നമ്മ മെട്രോ ടിക്കറ്റിനൊപ്പം ക്യാബും ഓട്ടോയും ബുക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്പ്

ബെംഗളൂരു: യാത്രക്കാർക്ക് അവരുടെ ഫോണുകളിൽ മെട്രോ ടിക്കറ്റിനൊപ്പം ഓട്ടോറിക്ഷയും ക്യാബും ബുക്ക് ചെയ്യാൻ സൗകര്യം ഒരുങ്ങുന്നു. ഇതിനു സഹായിക്കുന്നതിനാവശ്യമായ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിന് രണ്ട് സ്വകാര്യ കമ്പനികളുടെ സേവനം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) തേടി.

ticket

മൾട്ടി മോഡൽ അർബൻ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ സിറ്റിലിറ്റി, ബോഷുമായി സഹകരിച്ച് ബെംഗളൂരുവിൽ നഗരത്തിലെ ആദ്യത്തെ ഗ്രീൻ അർബൻ മൊബിലിറ്റി ഇന്നവേഷൻ ലിവിംഗ് ലാബ് സ്ഥാപിച്ച ഗിസ് ഇന്ത്യ എന്നിവരോട് ആപ്പ് വികസിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് മാധ്യമങ്ങളോട് പറഞ്ഞു.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

ആപ്പ് മൂന്നാം കക്ഷികളെ ലിങ്ക് ചെയ്യുമെന്നതാണ് ആശയം, അതിലൂടെ യാത്രക്കാർ വീട്ടിലായിരിക്കുമ്പോൾ, മെട്രോ സവാരി നടത്തുന്നതിന് മുമ്പ് ഓട്ടോറിക്ഷകളോ ക്യാബുകളോ ബുക്ക് ചെയ്യാൻ കഴിയും. പദ്ധതി യാഥാർഥ്യമാക്കാൻ വിവിധ മാർഗങ്ങൾ ചർച്ച ചെയ്യുന്നുണ്ട് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്ന ഗിസ് ഇന്ത്യ ഇത്തരമൊരു പദ്ധതിക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് കമ്മീഷണർ വി മഞ്ജുളയും മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
[masterslider id="10"]

Related posts