കമ്മീഷൻ വാങ്ങുന്നതിലുള്ള തർക്കമാണ് കർണാടകയിൽ നടക്കുന്നത് ; കുമാരസ്വാമി

ബെംഗളൂരു: കരാറുകാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്നതിന്റെ പേരിൽ ബിജെപി നേതാക്കൾക്കിടയിൽ ചെളിവാരിയെറിയൽ നടക്കുന്നുണ്ടെന്ന് ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി.

ഇത്, ബിജെപിയുടെ സംസ്‌കാരത്തെ തുറന്നുകാട്ടുകയാണ്. സംസ്ഥാന സർക്കാർ അഴിമതി പ്രോത്സാഹിപ്പിക്കുകയാണ്. ഇതിന്റെ തെളിവാണ് വ്യാപകമായ അഴിമതി.

പാർട്ടിയുടെ പഞ്ചരത്‌ന യാത്രയുടെ ഭാഗമായി വിജയപുര ജില്ലയിലെത്തിയതായിരുന്നു കുമാരസ്വാമി. പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിനായി ജനങ്ങൾ സ്വമേധയാ യാത്രയിൽ പങ്കെടുക്കുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. ഇതിനിടെ, കുമാരസ്വാമി ബിജെപിയിലെയും അതൃപ്തിയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ടിക്കറ്റ് നിഷേധിക്കുമെന്ന് സൂചന ലഭിച്ച ദേശീയ പാർട്ടി നേതാക്കളുമായി ജെഡിഎസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയതായി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts