ആംബുലൻസിനു വഴി ഒരുക്കി കർണാടകയും കേരളവും; അഞ്ചര മണിക്കൂർ ദൗത്യം പൂർണ്ണ വിജയം.

ബെംഗളൂരു: കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒന്നര വയസുള്ള ഫാത്തിമ ത്വയ്‌ബ എന്ന കുട്ടിയുടെ ചികിത്സക്ക് ആവശ്യമായ മരുന്ന് ബെംഗളൂരു ആസ്റ്റർ സി.എം.ഐ ആശുപത്രിയിൽ നിന്നും അഞ്ചരമണിക്കൂർ കൊണ്ട് എത്തിക്കുക എന്ന ദൗത്യം ബെംഗളൂരു എ.ഐ.കെ.എം.സി.സി പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. വൈകുന്നേരം കൃത്യം നാല് മണിക്ക് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ടു ഒമ്പതര മണിക്ക് കോഴിക്കോടെത്തുക എന്നതായിരുന്നു വെല്ലുവിളി. എന്നാൽ സീറോ ട്രാഫിക് ഒരുക്കാൻ ഉള്ള സമയും പോലും ലഭിക്കാത്തതിനാൽ ഈ ആംബുലൻസ്വ കടന്നു പോകുന്ന വഴിയിൽ ഉള്ള കെ.എം.സി.സി പ്രവർത്തകരും നാട്ടുകാരും മറ്റു…

Read More

വാക്‌സിൻ എടുക്കാൻ മടിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് വിദ്യാർത്ഥികൾ

ബെംഗളൂരു : ദക്ഷിണ കന്നഡ ജനസംഖ്യയുടെ ഏകദേശം 89% പേർ മാത്രമാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്, പൊതുജനാരോഗ്യത്തിന്റെ ഭാഗമായി, മടിയുള്ളവരോട് വാക്‌സിൻ എടുക്കാൻ ആവശ്യപ്പെടാൻ സ്‌കൂൾ കുട്ടികളെ ഉൾപ്പെടുത്തി ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾക്ക് കിഴിൽ പദ്ധതി ആരംഭിച്ചു. യോഗ്യരായ ജനസംഖ്യയുടെ 55% പേർക്കെങ്കിലും രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ട്.എന്നാൽ ലസിക ജാഗ്രതി പരിപാടിയിലൂടെ,ജില്ലാ ഭരണകൂടം ആദ്യ ഡോസ് കവറേജ് കുറഞ്ഞത് 95% ആയി ഉയർത്താൻ ശ്രമിക്കുകയാണ്. നഗരപരിധിയിലെ ഒട്ടുമിക്ക സ്കൂളുകളിലും രാവിലെ അസംബ്ലി സമയത്ത് പദ്ധതി ചെയ്യുന്നതിനെക്കുറിച്ച് വിദ്യാർത്ഥികളെ അറിയിക്കുന്ന ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ…

Read More

കണ്ണൂരിൽ നിന്നും ബെംഗളുരുവിലേക്ക് വെറും 4 മണിക്കൂർ; കുരുന്നു ജീവനുമായി മരണപ്പാച്ചിൽ. കെ.എം.സി.സി ഏറ്റെടുത്ത ദൗത്യം പൂർണ്ണ വിജയം

ബെംഗളൂരു: എസ് എം എ രോഗം ബാധിച്ച കണ്ണൂരിലെ ഒൻപത് മാസം മാത്രം പ്രായമുളള ‘ഇനാറ മറിയം’ എന്ന കുട്ടിയുമായി ഇന്ന് രാവിലെ 11 മാണിയോട് കൂടി കണ്ണൂര്‍ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും മട്ടന്നൂർ ഇരിട്ടി മാക്കൂട്ടം ഗോണിക്കുപ്പ ഹുൻസൂർ വഴി ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ 3 മണിക്ക് മുന്നേ എത്തിക്കുക എന്ന ദൗത്യമാണ് ബെംഗളൂരു കെഎംസിസി പ്രവർത്തകർ ഏറ്റെടുത്തു പൂർണ്ണ വിജയമാക്കിയത്. കർണാടകയിൽ ആംബുലൻസ് വ്യൂഹം കടന്നു പോകുന്ന പാതയിൽ മുഴുവൻ സംസ്ഥാന പോലീസ് സീറോ ട്രാഫിക് ഒരുക്കിയിരുന്നു. കൃത്യം 3…

Read More

എ.ഐ.കെ.എം.സി.സി.മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നാളെ

ബെംഗളൂരു: ആള്‍ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയും ബി.ബി.എം.പിയുമായി സഹകരിച്ച് നടത്തുന്ന മെഗാ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ഈ 17-09-2021 വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ബെംഗളൂരു സോമേശ്വര നഗറിലുള്ള ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ വെച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി +919964889888 എന്ന നമ്പറില്‍ വിളിക്കുക.

