കണ്ണൂരിൽ നിന്നും ബെംഗളുരുവിലേക്ക് വെറും 4 മണിക്കൂർ; കുരുന്നു ജീവനുമായി മരണപ്പാച്ചിൽ. കെ.എം.സി.സി ഏറ്റെടുത്ത ദൗത്യം പൂർണ്ണ വിജയം

ബെംഗളൂരു: എസ് എം എ രോഗം ബാധിച്ച കണ്ണൂരിലെ ഒൻപത് മാസം മാത്രം പ്രായമുളള ‘ഇനാറ മറിയം’ എന്ന കുട്ടിയുമായി ഇന്ന് രാവിലെ 11 മാണിയോട് കൂടി കണ്ണൂര്‍ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും മട്ടന്നൂർ ഇരിട്ടി മാക്കൂട്ടം ഗോണിക്കുപ്പ ഹുൻസൂർ വഴി ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ 3 മണിക്ക് മുന്നേ എത്തിക്കുക എന്ന ദൗത്യമാണ് ബെംഗളൂരു കെഎംസിസി പ്രവർത്തകർ ഏറ്റെടുത്തു പൂർണ്ണ വിജയമാക്കിയത്.

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

കർണാടകയിൽ ആംബുലൻസ് വ്യൂഹം കടന്നു പോകുന്ന പാതയിൽ മുഴുവൻ സംസ്ഥാന പോലീസ് സീറോ ട്രാഫിക് ഒരുക്കിയിരുന്നു. കൃത്യം 3 മണിയോടെ കുട്ടിയുമായി ആംബുലൻസ് ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചേർന്നു. ഇതിനു മുമ്പും ഇത്തരം ദൗത്യം ഏറ്റെടുത്ത ആംബുലൻസ് ഡ്രൈവർ ഹനീഫ ആയിരുന്നു ഇക്കുറിയും ആംബുലൻസ് ഓടിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts