മയക്കു മരുന്ന് ഉപയോഗം വൻ തോതിൽ; സഞ്ജനയും രാഗിണിയും മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു

ബെംഗളൂരു: കന്നഡ ചലച്ചിത്ര മേഖലയില്ലെ മയക്കുമരുന്ന് ഉപയോഗം വാൻ തോതിൽ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിലര്‍ മയക്കുമരുന്ന് സ്ഥിരം ഉപയോഗിക്കാറുള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യെക്തമാക്കി.

ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമല്‍ പന്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്. കന്നഡയിലെ ചലച്ചിത്ര നടിമാരായ സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി അതോടൊപ്പം പാര്‍ട്ടി ഓര്‍ഗനൈസര്‍ വിരേന്‍ ഖന്ന, മുന്‍ മന്ത്രി അന്തരിച്ച ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വ എന്നിവരും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായവരുടെ പട്ടികയിൽ ഉള്‍പ്പെടുന്നു.

  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

പ്രതികളുടെ മുടിയുടെ സാമ്പിളുകള്‍ ശേഖരിച്ചാണ് ഹൈദരാബാദിലേക്ക് പ്രത്യേക പരിശോധനയ്‌ക്കായി അയച്ചത്. സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ സംഘം ശേഖരിച്ച കേസിനു ആസ്പ്പദമായ തെളിവുകള്‍ ഹൈദരാബാദിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധന നടത്തിയ ശേഷമാണ് പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ തെളിഞ്ഞത്.

2020 സെപ്റ്റംബർ നാലിനാണ് രാഗിണിയെ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്തത്. ഈ വർഷം ഫെബ്രുവരിയിലാണ് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം നേടി ഇവർ പുറത്തിറങ്ങിയത്. ആദ്യം അറസ്റ്റിലായ സഞ്ജന ഗൽറാണിക്ക് കഴിഞ്ഞ ഡിസംബർ ആദ്യം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
[masterslider id="10"]

Related posts