Read More

സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി എ.ഐ.കെ.എം.സി.സി

ബെംഗളൂരു: നഗരത്തിലെ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ രണ്ടാം ഘട്ട സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ്  നടത്തി. നിരവധിയാളുകൾ ഇവിടെ നിന്നും പ്രധിരോധ കുത്തിവെപ്പ് സ്വീകരിച്ചു. എ.ഐ.കെ.എം.സി.സിയും, ബി.ബി.എം.പിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്തത്. എ.ഐ.കെ.എം.സി.സി സംഘടിപ്പിക്കുന്ന മൂന്നാം ഘട്ട വാക്‌സിനേഷൻ ക്യാമ്പ് ഈ മാസം പത്താം തിയതി, വെള്ളിയാഴ്‌ച രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച് നടക്കും. പ്രധിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ താല്പര്യമുള്ളവർക്ക് രജിസ്‌ട്രേഷന് വേണ്ടി 9964889888…

Read More

എ.ഐ.കെ.എം.സി.സി സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന്

ബെംഗളൂരു: ഇനിയും പ്രതിരോധ കുത്തിവെപ്പിനായി ബെംഗളൂരു ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ ഇന്ന് സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബെംഗളൂരു എ.ഐ.കെ.എം.സി, ബി.ബി.എം.പിയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്യുക. ഇന്ന് രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുക. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനായി വരാൻ ആഗ്രഹിക്കുന്ന ആളുകൾ ആധാർ കാർഡും, മൊബൈൽ ഫോണും കൈവശം കരുത്തേണ്ടതാണ്. മുന്‍കൂട്ടി രജിസ്‌റ്റർ ചെയ്യാൻ വേണ്ടി 9964889888 നമ്പറില്‍ ബന്ധപ്പെടുക.

Read More

അശരണരുടെ കണ്ണീരൊപ്പി എ.ഐ.കെ.എം.സി.സി മാതൃകയാവുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

ബെംഗളൂരു: സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കണ്ണീരൊപ്പുന്നവര്‍ സമൂഹത്തിന്റെ ക്രിയാത്മക നിര്‍മ്മിതിയില്‍ നിസ്തുല്യമായ പങ്കു വഹിക്കുന്നവരാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആള്‍ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ദശദിന സമൂഹ വിവാഹത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായവരുടെ വേദനകള്‍ക്ക് ഒപ്പം നില്‍ക്കുയാണ് ആള്‍ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കേന്ദ്രീകരിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാനവികതയുടെ പുതിയൊരു അധ്യായമാണ് സമൂഹത്തിന്…

Read More

എ.ഐ.കെ.എം.സി.സിയുടെ ദശദിന മംഗല്യ മേളക്ക് ഇന്ന് സമാപനം

ബെംഗളൂരു: സാമൂഹ്യസേവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ആള്‍ ഇന്ത്യാ കെ.എം.സി.സിയുടെ ബെംഗളൂരു ഘടകമെന്ന് ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്. ദശദിന സമൂഹ വിവാഹത്തിന്റെ ഒമ്പതാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധന കുടുംബങ്ങളെ സഹായിക്കുന്നതില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. രാജ്യത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതില്‍ ഇത്തരം സാമൂഹ്യ സംഘടനകള്‍ വഹിക്കുന്ന പങ്ക് നിസ്തുല്യമാണ്. ഫാസിസ്റ്റ് സംഘശക്തികളെ പ്രതിരോധിക്കേണ്ടത് ഇത്തരം ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ബി.എം.പി കൗണ്‍സിലര്‍…

Read More

ശിഹാബ് തങ്ങള്‍ സെന്റര്‍: ആതുര സേവന രംഗത്തെ പുതു സംസ്‌കാരം

ബെംഗളൂരു: ആള്‍ ഇന്ത്യാ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കേന്ദ്രീകരിച്ച് നടക്കുന്ന ആതുര സേവന പ്രവര്‍ത്തനങ്ങള്‍ കാരുണ്യത്തിന്റെ പുതു സംസ്‌കാരമാണ് ബെംഗളുരുവിന് പരിചയപ്പെടുത്തിയതെന്ന് സഫ മെഡിക്യൂറ് എം.ഡി നഫീസ് അല്‍ റഹ്‌മാന്‍. ദശദിന വിവാഹ സംഗമത്തിന്റെ ഏഴാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലിയേറ്റീവ് കെയര്‍ അടക്കമുള്ള ശിഹാബ് തങ്ങള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ബംഗ്ലൂരു നഗരത്തിന് അപരിചിതമായിരുന്നു. ശുശ്രൂഷ കിട്ടാതെ ഒരു രോഗി പോലും ഒറ്റപ്പെടേണ്ടി വരില്ല എന്ന തരത്തിലേക്ക് ബംഗ്ലൂരു നഗരത്തിന്റെ സാമൂഹ്യ സാഹചര്യത്തെ മാറ്റിയതില്‍ ശിഹാബ്…

Read More

എ.ഐ.കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന ദശദിന വിവാഹ സംഗമത്തിന്റെ ആറാം ദിനം യു.ടി ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാകരുത് ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് യു.ടി ഖാദര്‍ എം.എല്‍.എ. ആള്‍ ഇന്ത്യാ കെം.എം.സി.സി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച് നടത്തുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ ആറാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ആള്‍ ഇന്ത്യാ കെ.എം.സി.സിയുടെയും ശിഹാബ് തങ്ങള്‍ സെന്ററിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉദ്ദേശിച്ചുള്ളതല്ല. ദൈവപ്രീതിയാണ് ഇവിടുത്തെ പ്രവര്‍ത്തകരുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ ശിഹാബ് തങ്ങള്‍ സെന്ററിന്റെ കീഴില്‍ നടക്കുന്ന സേവനങ്ങള്‍ എല്ലാ വിഭാഗം…

Read More
Click Here to Follow Us