നഗരത്തിലെ സെലിബ്രറ്റികളുടെ വീടുകളിൽ പോലീസിന്റെ മിന്നൽ റൈഡ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള നൈജീരിയൻ പൗരന്മാർ ഉൾപ്പെട്ട മയക്കുമരുന്ന് സംഘം അറസ്റ്റിലായതോടു കൂടി ബെംഗളൂരു നഗരത്തിലെ പല സെലിബ്രേറ്റികളുടെ വീടുകളിലും ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് ഇന്ന് രവിലെ ഒരേസമയം റെയ്ഡ് നടത്തുകയും ഇവരുടെ വീടുകളിൽ നിന്ന് നിരോധിച്ച ലഹരി വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു.

പ്രമുഖ നടി സോണിയ അഗർവാൾ, ഡിജെ വച്ചൻ ചിന്നപ്പ, സംരംഭകനായ ഭരത് എന്നിവരുടെ വീടുകളിലും പോലീസ് റൈഡ് നടത്തി. പോലീസ് റിപോർട്ടുകൾ പ്രകാരം പല സെലിബ്രിറ്റികളും ഏതാനും ദിവസങ്ങൾക്ക് മുമ്പ് മയക്കുമരുന്ന് കടത്തൽ കേസിൽ അറസ്റ്റിലായ നൈജീരിയൻ സ്വദേശിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

രാജാജിനഗർ, ബെൻസൺ ടൗൺ, ബനശങ്കരി എന്നിവിടങ്ങളിലെ സെലിബ്രിറ്റികളുടെ വീടുകളിലാണ് പോലീസ് സംഘങ്ങൾ റെയ്ഡ് നടത്തിയത്. ഗോവിന്ദപുര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലെ പ്രതിയായ നൈജീരിയൻ സ്വദേശിയുമായി ബന്ധപ്പെട്ട് മൂന്ന് പ്രമുഖർക്കെതിരെ സംശയം ഉയർന്നതായും, ഇവരുടെ നിയമവിരുദ്ധമായ ഇടപാടുകൾക്കെതിരെ അത്യാവശ്യ തെളിവുകൾ ലഭിച്ചതിനാൽ ഇവരുടെ വീടുകളിൽ ഇന്ന് രാവിലെ മൂന്ന് വ്യത്യസ്ത ടീമുകളായി തിരച്ചിൽ ആരംഭിച്ചു. തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts