അശരണരുടെ കണ്ണീരൊപ്പി എ.ഐ.കെ.എം.സി.സി മാതൃകയാവുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

ബെംഗളൂരു: സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കണ്ണീരൊപ്പുന്നവര്‍ സമൂഹത്തിന്റെ ക്രിയാത്മക നിര്‍മ്മിതിയില്‍ നിസ്തുല്യമായ പങ്കു വഹിക്കുന്നവരാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആള്‍ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ദശദിന സമൂഹ വിവാഹത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായവരുടെ വേദനകള്‍ക്ക് ഒപ്പം നില്‍ക്കുയാണ് ആള്‍ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കേന്ദ്രീകരിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാനവികതയുടെ പുതിയൊരു അധ്യായമാണ് സമൂഹത്തിന് മുമ്പാകെ തുറന്നു വെച്ചത്. ആതുര സേവന രംഗത്തെ കെ.എം.സി.സിയുടെ ഇടപെടലുകള്‍ ഇടവേളകളില്ലാത്തതാണ്. രാപ്പകല്‍ വിത്യാസമില്ലാതെ ആളുകൾ ആശ്വാസം തേടി ശിഹാബ് തങ്ങള്‍ സെന്ററിലെത്തുന്നു. ഉദ്യാന നഗരിയുടെ ഏറ്റവും വലിയ സൗന്ദര്യം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഈ മാനവിക പുഷ്പങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
ദശദിന സമൂഹ വിവാഹത്തിന്റെ സമാപന സംഗമം ശ്രി.പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ടി. ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഡോ. എം.എ അമീറലി വിശദീകരിച്ചു. പത്തു ദിവസം നീണ്ടു നിന്ന സംഗമത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി നൂറ് ജോഡി യുവതിയുവാക്കളുടെ വിവാഹമാണ് നടന്നത്. വിവാഹിതരാകുന്ന ദമ്പതികളുടെ എല്ലാ ചിലവുകളും എ.ഐ.കെ.എം.സി.സിയാണ് വഹിക്കുന്നത്. മൂന്ന് സീസണുകളിലായി 262 യുവതി യുവാക്കളുടെ വിവാഹമാണ് നടന്നത്.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

ഡോ. എം.കെ മുനീര്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ആര്‍.വി ദേവരാജ് എം.എല്‍.എ, റാശിദ് ഗസ്സാലി, പി.കെ സഈദ്, വിനയ് റെഡ്ഡി, ആരിഫുള്ളാഹ്, തുടങ്ങിയവര്‍ സംബന്ധിച്ചു. കലാശിപ്പാളയ, ബലന്ദൂര്‍-സര്‍ജാപൂര്‍, ശിവാജി നഗര്‍ ഏരിയാ കമ്മിറ്റികള്‍ ആതിഥേയത്വം വഹിച്ചു. എം.കെ നൗഷാദ് സ്വാഗതവും റഷീദ് മൗലവി നന്ദിയും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts