മാല വിഴുങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: യുവതിയുടെ മാല പൊട്ടിച്ചെടുത്തത്തിന്റെ ഭാഗം മോഷ്ടാവിന്റെ വയറ്റിൽ നിന്ന് കണ്ടെത്തി.
ഇന്നലെ നഗരത്തിലെ കെ.ആർ. മാർക്കറ്റിലാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ ഹേമ എന്ന യുവതിയുടെ മാലയാണ് വിജയ് (20) എന്ന തസ്‌ക്കരൻ പൊട്ടിച്ചെടുത്തത്.

രാത്രി എട്ടരയോടെയാണ് മൂന്നോളം പേർ ചേർന്ന് ഹേമയെ തടഞ്ഞു നിർത്തി മാലപൊട്ടിക്കാൻ ശ്രമിച്ചത്. വിജയ് മാലപൊട്ടിക്കുന്നതിനിടയിൽ യുവതി മാലയിൽ പിടിച്ചു തടയാൻ ശ്രമിച്ചു. തുടർന്നുണ്ടായ പിടിവലിക്കിടെ പൊട്ടിയ മാലയുടെ ഒരുഭാഗം ഹേമയുടെ കൈയിലും ബാക്കി ഭാഗം വിജയിയുടെ കയ്യിലുമായി. ഹേമ ബഹളം വെച്ചത്തിനെ തുടർന്ന് ആളുകൾ കൂടിയതോടെ വിജയ്‌യുടെ കൂട്ടാളികൾ ഓടി രക്ഷപ്പെട്ടിരുന്നു.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

നാട്ടുകാർ ഇയാളെ പോലീസിന് കൈമാറി. മാല തന്റെ കൈയിലില്ലെന്ന് വിജയ് പോലീസിനോട് പറഞ്ഞെങ്കിലും വിഴുങ്ങുന്നത് കണ്ടെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പോലീസിന് മൊഴി നൽകി. തുടർന്ന്, ആശുപത്രിയിലെത്തിച്ചു എക്സ്‌റേ എടുത്തപ്പോൾ വയറ്റിൽ മാലയുടെ ഭാഗം കണ്ടെത്തി. 7.5 ഗ്രാം സ്വർണമാണ് വിജയ് വിഴുങ്ങിയത്. പഴങ്ങളും എനിമയും കൊടുത്ത് ഡോക്ടർമാർ മാല പുറത്തെത്തിച്ചു.വിജയിയുടെ കൂട്ടാളിയായ സഞ്ജയ്യേയും പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗകത്തിൽ പച്ചക്കറി വില കുതിക്കുന്നു: ബീൻസിന് നൂറിലേക്ക്; കടുത്ത വേനലിൽ കരിഞ്ഞ് അടുക്കള ബജറ്റുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.
[masterslider id="10"]

Related posts