ബെംഗളൂരു മുതൽ ഹൊസ്‌കോട്ടെ വരെ മെട്രോ സൗകര്യം ഒരുക്കണമെന്ന് ചെറുകിട വ്യവസായ മന്ത്രി എംടിബി നാഗരാജ്

ബെംഗളൂരു: നിരവധി ഐടി പാർക്കുകൾ പ്രവർത്തിക്കുന്ന വൈറ്റ്ഫീൽഡിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരെ സഹായിക്കാൻ ബെംഗളൂരു മുതൽ ഹൊസ്‌കോട്ടെ വരെ മെട്രോ സൗകര്യം ഒരുക്കണമെന്ന് ചെറുകിട വ്യവസായ മന്ത്രി എംടിബി നാഗരാജ് അഭ്യർത്ഥിച്ചു. വൈറ്റ്ഫീൽഡിന് അടുത്തുള്ള ഹോസ്കോട്ടെ ബിബിഎംപി പരിധിക്ക് 10 കിലോമീറ്റർ അകലെയാണ്.

ബെംഗളൂരു മെട്രോയുടെ മൈസൂർ റോഡിനും കെങ്കേരിക്കുമിടയിലെ വിപുലീകരിച്ച പാത ഉദ്ഘാടനം ചെയ്ത കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിക്ക് മന്ത്രി ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. വൈറ്റ്ഫീൽഡിൽ ഐടി പാർക്കുകൾ മാത്രമല്ല, വാണിജ്യഅപ്പാർട്ട്മെന്റ് സമുച്ചയങ്ങളും ഉണ്ടെന്ന് നാഗരാജ് തന്റെ മെമ്മോറാണ്ടത്തിൽ പറഞ്ഞു. പാതയിലൂടെ ധാരാളം ആളുകൾ സഞ്ചരിക്കുന്നതിനാൽ മെട്രോ മേഖലയിലെ ഗതാഗതകുരുക്ക് കുറയ്ക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

ആയിരക്കണക്കിന് പേർ ജോലി ചെയ്യുന്ന മാലൂർ, നന്ദഗുഡി, കോലാർ വ്യവസായ മേഖലകൾക്ക് സമീപമാണ് ഹൊസ്‌കോട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
[masterslider id="10"]

Related posts