നഗരത്തിൽ മലയാളി വിദ്യാർത്ഥിക്ക് നേരെ ആക്രമണം; ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പണം കവർന്നു.

സംഭവത്തിൽ വിദ്യാർഥിയുടെ മുൻ സഹപാഠി മുബാറക് എന്ന മുബയെ പോലീസ് അറസ്റ്റു ചെയ്തു. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 22-കാരനായ വിദ്യാർഥിയിൽനിന്ന് 24,500 രൂപ കവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

പിന്നീട് കേരളത്തിൽ നിന്ന് വിദ്യാർഥിയുടെ അച്ഛനെത്തി പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

വിദ്യാർഥിയും മുബാറകും പി.യു. കോഴ്‌സിന് ഒരുമിച്ച് പഠിച്ചിരുന്നു.

കഴിഞ്ഞമാസം 26-നാണ് തട്ടിപ്പുനടന്നത്. മുബാറക് സുഹൃത്തായ സുന്ദറിന്റെ സഹായത്തോടെ വിദ്യാർഥിയെ സാമ്പിഗെ ഹള്ളിയിലെ ഒരു ഹോട്ടലിനുസമീപം കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts