സിഗ്നൽ തകരാർ ; നമ്മ മെട്രോ ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: സിഗ്നൽ തകരാർ മൂലം നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ കഴിഞ്ഞ ദിവസം രാവിലെ ഗതാഗതം തടസ്സപ്പെട്ടു. ജോലി സ്ഥലത്തേക്കും മറ്റും പോകുന്ന ഫോട്ടോ യാത്രക്കാർ വലഞ്ഞു. സിഗ്നലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പർപ്പിൾ ലൈനിൽ ഗതാഗതം വൈകാൻ സാധ്യതയുണ്ട്. ജീവനക്കാർ തകരാർ പരിഹരിക്കുന്നുണ്ടെന്നും യാത്രക്കാർക്കുള്ള ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ട്വീറ്റ് ചെയ്തു. അൺ ഇന്ററാപ്റ്റബിൾ പവർ സൈപ്ല (യു.പി.എസ്.) സംവിധാനം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട തകരാറാണ് ഉടൻ സംഭവിച്ചതെന്നും മെട്രോ ലൈൻ സാധാരണ നിലയിലാണെന്നും ബി.എം.ആർ.സി.എൽ…

Read More

നമ്മ മെട്രോ കെ.ആർ. പുരം-വൈറ്റ്ഫീൽഡ് മെട്രോ സുരക്ഷാപരിശോധന തുടങ്ങി

namma metro k r puram shitefeild station

ബെംഗളൂരു : നിർമാണം പൂർത്തിയായ നമ്മ മെട്രോ കെ.ആർ. പുരം-വൈറ്റ്ഫീൽഡ് പാതയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന ആരംഭിച്ചു. 12.75 കിലോമീറ്റർ പാതയിൽ റെയിൽവേ ദക്ഷിണ മേഖല സുരക്ഷാ കമ്മിഷണർ അഭയ്കുമാർ റായിയുടെ നേതൃത്വത്തിൽ മൂന്നുദിവസം പരിശോധന നടത്തും. മെട്രോപാത യാത്രക്കാർക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള നിർണായകവും അന്തിമവുമായ പരിശോധനയാണ് ഇത്. സിവിൽ, മെക്കാനിക്കൽ, പാതയിലൂടെയുള്ള വൈദ്യുതിപ്രസരണം, സിഗ്നൽ സംവിധാനം തുടങ്ങി എല്ലാ പ്രവർത്തികളും കമ്മിഷണർ പരിശോധിക്കും. പരിശോധനയിൽ തൃപ്തിപ്പെട്ടാൽ രണ്ടോ മൂന്നോ ദിവസത്തിനകം സുരക്ഷാ കമ്മിഷണർ സർട്ടിഫിക്കറ്റ് നൽകും. അതേസമയം, പ്രവർത്തികളിൽ എന്തെങ്കിലും പിഴവു കണ്ടെത്തിയാൽ…

Read More

നമ്മ മെട്രോ നിർമാണത്തിലെ അപകടങ്ങളിൽ ഇതുവരെ മരണപ്പെട്ടത് 38 ഓളം പേർ

ബെംഗളൂരു: മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നടത്തിയ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഇതുവരെ 38 പേർ മരിച്ചതായി കർണാടക സർക്കാർ അറിയിച്ചു. സംസ്ഥാന നിയമസഭയുടെ സമ്മേളനത്തിനിടെ ജനതാദൾ (സെക്കുലർ) എംഎൽസി ടി എ ശരവണയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ, മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഇതുവരെ 50 പേർക്ക് പരിക്കേറ്റതായും 38 അവർക്ക് ജീവൻ നഷ്ടപ്പെട്ടതായും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ലെജിസ്ലേറ്റീവ് കൗൺസിൽ നടന്ന സമ്മേളനത്തിൽ, ബെംഗളൂരു മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഇതുവരെ മരിച്ചവരുടെ എണ്ണത്തെക്കുറിച്ച്…

Read More

നമ്മ മെട്രോ സർവീസ്; കെ.ആർ.പുരം – വൈറ്റ്ഫീൽഡ് പാതയിൽ 10 മിനിറ്റ് ഇടവിട്ട് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ കെ.ആർ.പുരം – വൈറ്റ്ഫീൽഡ് പാതയിൽ 10 മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ബി.എം.ആർ.സി. 6 കയ്ച്ചുകൾ വീതമുള്ള 10 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. 2 ഘട്ടങ്ങളിലായാണ് പാതയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് ആരംഭിക്കുക. കെ.ആർ.പുരം മുതൽ വൈറ്റ് ഫീൽഡ് വരെ 13 .5 കിലോമീറ്റർ പാത മാർച്ചിൽ സർവീസ് തുടങ്ങും. കെ.ആർ.പുരം മുതൽ ബയ്യപ്പനഹള്ളി വരെ 2 കിലോമീറ്റർ പാത ജൂണിലാകും പ്രവർത്തനം തുടങ്ങുക. നിലവിൽ ട്രെയിനുകൾ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം പുരോഗമിക്കുകയാണ്. റെയിൽവേ സോഫ്റ്റി കമ്മീഷണറുടെ സുരക്ഷാ പരിശോധന…

Read More

കെആർപുരം–വൈറ്റ്ഫീൽഡ് നമ്മ മെട്രോ പരീക്ഷണ ഓട്ടം; എത്താം വെറും 24 മിനിറ്റിൽ

ബെംഗളൂരു∙ 14 കിലോമീറ്റർ ദൂരം വരുന്ന കെആർപുരം–വൈറ്റ്ഫീൽഡ് റൂട്ടിൽ നമ്മ മെട്രോയിലൂടെയുള്ള യാത്രയിൽ വെറും 24 മിനിറ്റിൽ എത്താമെന്ന് പരീക്ഷണ ഓട്ടത്തിൽ വ്യക്തമായി. റോഡ് മാർഗമാണെങ്കിൽ ഏറ്റവും തിരക്കേറിയ ഈ ദൂരം പിന്നിടാൻ മണിക്കൂറുകളോളം നീണ്ട ഗതാഗത കുരുക്കിൽ കിടക്കേണ്ടി വരും അതുകൊണ്ടുതന്നെ നഗരത്തിലെ ഐടി മേഖലയ്ക്കു ആശ്വാസം പകരുന്നതാകും കെആർപുരം–വൈറ്റ്ഫീൽഡ് റൂട്ടിലെ മെട്രോയുടെ വരവ്. കെആർ പുരം മുതൽ വൈറ്റ്‌ഫീൽഡ് വരെയുള്ള 13.5 കിലോമീറ്റർ പാതയിൽ ഒക്ടോബർ അവസാനമാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. നിലവിലെ സാഹചര്യത്തിൽ വൈറ്റ്ഫീൽഡ് മുതൽ കെങ്കേരി വരെ റോഡ്…

Read More

ഇലക്ട്രോണി സിറ്റി നിവാസികളുടെ കാത്തിരിപ്പിന് ഇനി 6 മാസത്തെ ദൂരം മാത്രം!

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയുടെ നമ്മ മെട്രോ പാതയിൽ ജൂണിൽ വാണിജ്യടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചേക്കും. ബൊമ്മസാന്ദ്രയിൽ നിന്ന് ഇലക്ട്രോണിക് സിറ്റി വഴി ആർ വി റോഡ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയുടെ നിർമാണം ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. ഏറെ തിരക്കേറിയ ഹോസുർ റോഡിലൂടെയാണ് യെൽലോ ലൈനിൽ ഉൾപ്പെടുന്ന പാത കടന്നുപോകുന്നത്. സിൽക്ക് ബോർഡ് ജംഗ്ഷനിൽ ഉൾപ്പെടെ ഗതാഗതക്കുരുക്കിന് ഇത്‌ പരിഹാരമാകുമെന്നതാണ് പ്രതീക്ഷിക്കുന്നത്.

Read More

നമ്മ മെട്രോ ടിക്കറ്റിനൊപ്പം ക്യാബും ഓട്ടോയും ബുക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്പ്

ബെംഗളൂരു: യാത്രക്കാർക്ക് അവരുടെ ഫോണുകളിൽ മെട്രോ ടിക്കറ്റിനൊപ്പം ഓട്ടോറിക്ഷയും ക്യാബും ബുക്ക് ചെയ്യാൻ സൗകര്യം ഒരുങ്ങുന്നു. ഇതിനു സഹായിക്കുന്നതിനാവശ്യമായ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിന് രണ്ട് സ്വകാര്യ കമ്പനികളുടെ സേവനം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) തേടി. മൾട്ടി മോഡൽ അർബൻ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ സിറ്റിലിറ്റി, ബോഷുമായി സഹകരിച്ച് ബെംഗളൂരുവിൽ നഗരത്തിലെ ആദ്യത്തെ ഗ്രീൻ അർബൻ മൊബിലിറ്റി ഇന്നവേഷൻ ലിവിംഗ് ലാബ് സ്ഥാപിച്ച ഗിസ് ഇന്ത്യ എന്നിവരോട് ആപ്പ് വികസിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് മാധ്യമങ്ങളോട് പറഞ്ഞു. ആപ്പ് മൂന്നാം…

Read More

നമ്മ മെട്രോയുടെ ആദ്യ ഭൂഗർഭ ഡിപ്പോ ആസൂത്രണം ചെയ്ത് ബിഎംആർസിഎൽ

ബെംഗളൂരു: ബൈയപ്പനഹള്ളിയിൽ ഭൂഗർഭ ഡിപ്പോ നിർമിക്കാൻ നമ്മ മെട്രോ നിർദേശം. മെട്ര മുമ്പ് ഭൂഗർഭ ലൈനുകൾ മെട്രോ നിർമ്മിച്ചിട്ടുണ്ടെങ്കിലും, ഇത് ആദ്യമായാണ് ഒരു ഡിപ്പോ രൂപകൽപ്പന ചെയ്യുന്നത്. ഗ്രൗണ്ടിന് താഴെയുള്ള 14 സ്റ്റേബിളിംഗ് ലൈനുകളും ഗ്രേഡിൽ 14 ലൈനുകളും അടങ്ങുന്ന പദ്ധതി ഔട്ടർ റിംഗ് റോഡിൽ (ORR) ഓടുന്ന ട്രെയിനുകൾക്ക് സേവനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അതികൃതർ അറിയിച്ചു. ആകെ 28 പുതിയ സ്റ്റേബിളിംഗ് ലൈനുകളും 16 സ്റ്റേബിളിംഗ് ലൈനുകളുമാകും 25 ഏക്കർ ഡിപ്പോയിൽ കൃത്യമായി വരുക. പുതിയ ഇരുനില  ഭൂഗർഭ ഡിപ്പോ നിർമിക്കാൻ…

Read More

നമ്മ മെട്രോ രണ്ടാം ഘട്ട ബെയ്യപ്പനഹള്ളി – വൈറ്റ്ഫീൽഡ് പരീക്ഷണ ഓട്ടം പൂർത്തിയായി

ബെംഗളൂരു: നമ്മ മെട്രോ രണ്ടാം ഘട്ടത്തിലുൾപ്പെടുന്ന ബെയ്യപ്പനഹള്ളി – വൈറ്റ് ഫീൽഡ് റീച്ചിലെ പരീക്ഷണ ഓട്ടം പൂർത്തിയായതായി ബി എം ആർ സി ബെയ്യപ്പനഹള്ളി – സീതാരാമപാളയ, സീതാരാമപാളയ – വൈറ്റ് ഫീൽഡ് റീച്ചുകളിൽ കഴിഞ്ഞ മാസമാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചാൽ അടുത്ത വര്ഷം ഫെബ്രുവരിയോടെ വാണിജ്യ സർവീസ് ആരംഭിക്കും. പർപ്പിൾ ലൈനിന്റെ ഭാഗമായി ബെയ്യപ്പനഹള്ളി മുതൽ വൈറ്റ് ഫീൽഡ് വരെയുള്ള പാതയിൽ 13 സ്റ്റേഷനുകളുണ്ട്. ബെയ്യപ്പനഹള്ളി , കെ ആർ പുരം, മഹാദേവപുര, ഗരുഡാചർപാളയ, സീതാരാമപാളയ,…

Read More

യാത്ര ഷോപ്പിംഗ് വിനോദം: നമ്മ മെട്രോ മേജസ്റ്റിക്ക് സ്റ്റേഷനിൽ ഒന്നിപ്പിക്കാൻ പദ്ധതി

ബെംഗളൂരു: നമ്മ മെട്രോയുടെ പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ നിലകൾ നിർമിക്കാൻ പദ്ധതി ഇട്ട് ബിഎംആർസി. മജസ്റ്റിക് സ്റ്റേഷനിൽ 4 നിലകൾ കൂടി നിർമിക്കുമെന്നാണ് ബിഎംആർസി അറിയിച്ചത്. കൂടുതലായി പണിയുന്ന കെട്ടിടങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കും ഇടം നൽകാനും ഇതുവഴി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുകയാണ് മെട്രോയുടെ ലക്ഷ്യം. പർപ്പിൾ, ഗ്രീൻ ലൈനുകൾ സംഗമിക്കുന്ന ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കിന് 50,000 ചതുരശ്രയടി വിസ്തീർണമുണ്ട്. പുതുതായി നിർമിക്കുന്ന നിലകളിൽ മൾട്ടിപ്ലക്സുകളും ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഒന്നര ലക്ഷത്തോളം ആളുകളാണ് പ്രതിദിനം മജസ്റ്റിക് സ്റ്റേഷൻ ഉപയോഗിക്കുന്നു…

Read More
Click Here to Follow Us