മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിൽ റിലീസ് ചെയ്തു

സമീപകാല മലയാള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്സ്.

യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ ബോക്സ് ഓഫീസ് ചരിത്രത്തെ മാറ്റി എഴുതിയിരുന്നു.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ഇന്ന് പുലർച്ചെ ചിത്രം ഒടിടി റിലീസ് ചെയ്തത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിൽ ചിത്രം ഹോട്ട്സ്റ്റാറിൽ ലഭ്യമാകും.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

ഫെബ്രുവരി 22 ന് തിയറ്ററിലെത്തിയ ചിത്രം 74 ആം ​ദിവസമാണ് ഒടിടി പ്ലാറ്റ്ഫോമിലെത്തുന്നത്.

നിലവിൽ ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രമാണ് ചിദംബരത്തിൻ്റെ സംവിധാനത്തിലെത്തിയ ഈ സർവൈവൽ ത്രില്ലർ.

ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ചര്‍ ച്ചകൾ  നേരത്തെ സജീവമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts