വിശപ്പ് മാറ്റാൻ 52 കാരൻ വിഴുങ്ങിയത് 187 നാണയങ്ങൾ

ബെംഗളൂരു: റായ്ച്ചൂർ ജില്ലയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു മനുഷ്യന്റെ വയറ്റിൽ നിന്ന് 187 നാണയങ്ങൾ ഡോക്ടർമാർ നീക്കം ചെയ്തു. ലിംഗസുഗൂരിലെ 58 കാരനായ ദ്യാമപ്പ ഹരിജൻ വിവിധ മൂല്യങ്ങളിലുള്ള 187 നാണയങ്ങളാണ് വിഴുങ്ങിയത്, എപ്പോളും വിശപ്പ് തോന്നുന്ന അസുഖമുള്ളതിനാൽ ദ്യാമപ്പ 1 മുതൽ 5 വരെയുള്ള രൂപയുടെ നാണയത്തുട്ടുകളാണ് വിഴുങ്ങിയത്. കടുത്ത വയറുവേദനിയെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

ഈശ്വർ കലബുർഗി, പ്രകാശ് കട്ടിമണി, രൂപ ഹുലകുണ്ടെ, അർച്ചന എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ സംഘം രോഗിയുടെ വയറ്റിൽ നിന്ന് 1.5 കിലോഗ്രാം ഭാരമുള്ള നാണയങ്ങൾ നീക്കം ചെയ്തു. രണ്ടോ മൂന്നോ മാസത്തിനിടെ ഒന്നര കിലോയിലധികം നാണയങ്ങൾ ഇയാൾ കഴിച്ചുവെന്നത് ഡോക്ടർമാരെ അമ്പരപ്പിച്ചു. നാണയങ്ങൾ കഴിച്ചത് മൂലം രോഗി കഠിനമായി വീർക്കുകയും അമിതമായി ഛർദ്ദിക്കുകയും ചെയ്തു.

രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം, കർണാടകയിലെ ബാഗൽകോട്ടിലെ ഹംഗൽ ശ്രീ കുമാരേശ്വർ ഹോസ്പിറ്റലിൽ നിന്ന് വേർതിരിച്ചെടുത്ത നാണയങ്ങൾ മേശയ്ക്ക് ചുറ്റും ചിതറിക്കിടക്കുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts