നടൻ വിഷ്ണുവർദ്ധൻ്റെ പ്രതിമ തകർത്തു;സംഘർഷം !

ബെംഗളൂരു : മാഗഡി റോഡിലെ ടോൾഗേറ്റ് റോഡിന് സമീപം സ്ഥാപിച്ചിരുന്ന പ്രശസ്ത നടൻ വിഷ്ണുവർദ്ധൻ്റെ കോൺക്രീറ്റ് പ്രതിമ തകർത്തതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ സംഘർഷം ഉടലെടുത്തു.

ഈ കവലക്ക് ആദിചുംജനഗിരി മഠാധിപതിയായിരുന്നു ബാലഗംഗാധര സ്വാമിയുടെ പേരിടാൻ തീരുമാനിച്ചിരുന്നു.

ഇതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ ഇവിടെ സംഘർഷം നില നിന്നിരുന്നു .

സംഭവത്തെ അപലപിച്ച സൂപ്പർ താരം കിച്ചാ സുദീപ്, പ്രതിമ തകർത്തവർക്ക് വിഷ്ണുവർദ്ധൻ്റെ ആരാധകർ തന്നെ വേണ്ട മറുപടി നൽകിയിരിക്കും എന്ന് പ്രസ്താവന ഇറക്കി.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

നടൻ ദർശൻ അടക്കം സിനിമാ മേഖലയിൽ നിരവധി പേർ അപലപിച്ചു.

മന്ത്രി സോമണ്ണ സംഭവ സ്ഥലം സന്ദർശിച്ചു.

സാൻഡൽ വുഡിലെ സൂപ്പർ താരമായിരുന്ന വിഷ്ണുണുവർദ്ധൻ അടിച്ചങ്ങല, കൗരവർ എന്നീ 2 മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലേയും എക്കാലത്തേയും സൂപ്പർ ഹിറ്റായ മണിച്ചിത്രത്താഴിൻ്റെ കന്നഡ പതിപ്പ് ” ആപ്ത മിത്ര”യാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രം.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

2009 ൽ ഹൃദയാഘാതത്തെ തുടർന്നാണ് വിഷ്ണുവർദ്ധൻ മരിച്ചത്, അദ്ദേഹത്തിൻ്റെ ഭാര്യ “നരസിംഹം” അടക്കം നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts