക്കട്ടിക്ക് വിപണിയില്‍ 2.04 കോടി രൂപ വിലവരും.

കസ്റ്റംസ് കണ്ണൂർ ഡിവിഷൻ സൂപ്രണ്ട് പി.പി.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം ചെറുവത്തൂരില്‍ വച്ചാണ് തങ്കക്കട്ടി പിടിച്ചത്.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ വെള്ളിയാഴ്ച രാവിലെയാണ് കാർ പിടിയിലായത്.

ദേശീയപാതയില്‍ പിലിക്കോട് തോട്ടം ഗേറ്റ് ഭാഗത്താണ് കസ്റ്റംസ് സംഘം കാറിനായി വലവിരിച്ച്‌ കാത്തിരുന്നത്.

പയ്യന്നൂർ ഭാഗത്തുനിന്ന് മംഗളൂരു ഭാഗത്തേക്ക് എത്തിയ കാർ കസ്റ്റംസ് സംഘം തടഞ്ഞു നിർത്തിയപ്പോള്‍ പ്രതി അസ്വാഭാവികതയൊന്നും കാണിക്കാതെ പരിശോധനയുമായി സഹകരിക്കുകയായിരുന്നു.

തങ്കക്കട്ടി ഏത് വിമാനത്താവളം വഴിയാണ് കടത്തിയതെന്നും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നുമുള്ള വിവരങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കസ്റ്റംസ് വിശദമായി ചോദ്യംചെയ്യും.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

സ്വർണക്കടത്തിന് പിന്നിലെ അന്താരാഷ്ട്ര ബന്ധമുള്ള കണ്ണികളുടെ ഭാഗമാണ് പിടിയിലായ ആളെന്നാണ് അധികൃതരുടെ നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts