പ്രളയത്തിന് കാരണം ഗോവധം: ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ.

ബെംഗളൂരു∙ പരസ്യമായി പശുക്കളെ കശാപ്പു ചെയ്യുന്നതിനാലാണ് കേരളത്തിൽ പ്രളയമുണ്ടായതെന്ന് വിജയപുരയിൽ നിന്നുള്ള ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ. ഹിന്ദുക്കളുടെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവർ ഇത്തരത്തിലുള്ള പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടിവരും. കണ്ണൂരിൽ കഴിഞ്ഞ വർഷം പശുവിനെ പൊതു നിരത്തിൽ കശാപ്പ് ചെയ്ത് മാംസവിതരണം നടത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ബസനഗൗഡ പാട്ടീൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബിജെപി അധികാരത്തിലേറിയാൽ കർണാടകയിൽ ഗോവധം നിരോധിക്കുമെന്നും എംഎൽഎ പറഞ്ഞു.
താൻ ആഭ്യന്തര മന്ത്രിയായാൽ ബുദ്ധിജീവികളെ വെടിവച്ചുകൊല്ലാൻ ഉത്തരവിടുമെന്ന ബസനഗൗഡയുടെ പ്രസ്താവന വിവാദമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts