ബെംഗളൂരു സൗത്തിൽ അനന്ത്‌കുമാറിന്റെ ഭാര്യയ്ക്ക് സീറ്റില്ല!! ബി.ജെ.പി.യിൽ പ്രതിഷേധം പുകയുന്നു!

ബെംഗളൂരു: ബെംഗളൂരു സൗത്തിൽ ആറുതവണ തുടർച്ചയായി വിജയിച്ചിട്ടുള്ള അന്തരിച്ച കേന്ദ്ര മന്ത്രി എച്ച്.എൻ. അനന്ത്‌കുമാറിന്റെ ഭാര്യയ്ക്ക് സീറ്റില്ല. കേന്ദ്ര തീരുമാനത്തിൽ ബി.ജെ.പി.യിൽ പ്രതിഷേധം പുകയുകയാണ്. ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം തള്ളിയാണ് യുവമോർച്ച ജനറൽ സെക്രട്ടറി തേജസ്വി സൂര്യയെ കേന്ദ്രനേതൃത്വം സ്ഥാനാർഥിയാക്കിയത്.

സന്നദ്ധപ്രവർത്തനത്തിലൂടെ മണ്ഡലത്തിൽ നിറഞ്ഞുനിന്ന തേജസ്വിനി അനന്ത്‌കുമാർ സ്ഥാനാർഥിയാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രവർത്തകർ. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വന്നതേടെ വി.വി. നഗറിലെ വസതിയിൽ പ്രതിഷേധവുമായി നൂറുകണക്കിന് പ്രവർത്തകർ തടിച്ചുകൂടി. അനുനയിപ്പിക്കാനെത്തിയ ബി.ജെ.പി.യുടെ രാജ്യസഭാ അംഗം രാജീവ് ചന്ദ്രശേഖറിനോടും പ്രവർത്തകർ പ്രതിഷേധിച്ചു.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

സ്ഥാനാർഥിയായ തേജസ്വി സൂര്യ അനുഗ്രഹം വാങ്ങാനെത്തിയപ്പോൾ പുറത്ത് പ്രവർത്തകർ ഗോബാക്ക് മുദ്രാവാക്യം വിളിച്ചു. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ അംഗീകരിച്ചത് തേജസ്വിനി അനന്ത്‌കുമാറിന്റെ പേരാണ്. എന്നാൽ, ആർ.എസ്.എസ്. അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് അറിയുന്നത്.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്മയുടെ കൈനീട്ടവുമായി ബെംഗളൂരുവിലെ ഈ അമ്മ; ശുചീകരണ തൊഴിലാളികൾക്ക് ദിനവും ചായയും ബിസ്‌ക്കറ്റും വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts