6 മുതൽ 8 വരെയുള്ള ക്ലാസുകൾക്ക് നേരിട്ടുള്ള അധ്യായനം പുനരാരംഭിക്കുന്നു.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകളിലെ കൂടുതൽ ക്ലാസുകൾക്ക് നേരിട്ടുള്ള അധ്യായനം പുനരാരംഭിക്കാൻ തീരുമാനമെടുത്ത് സർക്കാർ.

ആറാം ക്ലാസു മുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഗണേശോൽസവത്തെ തുടർന്നുള്ള അവധിക്ക് ശേഷം ക്ലാസുകൾ പുനരാരംഭിക്കും.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2% ൽ താഴെയുള്ള താലൂക്കുകളിൽ മാത്രമേ സ്കൂളുകൾ തുറക്കാൻ അനുമതിയുള്ളൂ.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്.

ഇടവിട്ട ദിവസങ്ങളിൽ പകുതി (50%) വിദ്യാർത്ഥികളുമായാണ് പ്രവർത്തിക്കേണ്ടത്.

ശനിയും ഞായറും അവധിയായിരിക്കും ഈ ദിവങ്ങളിൽ സ്കൂൾ കോവിഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം.

9 മുതൽ 12 ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യായനം മുൻപേ തന്നെ തുടങ്ങിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts