കെആർപുരം–വൈറ്റ്ഫീൽഡ് നമ്മ മെട്രോ പരീക്ഷണ ഓട്ടം; എത്താം വെറും 24 മിനിറ്റിൽ

ബെംഗളൂരു∙ 14 കിലോമീറ്റർ ദൂരം വരുന്ന കെആർപുരം–വൈറ്റ്ഫീൽഡ് റൂട്ടിൽ നമ്മ മെട്രോയിലൂടെയുള്ള യാത്രയിൽ വെറും 24 മിനിറ്റിൽ എത്താമെന്ന് പരീക്ഷണ ഓട്ടത്തിൽ വ്യക്തമായി. റോഡ് മാർഗമാണെങ്കിൽ ഏറ്റവും തിരക്കേറിയ ഈ ദൂരം പിന്നിടാൻ മണിക്കൂറുകളോളം നീണ്ട ഗതാഗത കുരുക്കിൽ കിടക്കേണ്ടി വരും അതുകൊണ്ടുതന്നെ നഗരത്തിലെ ഐടി മേഖലയ്ക്കു ആശ്വാസം പകരുന്നതാകും കെആർപുരം–വൈറ്റ്ഫീൽഡ് റൂട്ടിലെ മെട്രോയുടെ വരവ്.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

കെആർ പുരം മുതൽ വൈറ്റ്‌ഫീൽഡ് വരെയുള്ള 13.5 കിലോമീറ്റർ പാതയിൽ ഒക്ടോബർ അവസാനമാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്.
നിലവിലെ സാഹചര്യത്തിൽ വൈറ്റ്ഫീൽഡ് മുതൽ കെങ്കേരി വരെ റോഡ് മാർഗം 2 മണിക്കൂറിലേറെ സമയം വേണ്ടിവരുന്നുണ്ട്. പാത യാഥാർഥ്യമാകുന്നതോടെ ഇതു 72 മിനിറ്റായി കുറയും.

ബയ്യപ്പനഹള്ളി–വൈറ്റ്ഫീൽഡ് വരെ സഞ്ചരിക്കാനുള്ള സമയം ഒരു മണിക്കൂറിൽ നിന്ന് 28 മിനിറ്റായും കുറയുമെന്ന് ബിഎംആർസി എംഡി അൻജൂം പർവേസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts