കർണാടകയിൽ നിന്നും ശബരിമലയിലേക്കുള്ള ബസ് പിടികൂടി

വയനാട് : കര്‍ണാടകയില്‍ നിന്നും വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെത്തിയ ബസ് പിടിയില്‍. മുത്തങ്ങ മോട്ടോര്‍ വാഹന ചെക്‌പോസ്റ്റില്‍ വെച്ചാണ് തട്ടിപ്പ് പിടികൂടിയത്.

ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ച ബസിന്റെ ഡ്രൈവറെ പിന്നീട് പിടികൂടി. മൈസൂരുവിലെ ആര്‍കെ പുരത്ത് നിന്നും ശബരിമല തീര്‍ത്ഥാടകരുമായി എത്തിയതായിരുന്നു ബസ്.

കേരളത്തിലേക്ക് കടക്കുന്നതിനായി ചെക്‌പോസ്റ്റില്‍ നിന്നും പെര്‍മിറ്റ് എടുക്കാനായി എത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് നമ്പര്‍പ്ലേറ്റിന്റെ ഭാഗത്ത് സ്റ്റിക്കര്‍ പതിച്ചത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ അത് ചുരണ്ടി നോക്കിയപ്പോഴാണ് നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ബസിന് ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ടാക്സ് തുടങ്ങിയവയൊന്നും ഇല്ലാത്തതിനാലാണ് മറ്റൊരു വാഹനത്തിന്റെ നമ്പറും രേഖകളും ഉപയോഗിച്ച്‌ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസ് പിടിച്ചെടുത്തതോടെ യാത്രക്കാരായ തീര്‍ഥാടകരെ പിന്നീട് മറ്റൊരു ബസില്‍ കയറ്റിവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts