ലൈംഗികത്തൊഴിലാളികൾക്കെതിരായ പരാമർശം ; കോൺഗ്രസ്‌ നേതാവ് മാപ്പ് പറഞ്ഞു

ബെംഗളൂരു: ലൈംഗികത്തൊഴിലാളികൾക്കെതിരെ നടത്തിയ പരാമർശത്തിന് മുതിർന്ന കർണാടക നേതാവ് ബികെ ഹരിപ്രസാദ് മാപ്പ് പറഞ്ഞു. ഹൊസാപേട്ടയിൽ നടത്തിയ പ്രസംഗത്തിനിടെ വിവാദ പരാമർശം. തന്റെ പ്രസ്താവനകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഹൊസപേട്ടയിലെ തന്റെ പ്രസംഗത്തിലെ ലൈംഗികത്തൊഴിലാളികളെക്കുറിച്ചുള്ള പരാമർശം തെറ്റായി വ്യാഖ്യാനിക്കുകയും അനാവശ്യ വിവാദം സൃഷ്ടിച്ചതാണെന്നും ദുരുദ്ദേശ്യപരമല്ലാത്ത എന്റെ വാക്കുകൾ ലൈംഗികത്തൊഴിലാളി സമൂഹത്തെ വിഷമിപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി മാറിയതിന് ആനന്ദ് സിംഗിനെയും മറ്റ് നേതാക്കളെയും ആക്ഷേപിച്ച ഹരിപ്രസാദ് അവരെ വേശ്യകളോടാണ് ഉപമിച്ചത്. ഇതാണ് വിവാദമായത്. ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ത്രീകളോടും ലൈംഗികത്തൊഴിലാളി സമൂഹത്തോടും…

Read More

കർണാടകയിൽ നിന്നും ശബരിമലയിലേക്കുള്ള ബസ് പിടികൂടി

വയനാട് : കര്‍ണാടകയില്‍ നിന്നും വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെത്തിയ ബസ് പിടിയില്‍. മുത്തങ്ങ മോട്ടോര്‍ വാഹന ചെക്‌പോസ്റ്റില്‍ വെച്ചാണ് തട്ടിപ്പ് പിടികൂടിയത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ച ബസിന്റെ ഡ്രൈവറെ പിന്നീട് പിടികൂടി. മൈസൂരുവിലെ ആര്‍കെ പുരത്ത് നിന്നും ശബരിമല തീര്‍ത്ഥാടകരുമായി എത്തിയതായിരുന്നു ബസ്. കേരളത്തിലേക്ക് കടക്കുന്നതിനായി ചെക്‌പോസ്റ്റില്‍ നിന്നും പെര്‍മിറ്റ് എടുക്കാനായി എത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് നമ്പര്‍പ്ലേറ്റിന്റെ ഭാഗത്ത് സ്റ്റിക്കര്‍ പതിച്ചത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ അത് ചുരണ്ടി നോക്കിയപ്പോഴാണ് നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ബസിന് ഇന്‍ഷുറന്‍സ്,…

Read More

കമ്മീഷൻ വാങ്ങുന്നതിലുള്ള തർക്കമാണ് കർണാടകയിൽ നടക്കുന്നത് ; കുമാരസ്വാമി

ബെംഗളൂരു: കരാറുകാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്നതിന്റെ പേരിൽ ബിജെപി നേതാക്കൾക്കിടയിൽ ചെളിവാരിയെറിയൽ നടക്കുന്നുണ്ടെന്ന് ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി. ഇത്, ബിജെപിയുടെ സംസ്‌കാരത്തെ തുറന്നുകാട്ടുകയാണ്. സംസ്ഥാന സർക്കാർ അഴിമതി പ്രോത്സാഹിപ്പിക്കുകയാണ്. ഇതിന്റെ തെളിവാണ് വ്യാപകമായ അഴിമതി. പാർട്ടിയുടെ പഞ്ചരത്‌ന യാത്രയുടെ ഭാഗമായി വിജയപുര ജില്ലയിലെത്തിയതായിരുന്നു കുമാരസ്വാമി. പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിനായി ജനങ്ങൾ സ്വമേധയാ യാത്രയിൽ പങ്കെടുക്കുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. ഇതിനിടെ, കുമാരസ്വാമി ബിജെപിയിലെയും അതൃപ്തിയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ടിക്കറ്റ് നിഷേധിക്കുമെന്ന് സൂചന ലഭിച്ച ദേശീയ പാർട്ടി നേതാക്കളുമായി ജെഡിഎസ്…

Read More

നടി ഭാമ വിവാഹ മോചനത്തിലേക്കോ??

കുടുംബ പ്രേക്ഷകരുടെ പ്രിയതരമാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അഭിനയ ലോകത്തേക്കുള്ള പ്രവേശനം. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന താരം 2020ല്‍ ബിസിനസുകാരനായ അരുണ്‍ ജഗദീഷിനെ വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഭാമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നില്ല. ഇതോടെ ആരാധകരില്‍ സംശയമുണ്ടായി. ഇരുവരും വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍ കമന്റ് ബോക്‌സിലൂടെ അന്വേഷിച്ചിരുന്നു. എന്നാല്‍, ഭാമ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ ഭാമ വിവാഹ മോചനത്തിന് ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഭാമ…

Read More

ഡോക്ടർ എന്ന വ്യാജേന എത്തി രോഗികളുടെ സ്വർണം കവർന്നു

ബെംഗളൂരു: ഡോക്ടറുടെ വേഷത്തില്‍ ആശുപത്രി വാര്‍ഡിലെത്തിയ യുവതി രോഗികളുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു. ബെംഗളൂരു വിവേക്നഗറിന് സമീപത്തെ സ്വകാര്യാശുപത്രിയിലാണ് സംഭവം. 72-കാരിയായ രോഗിയുടെ മുറിയിലെത്തിയ യുവതി ചില പരിശോധനകള്‍ നടത്തണമെന്നും രോഗിയുടെ മകനോട് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് മകന്‍ മുറിക്ക് പുറത്തിറങ്ങിയതോടെ യുവതി രോഗിയുടെ കഴുത്തിലുണ്ടായിരുന്ന ആറുപവന്റെ മാലയും സ്വര്‍ണമോതിരവും അഴിച്ചെടുത്തു. പരിശോധനാ സൗകര്യത്തിനുവേണ്ടിയാണ് ആഭരണങ്ങള്‍ ഊരുന്നതെന്നായിരുന്നു രോഗിയോട് പറഞ്ഞിരുന്നത്. അല്പസമയത്തിനുശേഷം ആഭരണങ്ങളുമായി പുറത്തിറങ്ങിയ യുവതി 45 മിനിറ്റിനുശേഷമേ ഉള്ളിലേക്കുപോകാന്‍ പാടുള്ളൂവെന്ന് രോഗിയുടെ മകനോട് ആവശ്യപ്പെട്ടശേഷം സ്ഥലം വിടുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ നഴ്സ് രോഗിയുടെ മകന്‍…

Read More

ഗ്രീൻഫീൽഡ് ഹൈവേ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

ബെംഗളൂരു: നാളെ കർണാടകയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാത 150സി-യുടെ 65.5 കിലോമീറ്റർ ഭാഗത്തിന്റെ തറക്കല്ലിടൽ നിർവഹിക്കും. ഈ 6 വരി ഗ്രീൻഫീൽഡ് ചെന്നൈ റോഡ് പദ്ധതി സൂറത്ത് – അതിവേഗപാതയുടെ ആണ്. ഏകദേശം 2000 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിക്കുന്നത്. ഗവൺമെന്റ് പദ്ധതികൾ 100 ശതമാനവും പൂർത്തീകരിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനുസൃതമായി, കലബുറഗി, യാദ്ഗിരി, റായ്ചൂർ, ബീദർ, വിജയപുര തുടങ്ങി അഞ്ച് ജില്ലകളിലായി, രേഖകളിൽ ഇല്ലാതിരുന്ന 1475 ജനവാസമേഖലകളെ പുതിയ റവന്യൂ വില്ലേജുകളായി പ്രഖ്യാപിച്ചു.    

Read More

ആഭ്യന്തര മന്ത്രിയുടെ ശബരിമല ദർശനം സമൂഹ മാധ്യമങ്ങളിൽ വൈറൽ

ബെംഗളൂരു: കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ ശബരിമല ദർശനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ലാളിത്യത്തിന്റെ പ്രതീകമായാണ് ബിജെപി കർണാടക സംസ്ഥാന സമിതി സംഭവം ട്വീറ്റ് ചെയ്തത്. എത്ര ലളിതം അയ്യപ്പ ഭക്തൻ അരഗ ജ്ഞാനേന്ദ്ര തൻ ശബരിമല ദർശനം-പാർട്ടി അണികൾ ട്വീറ്റ് ഏറ്റെടുത്ത് വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. വിവിഐപി സുരക്ഷാ അകമ്പടി സാധ്യമായിട്ടും അതെല്ലാം വെടിഞ്ഞ് അടുപ്പമുള്ള ഏതാനും പേർക്കൊപ്പം സാധാരണ ഭക്തജനങ്ങൾക്കൊപ്പമാണ് മന്ത്രി തലയിൽ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിയത്. തിങ്കളാഴ്ച ബെംഗളൂരുവിൽ പൂജ കഴിഞ്ഞ് നേരെ ശബരിമലക്ക് പുറപ്പെട്ട് അന്ന് തന്നെ…

Read More

വയോധികനെ സ്കൂട്ടിയിൽ വലിച്ചിഴച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ മഗഡി റോഡിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.  സ്‌കൂട്ടി യാത്രികൻ കാറിൽ ഇടിച്ചു, കാർ ഡ്രൈവർ ആയിരുന്ന വയോധികൻ ഇത് ചോദ്യം ചെയ്തു, ചോദ്യം ചെയ്തപ്പോൾ ഇരുചക്രവാഹന യാത്രികൻ രക്ഷപ്പെടാൻ ശ്രമിച്ചു, യുവാവിനെ തടുക്കാൻ ശ്രമിച്ചപ്പോൾ എസ്‌യുവി ഡ്രൈവർ സ്‌കൂട്ടിയിൽ പിടിച്ചുവെങ്കിലും അത് വകവയ്ക്കാതെ വയോധികനെയും വലിച്ചിഴച്ചുകൊണ്ട് യുവാവ് സ്‌കൂട്ടി ഓടിച്ചുകൊണ്ട് ഒരു കിലോമീറ്ററോളം മുന്നോട്ട് പോകുകയായിരുന്നു. സംഭവം കണ്ട മറ്റ് വഴി യാത്രക്കാർ സ്കൂട്ടി നിർത്താൻ ശ്രമം നടത്തി എങ്കിലും കഴിഞ്ഞില്ല. എന്നാൽ, ബൈക്ക് യാത്രക്കാരനും ഓട്ടോ ഡ്രൈവറും ചേർന്ന് വഴി…

Read More

തെരഞ്ഞെടുപ്പു പ്രചാരണം,മോദി കർണാടകയിലേക്ക്

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ എത്തുന്നു. വ്യാഴാഴ്ച കലബുറഗി വിമാനത്താവളത്തില്‍ ഇറങ്ങുന്ന മോദി യാദ്ഗിറിലെ കൊടെകല്‍ വില്ലേജിലേക്ക് യാത്ര തിരിക്കും. നാരായണ്‍പുര ലെഫ്റ്റ് കനാല്‍ നവീകരണത്തിന് തറക്കല്ലിടുന്ന മോദി, സൂറത്ത്-ചെന്നൈ എക്സ്പ്രസ് പാതയുടെ മൂന്നാം പാക്കേജിനും തറക്കല്ലിടും. 1050 കോടി ചെലവിട്ട് യാദ്ഗിറിലെ ബസവ സാഗര്‍ ഡാമില്‍ നിര്‍മിച്ച 356 ഓട്ടോമേറ്ററഡ് ഗേറ്റുകളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ യാദ്ഗിര്‍ ഹുനസാഗിയില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കലബുറഗിയിലെത്തുന്ന പ്രധാനമന്ത്രി, മുളകേഡയില്‍ പുതുതായി…

Read More

ഐടിഎംഎസ് ഇതുവരെ രേഖപ്പെടുത്തിയത് 2.25 ലക്ഷത്തോളം ട്രാഫിക് നിയമലംഘനങ്ങൾ : സലീം

ബെംഗളൂരു: ഡിസംബർ എട്ടിന് ആരംഭിച്ച ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) വഴി 2.25 ലക്ഷത്തിലധികം നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് ട്രാഫിക് സ്‌പെഷ്യൽ കമ്മീഷണർ എംഎ സലീം പറഞ്ഞു. മനുഷ്യ ഇടപെടലില്ലാതെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനാണ് ഐടിഎംഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിക്കുന്നത്. ബെംഗളൂരുവിലുടനീളം 50 പ്രധാന ജംഗ്ഷനുകളിൽ 250 AI- എനേബിൾഡ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകളും 80 റെഡ് ലൈറ്റ് ലംഘന ഡിറ്റക്ഷൻ (RLVD) ക്യാമറകളും പോലീസ് വിന്യസിച്ചിട്ടുണ്ട്. ഐടിഎംഎസ് ചലാനുകൾ സൃഷ്ടിക്കുകയും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി…

Read More
Click Here to Follow Us