സ്വർണം പൊടിരൂപത്തിലാക്കി കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു : പൊടിരൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ പിടിയിലായയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 23 ലക്ഷംരൂപ വിലമതിക്കുന്ന 368 ഗ്രാം സ്വർണം ഇയാളിൽ നിന്ന് കസ്റ്റംസ് സംഘം കണ്ടെടുത്തു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യാത്രക്കാരനെ പരിശോധിച്ചത്. ഇതോടെ പാന്റിന്റെ ഉൾവശത്ത് തുന്നിയുണ്ടാക്കിയ ചെറുപോക്കറ്റുകളിൽ സൂക്ഷിച്ചനിലയിൽ സ്വർണപ്പൊടി കണ്ടെത്തുകയായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിനുവേണ്ടിയാണ് സ്വർണം കടത്തിയെന്നതാണ് പ്രാഥമികവിവരം.  

Read More

മംഗളൂരു വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി 

ബെംഗളൂരു: പരിശോധനക്ക് ശേഷം ഗ്രീൻ ചാനല്‍ കടന്ന മൂന്ന് യാത്രക്കാരില്‍നിന്ന് മംഗളൂരു വിമാനത്താവളം കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടി. 76.50 ലക്ഷം രൂപ വിലവരുന്ന 1.27 കിലോ സ്വര്‍ണമാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി പിടികൂടിയതെന്ന് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. ഹാൻഡ് ബാഗ് സ്കാൻ ചെയ്ത് തുറന്നപ്പോഴാണ് സ്വര്‍ണ ബിസ്കറ്റുകള്‍ അടങ്ങിയ പെട്ടി കണ്ടെത്തിയത്.

Read More

വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; 267 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട. 267 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇയാളുടെ ബാഗേജില്‍ നട്ട്, ബോള്‍ട്ടുകളുടെ രൂപത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്. ഇത് ഏകദേശം 267 ഗ്രാം തൂക്കമുണ്ടാകും എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. നേരത്തെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 2.3 കിലോഗ്രാം സ്വര്‍ണ്ണ പേസ്റ്റ് പിടികൂടിയിരുന്നു.  

Read More

വിമാനത്താവളത്തിൽ 30 സ്വർണ ബിസ്കറ്റുകളുമായി യാത്രക്കാരനെ പിടികൂടി

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 600 ഗ്രാം വരുന്ന 30 സ്വർണ ബിസ്കറ്റുകളുമായി യാത്രക്കാരനെ പിടികൂടി. കൊൽക്കത്തയിൽ നിന്നെത്തിയ യാത്രക്കാരനെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ വ്യക്തിയുടെ പേരുവിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല. വിശദമായി അന്വേഷണം നടത്തി വരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

കെ.ഐ.എയിൽ ഒരു കോടി രൂപയുടെ സ്വർണവുമായി മലയാളികൾ പിടിയിൽ

ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച രണ്ടു മലയാളികളെ പിടികൂടിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. കേരളത്തിലെ കോഴിക്കോട് സ്വദേശികളായ ഇവർ മഞ്ഞലോഹത്തെ പേസ്റ്റാക്കി മാറ്റിയ ശേഷം പൗച്ചുകളാക്കി ഇഷ്‌ടാനുസൃതമായി തുന്നിയ അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 50.08 ലക്ഷം രൂപ വിലമതിക്കുന്ന 966.1 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ മേയ് ആറിന് എത്തിയ 24കാരനാണ് ആദ്യം പിടിയിലായത്. 47.31 ലക്ഷം രൂപ വിലമതിക്കുന്ന 918.01 ഗ്രാം സ്വർണവുമായി 26 വയസ്സുള്ള രണ്ടാമത്തെ വ്യക്തി…

Read More

നഗരത്തിൽ വിദേശ കറൻസിയുമായി രണ്ട് ഹവാല പണമിടപാടുകാർ പിടിയിൽ

ബെംഗളൂരു: രണ്ട് ഹവാല ഓപ്പറേറ്റർമാരെ ബെംഗളൂരുവിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ) അറസ്റ്റ് ചെയ്തു. ഒരു കോടി രൂപയുടെ വിദേശ കറൻസി ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കഴിഞ്ഞ വാരാന്ത്യത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് തടഞ്ഞത്. അമേരിക്കൻ ഡോളർ, ദിർഹം, യൂറോ എന്നീ വിദേശ കറൻസികൾ മലയാളം പത്രങ്ങളിൽ പൊതിഞ്ഞ് മിക്സർ–ഗ്രൈൻഡറിനുള്ളിൽ ഒളിപ്പിച്ചു വെച്ചാണ് കടത്താൻ ശ്രമിച്ചത്. 1962 –ലെ കസ്റ്റംസ് നിയമത്തിലെ 104, 113, 135 എന്നീ വകുപ്പുകൾ പ്രകാരം…

Read More
Click Here to Follow Us