കർണാടകയിൽ നിന്നും ശബരിമലയിലേക്കുള്ള ബസ് പിടികൂടി

വയനാട് : കര്‍ണാടകയില്‍ നിന്നും വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെത്തിയ ബസ് പിടിയില്‍. മുത്തങ്ങ മോട്ടോര്‍ വാഹന ചെക്‌പോസ്റ്റില്‍ വെച്ചാണ് തട്ടിപ്പ് പിടികൂടിയത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ച ബസിന്റെ ഡ്രൈവറെ പിന്നീട് പിടികൂടി. മൈസൂരുവിലെ ആര്‍കെ പുരത്ത് നിന്നും ശബരിമല തീര്‍ത്ഥാടകരുമായി എത്തിയതായിരുന്നു ബസ്. കേരളത്തിലേക്ക് കടക്കുന്നതിനായി ചെക്‌പോസ്റ്റില്‍ നിന്നും പെര്‍മിറ്റ് എടുക്കാനായി എത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് നമ്പര്‍പ്ലേറ്റിന്റെ ഭാഗത്ത് സ്റ്റിക്കര്‍ പതിച്ചത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ അത് ചുരണ്ടി നോക്കിയപ്പോഴാണ് നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ബസിന് ഇന്‍ഷുറന്‍സ്,…

Read More

ഒരേ നമ്പർ പ്ലേറ്റിൽ രണ്ട് ബുള്ളറ്റ്, നിയമം തെറ്റിച്ചത് കേരളത്തിൽ ഫൈൻ വന്നത് ബെംഗളൂരുവിൽ

ബെംഗളൂരു: ഇതുവരെ ബുള്ളറ്റ് എടുത്ത് കേരളത്തിലേക്ക് പോവാത്ത ബെംഗളൂരു സ്വദേശി പ്രസാദിന് കേരളത്തിലൂടെ ഹെല്‍മറ്റ് വെക്കാതെ വാഹനം ഓടിച്ചതിനും വാഹനത്തിന്‍റെ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനും കേരളത്തിൽ നിന്നും സമൻസ്. കാസര്‍ക്കോട്  ജില്ലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചിട്ടില്ല എന്നാണ് സമൻസിൽ രേഖപ്പെടുത്തിയിരുന്നത്. കാസര്‍കോട്ടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നമ്പര്‍ സംഘടിപ്പിച്ച്‌ വിളിച്ച് ഉദ്യോഗസ്ഥരെ ഈ കാര്യം പ്രസാദ് അറിയിച്ചു . താന്‍ കേരളത്തിലേക്കേ വന്നിട്ടില്ലെന്ന് പ്രസാദ് പറഞ്ഞു. പിന്നെ ഇതെങ്ങനെ സംഭവിച്ചുവെന്ന സംശയത്തിൽ നിന്നാണ് എംവിഡി ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണം നടത്താന്‍ കാസര്‍കോട്…

Read More