ലൈംഗികത്തൊഴിലാളികൾക്കെതിരായ പരാമർശം ; കോൺഗ്രസ്‌ നേതാവ് മാപ്പ് പറഞ്ഞു

ബെംഗളൂരു: ലൈംഗികത്തൊഴിലാളികൾക്കെതിരെ നടത്തിയ പരാമർശത്തിന് മുതിർന്ന കർണാടക നേതാവ് ബികെ ഹരിപ്രസാദ് മാപ്പ് പറഞ്ഞു.

ഹൊസാപേട്ടയിൽ നടത്തിയ പ്രസംഗത്തിനിടെ വിവാദ പരാമർശം.

തന്റെ പ്രസ്താവനകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഹൊസപേട്ടയിലെ തന്റെ പ്രസംഗത്തിലെ ലൈംഗികത്തൊഴിലാളികളെക്കുറിച്ചുള്ള പരാമർശം തെറ്റായി വ്യാഖ്യാനിക്കുകയും അനാവശ്യ വിവാദം സൃഷ്ടിച്ചതാണെന്നും ദുരുദ്ദേശ്യപരമല്ലാത്ത എന്റെ വാക്കുകൾ ലൈംഗികത്തൊഴിലാളി സമൂഹത്തെ വിഷമിപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം

പാർട്ടി മാറിയതിന് ആനന്ദ് സിംഗിനെയും മറ്റ് നേതാക്കളെയും ആക്ഷേപിച്ച ഹരിപ്രസാദ് അവരെ വേശ്യകളോടാണ് ഉപമിച്ചത്. ഇതാണ് വിവാദമായത്. ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ത്രീകളോടും ലൈംഗികത്തൊഴിലാളി സമൂഹത്തോടും വലിയ ബഹുമാനമുണ്ടെന്ന് ഹരിപ്രസാദ് ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts