6 മുതൽ 8 വരെയുള്ള ക്ലാസുകൾക്ക് നേരിട്ടുള്ള അധ്യായനം പുനരാരംഭിക്കുന്നു.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകളിലെ കൂടുതൽ ക്ലാസുകൾക്ക് നേരിട്ടുള്ള അധ്യായനം പുനരാരംഭിക്കാൻ തീരുമാനമെടുത്ത് സർക്കാർ. ആറാം ക്ലാസു മുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഗണേശോൽസവത്തെ തുടർന്നുള്ള അവധിക്ക് ശേഷം ക്ലാസുകൾ പുനരാരംഭിക്കും. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2% ൽ താഴെയുള്ള താലൂക്കുകളിൽ മാത്രമേ സ്കൂളുകൾ തുറക്കാൻ അനുമതിയുള്ളൂ. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. ഇടവിട്ട ദിവസങ്ങളിൽ പകുതി (50%) വിദ്യാർത്ഥികളുമായാണ് പ്രവർത്തിക്കേണ്ടത്. ശനിയും ഞായറും അവധിയായിരിക്കും ഈ ദിവങ്ങളിൽ സ്കൂൾ കോവിഡ് ശുചീകരണ പ്രവർത്തനങ്ങൾ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കേസുകൾ ആയിരത്തിൽ താഴെ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  973 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1,324 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.64%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1,324 ആകെ ഡിസ്ചാര്‍ജ് : 2892517 ഇന്നത്തെ കേസുകള്‍ : 973 ആകെ ആക്റ്റീവ് കേസുകള്‍ : 18,392 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 37293 ആകെ പോസിറ്റീവ് കേസുകള്‍ : 2948228 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് സംസ്ഥാനത്ത് 7 ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ !

ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലായാത്രക്കാർക്കും കർണാടകയിലെത്തി ഒരാഴ്ച നിർബന്ധമായും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്ന് സർക്കാർ  ഉത്തരവിറക്കി. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിന്റെ ഏഴാം ദിവസം ഇവരെ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാക്കും. പരിശോധനാഫലം നെഗറ്റീവ് ആകുന്നവർക്ക് ക്വാറന്റൈനെ അവസാനിപ്പിക്കാം. ആർ .ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അതേപോലെ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ക്വാറന്റൈൻ നിർബന്ധമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.  

Read More

കേരളത്തിൽ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 22,563 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

ബെംഗളൂരു മുതൽ ഹൊസ്‌കോട്ടെ വരെ മെട്രോ സൗകര്യം ഒരുക്കണമെന്ന് ചെറുകിട വ്യവസായ മന്ത്രി എംടിബി നാഗരാജ്

ബെംഗളൂരു: നിരവധി ഐടി പാർക്കുകൾ പ്രവർത്തിക്കുന്ന വൈറ്റ്ഫീൽഡിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരെ സഹായിക്കാൻ ബെംഗളൂരു മുതൽ ഹൊസ്‌കോട്ടെ വരെ മെട്രോ സൗകര്യം ഒരുക്കണമെന്ന് ചെറുകിട വ്യവസായ മന്ത്രി എംടിബി നാഗരാജ് അഭ്യർത്ഥിച്ചു. വൈറ്റ്ഫീൽഡിന് അടുത്തുള്ള ഹോസ്കോട്ടെ ബിബിഎംപി പരിധിക്ക് 10 കിലോമീറ്റർ അകലെയാണ്. ബെംഗളൂരു മെട്രോയുടെ മൈസൂർ റോഡിനും കെങ്കേരിക്കുമിടയിലെ വിപുലീകരിച്ച പാത ഉദ്ഘാടനം ചെയ്ത കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിക്ക് മന്ത്രി ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. വൈറ്റ്ഫീൽഡിൽ ഐടി പാർക്കുകൾ മാത്രമല്ല, വാണിജ്യ, അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും ഉണ്ടെന്ന് നാഗരാജ് തന്റെ മെമ്മോറാണ്ടത്തിൽ പറഞ്ഞു. ഈ പാതയിലൂടെ ധാരാളം ആളുകൾ സഞ്ചരിക്കുന്നതിനാൽ മെട്രോ…

Read More

നഗരത്തിലെ സെലിബ്രറ്റികളുടെ വീടുകളിൽ പോലീസിന്റെ മിന്നൽ റൈഡ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള നൈജീരിയൻ പൗരന്മാർ ഉൾപ്പെട്ട മയക്കുമരുന്ന് സംഘം അറസ്റ്റിലായതോടു കൂടി ബെംഗളൂരു നഗരത്തിലെ പല സെലിബ്രേറ്റികളുടെ വീടുകളിലും ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് ഇന്ന് രവിലെ ഒരേസമയം റെയ്ഡ് നടത്തുകയും ഇവരുടെ വീടുകളിൽ നിന്ന് നിരോധിച്ച ലഹരി വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു. പ്രമുഖ നടി സോണിയ അഗർവാൾ, ഡിജെ വച്ചൻ ചിന്നപ്പ, സംരംഭകനായ ഭരത് എന്നിവരുടെ വീടുകളിലും പോലീസ് റൈഡ് നടത്തി. പോലീസ് റിപോർട്ടുകൾ പ്രകാരം പല സെലിബ്രിറ്റികളും ഏതാനും ദിവസങ്ങൾക്ക് മുമ്പ് മയക്കുമരുന്ന് കടത്തൽ കേസിൽ അറസ്റ്റിലായ നൈജീരിയൻ…

Read More

നഗരത്തിൽ വൻ കഞ്ചാവ് വേട്ട; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു – ഹൈദരാബാദ് റിംഗ് റോഡ് ടോൾ ബൂത്തിന് സമീപം മഹാരാഷ്ട്ര രജിട്രേഷനിലുള്ള ട്രക്കിൽ നിന്നും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) ബെംഗളൂരു യൂണിറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും 21 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. പരിശോധനയിൽ 3,400 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചതായി എൻ.സി.ബി ഉദ്യോഗസ്ഥർ കണ്ടെത്തി. ടാർപോളിൻ ഷീറ്റുകൾക്കടിയിൽ നഴ്സറി തൈകൾ കൊണ്ട് മൂടിയ 141 ബാഗുകളിൽ പായ്ക്ക് ചെയ്തു മറച്ചുവെച്ച രീതിയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നേരത്തെ 3,992 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും 16 പേരെ അറസ്റ്റ്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിലായി

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പതിനെട്ടുകാരനായ ഓട്ടോ റിക്ഷ ഡ്രൈവറെ പീനിയ പോലീസ് അറസ്റ്റ് ചെയ്തു. ആർ.എം.സി യാർഡിൽ താമസിക്കുന്ന കീർത്തി എന്ന ഓട്ടോ റിക്ഷ ഡ്രൈവർ ആണ് അറസ്റ്റിൽ ആയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പെൺകുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി കീർത്തി പിന്തുടർന്നെത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ഉടനടി വഴിയാത്രക്കാർ സഹായത്തിനായി എത്തിയതോടെ ഓട്ടോ ഡ്രൈവർ കീർത്തി ഓടി രക്ഷപെട്ടു. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അവരുടെ മാതാ പിതാക്കളെ അറിയിക്കുകയും,. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പീനിയ പോലീസ് സ്റ്റേഷനിൽ…

Read More

ഭൂമി തർക്കത്തെ തുടർന്ന് സഹോദരങ്ങളെ വെട്ടി കൊന്നു

ബെംഗളൂരു : കർണാടകയിലെ ബാഗൽകോട്ടിൽ സഹോദരങ്ങളെ വെട്ടി കൊന്ന അയൽവാസികളായ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജമഖണ്ഡി താലൂക്കിലെ മധുരകണ്ഡിയിൽ താമസിക്കുന്ന ഹനമദ് മുദറഡ്ഡി (45), ബസവരാജ് മുദറഡ്ഡി (37), ഈശ്വർ മുദറഡ്ഡി (34), മല്ലു മുദറഡ്ഡി എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഭൂമി തർക്കത്തെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ അവസാനിച്ചത്. ദറഡ്ഡി കുടുംബവും അതോടൊപ്പം അതെ പ്രദേശത്തെ അയൽക്കാരായ പുട്ടാനി കുടുംബവും തമ്മിൽ സമീപത്തുള്ള വയലിന്റെ ഉടമസ്ഥതയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച വൈകീട്ട് ഹനമദ് മുദറെഡ്ഡിയും പുട്ടാനി കുടുംബത്തിലെ മറ്റൊരാളും തമ്മിലുണ്ടായ തർക്കത്തിനിടയിൽ…

Read More

മൂന്നാം കോവിഡ് തരംഗത്തിനായുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങി പി. എച്. എ.എൻ.എ.

ബെംഗളൂരു: പ്രൈവറ്റ് ഹോസ്പിറ്റൽ ആന്റ് നഴ്സിംഗ് അസോസിയേഷൻ (പി. എച്. എ.എൻ.എ), ഡോക്ടർ ഹേമ ദിവാകറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയും സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘവും തയ്യാറാക്കിയ കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ വ്യക്തമാക്കുന്ന റിപ്പോർട്ട്, തിങ്കളാഴ്ച ആരോഗ്യ മന്ത്രി ഡോ കെ സുധാകറിന് സമർപ്പിക്കും. സ്വകാര്യ ആശുപത്രികളിൽ ഹെൽത്ത് കെയർ ജീവനക്കാരെ പരിശീലിപ്പിക്കുന്നത്തിനുള്ള ടീമിന്റെ ശുപാർശകൾ ഇതിൽ ഉൾപ്പെടുന്നു. കിടക്കകളുടെ എണ്ണം അപ്പപ്പോൾ പുതുക്കി രേഖപ്പെടുത്തുന്നതിനായി ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെയുടെ ബെഡ് പോർട്ടലുമായി ഫാന ബെഡ് പോർട്ടലിനെ ബന്ധിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഇത് ടെലിമെഡിസിൻ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും, പ്രവേശനവും ഡിസ്ചാർജുകളും ഉടൻ…

Read More
Click Here to Follow Us