നമ്മ മെട്രോ സർവീസ്; കെ.ആർ.പുരം – വൈറ്റ്ഫീൽഡ് പാതയിൽ 10 മിനിറ്റ് ഇടവിട്ട് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ കെ.ആർ.പുരം – വൈറ്റ്ഫീൽഡ് പാതയിൽ 10 മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ബി.എം.ആർ.സി. 6 കയ്ച്ചുകൾ വീതമുള്ള 10 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.

2 ഘട്ടങ്ങളിലായാണ് പാതയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് ആരംഭിക്കുക. കെ.ആർ.പുരം മുതൽ വൈറ്റ് ഫീൽഡ് വരെ 13 .5 കിലോമീറ്റർ പാത മാർച്ചിൽ സർവീസ് തുടങ്ങും. കെ.ആർ.പുരം മുതൽ ബയ്യപ്പനഹള്ളി വരെ 2 കിലോമീറ്റർ പാത ജൂണിലാകും പ്രവർത്തനം തുടങ്ങുക.

  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും

നിലവിൽ ട്രെയിനുകൾ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം പുരോഗമിക്കുകയാണ്. റെയിൽവേ സോഫ്റ്റി കമ്മീഷണറുടെ സുരക്ഷാ പരിശോധന ഈമാസം പൂർത്തിയാകും. ബെനിംഗഹള്ളി , കെ.ആർ.പുരം, മഹാദേവപുരം, ഗരുഡാചർപാളയ, ഹൂഡി ജംക്ഷൻ, സീതാരാമപാളയ, കുന്ദലഹള്ളി, നല്ലൂരഹള്ളി, സാദരമംഗലം, പട്ടാണ്ടൂർ, അഗ്രഹാര, കാടുഗോഡി, ചന്നസാന്ദ്ര, വൈറ്റ്ഫീൽഡ് എന്നിവയാണ് സ്റ്റേഷനുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts