ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ബെംഗളൂരു: കർണാടക സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുന്നു. നഗരത്തിലെ പല പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴയാണ് രേഖപ്പെടുത്തിയത്. രാജാജിനഗർ, മല്ലേശ്വരം, മജസ്റ്റിക്, യശ്വന്ത്പൂർ, വസന്തനഗർ, മഹാലക്ഷ്മി ലേഔട്ട്, വിജയനഗർ, കെ.ആർ. മാർക്കറ്റ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം കാലവർഷം ശക്തമായി. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെത്തുടർന്ന് നഗരത്തിൽ വാഹനമോടിക്കുന്നവർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ കടുത്ത യാത്രാക്ലേശമാണ് നേരിടുന്നത്.

അതേസമയം, കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ജൂലൈ 18, 19 തീയതികളിൽ സംസ്ഥാനത്തെ തീരദേശ ജില്ലകളിലും, തെക്കൻ ഉൾപ്രദേശങ്ങളിലെ ചില മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശിവമോഗ, ചിക്കമഗളൂരു എന്നീ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇതിനുപുറമെ ധാർവാഡ്, ഗഡാഗ്, ഹാവേരി, ബീദർ, കലബുറഗി, യാദ്ഗിരി, റായ്ച്ചൂർ, ബാഗൽകോട്ട്, കൊപ്പൽ, വിജയപുര എന്നീ ജില്ലകളിലും ബാംഗ്ലൂർ ഉൾപ്പെടെയുള്ള അയൽ ജില്ലകളിലും മിതമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

തീരദേശ മേഖലകളിലും ചുരം പ്രദേശങ്ങളിലും ജൂലൈ 17, 18 തീയതികളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രത്യേകം ഓർമ്മിപ്പിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരും യാത്രക്കാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts