ഡെലിവറി ജീവനക്കാർക്കും ആശ്രിതർക്കും സൗജന്യ ആംബുലൻസ് സർവീസുമായി സ്വിഗ്ഗി

food delivery swiggy

ബെംഗളൂരു: അപകടത്തിൽപ്പെടുന്ന ഡെലിവറി ജീവനക്കാർക്കും ആശ്രിതർക്കും പ്രയോജനപ്പെടുത്താനായി സൗജന്യ ആംബുലൻസ് സൗകര്യവുമായി ഇ-കൊമേഴ്സ്സ്ഥാപനമായ സ്വിഗി. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് “ഡയൽ 4242′ എന്ന മെഡിക്കൽ എമർജൻസി പ്ലാറ്റ്ഫോമായി ചേർന്ന് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയത്. സ്വിഗി ആപ്പിലെ എമർജൻസി ബട്ടണിൽ അമർത്തിയാൽ ആംബു ലൻസ് എത്തും വിധമാണ് ഇതു ക്രമീകരിച്ചിരിക്കുന്നത്.

ഭക്ഷണ ഓർഡറുകളും മറ്റും കത്യസമയത്ത് ഉപഭോക്താവിലേക്ക് എത്തിക്കാനായി, നഗരനിര ത്തുകളിൽ പരക്കം പായുന്നതിനിടെ ഡെലിവറി ജീവനക്കാർ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ജീവനക്കാർക്കും അവരുടെ ജീവിതപങ്കാളിക്കും 2 കുട്ടികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം.

ഏതെങ്കിലുമൊരു ഡെലിവറി കമ്പനി രാജ്യത്ത് ആദ്യമായാണ് ഇത്തരം സേവനം നടപ്പിലാക്കുന്നതെന്നു സ്വിഗി അവകാശപ്പെടുന്നു.രാജ്യത്തുടനീളം 100 നഗരങ്ങളിൽ ഈ സേവനം ലഭിക്കും. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us