ആംബുലൻസിനു വഴി ഒരുക്കി കർണാടകയും കേരളവും; അഞ്ചര മണിക്കൂർ ദൗത്യം പൂർണ്ണ വിജയം.

ബെംഗളൂരു: കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒന്നര വയസുള്ള ഫാത്തിമ ത്വയ്‌ബ എന്ന കുട്ടിയുടെ ചികിത്സക്ക് ആവശ്യമായ മരുന്ന് ബെംഗളൂരു ആസ്റ്റർ സി.എം.ഐ ആശുപത്രിയിൽ നിന്നും അഞ്ചരമണിക്കൂർ കൊണ്ട് എത്തിക്കുക എന്ന ദൗത്യം ബെംഗളൂരു എ.ഐ.കെ.എം.സി.സി പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. വൈകുന്നേരം കൃത്യം നാല് മണിക്ക് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ടു ഒമ്പതര മണിക്ക് കോഴിക്കോടെത്തുക എന്നതായിരുന്നു വെല്ലുവിളി. എന്നാൽ സീറോ ട്രാഫിക് ഒരുക്കാൻ ഉള്ള സമയും പോലും ലഭിക്കാത്തതിനാൽ ഈ ആംബുലൻസ്വ കടന്നു പോകുന്ന വഴിയിൽ ഉള്ള കെ.എം.സി.സി പ്രവർത്തകരും നാട്ടുകാരും മറ്റു…

Read More

കർണാടകയിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു

ബെംഗളൂരു: കഴിഞ്ഞ രണ്ട് ആഴ്ചകളോളമായി കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യൂ സംസ്ഥാന സർക്കാർ പിൻവലിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഈ വിവരം മന്ത്രി ആർ.അശോകയാണ് മാധ്യമങ്ങളെ അറിയിച്ചത്. “ആശുപത്രിയിലെ നിരക്ക് നിലവിലെ 5% ൽ നിന്ന് ഉയർന്നാൽ, ഞങ്ങൾ വീണ്ടും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന വ്യവസ്ഥയ്ക്ക് വിധേയമാണിത്,” റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു. രാത്രി 11 മുതൽ രാവിലെ 5 മണി വരെ രാത്രി കർഫ്യൂ തുടരും.   #weekendcurfew to be withdrawn in #Karnataka…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (02-01-2022).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 1187 റിപ്പോർട്ട് ചെയ്തു. 275 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.08% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 275 ആകെ ഡിസ്ചാര്‍ജ് : 2960890 ഇന്നത്തെ കേസുകള്‍ : 1187 ആകെ ആക്റ്റീവ് കേസുകള്‍ : 10292 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 38346 ആകെ പോസിറ്റീവ് കേസുകള്‍ : 3009557…

Read More

ബാംഗ്ലൂർ മലയാളീ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരം ജനുവരി 30 ആം തിയതി; ടീം രെജിസ്ട്രേഷൻ ആരംഭിച്ചു.

ബെംഗളൂരു: കഴിഞ്ഞ രണ്ടു വർഷത്തോളമായി ബെംഗളൂരു നഗരത്തിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ്ബിന്റെ (ബി.എം.എസ്.സി) രണ്ടാമത് ക്രിക്കറ്റ് മത്സരം ഈ മാസം (ജനുവരി) 30 ആം തിയതി ബെംഗളൂരുവിലെ കുഡ്‌ലു ഗേറ്റിലുള്ള ഇഖ്‌റ ഗെയിംസ് വില്ലജ് എന്ന ഗ്രൗണ്ടിൽ വെച്ച് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ഒന്നാം സമ്മാനമായി ട്രോഫിയും അതോടൊപ്പം 15000/- രൂപ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി ട്രോഫിയും 7000/- രൂപ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ബെസ്റ് ബാറ്റ്സ്മാൻ, ബെസ്റ് ബൗളർ, ബെസ്റ് വിക്കറ്റ് കീപ്പർ,…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (02-01-2022)

കേരളത്തിൽ 2802 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂർ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂർ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80, കാസർഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന…

Read More

മലപ്പുറം സ്വദേശിയായ യുവാവിനെ നഗരത്തിൽ നിന്നും കാണ്മാനില്ല

ബെംഗളൂരു: മലപ്പുറം പുത്തൻപള്ളി പെരുമ്പടപ്പ് സ്വദേശിയും ബെംഗളൂരു യെലഹങ്കയിലെ ദൊഡ്ഡബല്ലാപ്പൂർ റോഡിലുള്ള ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തു വന്ന മുഹമ്മദ് അസ്‌ലം കെ.പി (22) എന്ന യുവാവിനെ ഇന്നലെ മുതൽ നഗരത്തിൽ നിന്നും കാണ്മാനില്ല. യെലഹങ്ക രാജനുകുണ്ടേ പോലീസ് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തെ എവിടെയെങ്കിലും വെച്ച് കണ്ടു മുട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടുക. 9746440123, 9995297686, 7012035882

Read More

കർണാടകയിലെ കോവിഡ് കേസുകളിൽ ഇന്നും വൻ കുതിച്ചു ചാട്ടം; കൂടുതൽ പോസിറ്റീവ് കേസുകൾ ബെംഗളൂരു നഗരത്തിൽ. വിശദമായി വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 832 റിപ്പോർട്ട് ചെയ്തു. 335 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.70% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 335 ആകെ ഡിസ്ചാര്‍ജ് : 2960261 ഇന്നത്തെ കേസുകള്‍ : 832 ആകെ ആക്റ്റീവ് കേസുകള്‍ : 8712 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 38335 ആകെ പോസിറ്റീവ് കേസുകള്‍ : 3007337…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (31-12-2021)

കേരളത്തിൽ ഇന്ന് 2676 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂർ 234, കോട്ടയം 224, കണ്ണൂർ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസർഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,962 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ…

Read More

നാളെ നടത്താനിരുന്ന കർണാടക ബന്ദ് പിൻവലിച്ചു

ബെംഗളൂരു: വ്യാഴാഴ്ച കന്നഡ സംഘടനാ നേതാക്കൾക്ക് സംസ്ഥാന സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് ഡിസംബർ 31 ന് നടത്താനിരുന്ന കർണാടക ബന്ദ് പിൻവലിച്ചു. ബെംഗളൂരുവിൽ കന്നഡ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കന്നഡ സംഘടനകളെ ബന്ദ് ആഹ്വാനം പിൻവലിക്കാൻ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചു. നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ബൊമ്മൈ “ഞങ്ങൾ കന്നഡ സംഘടനാ നേതാക്കളുമായി ദീർഘനേരം ചർച്ച ചെയ്യുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് കന്നഡ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ എല്ലായ്‌പ്പോഴും…

Read More

ലോറി ഡ്രൈവർക്കു നേരെ ആക്രമണം

ബെംഗളൂരു: തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ നിന്നും ഇറച്ചി കോഴികളുടെ നഗരത്തിലേക്ക് വരുകയായിരുന്ന ലോറി സുമനഹള്ളിയിൽ വെച്ച് കവർച്ച സംഘം ആക്രമിച്ചു. ലോറി ഡ്രൈവർ ആയ കോട്ടപ്പക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന 1.3 ലക്ഷം രൂപ അക്രമി സംഘം കവർന്നു. ഇന്നലെ രാത്രിയോടുകൂടി ആയുധങ്ങളുമായി കാറിലെത്തിയ സംഘം ലോറി തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നുവെന്ന് കോട്ടപ്പ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More
Click Here to Follow Us