ബെംഗളൂരുവിൽ ഉപരി പഠനം ആഗ്രഹിക്കുന്നുവോ? ഇനി വളരെയെളുപ്പം;നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷൻ സമയം, നടപടിക്രമങ്ങൾ, പ്രവേശന പരീക്ഷ, കോഴ്സ് ഫീ, ജോലി സാദ്ധ്യതകൾ എല്ലാ വിവരങ്ങളും ഇനി വിരൽതുമ്പിൽ.

ബെംഗളൂരു : നഗരത്തിൽ ഉപരി പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു വഴികാട്ടിയാവുകയാണ് വിദ്യാഭ്യാസ മേഖലയിലെ സേവന ധാതാക്കളായ ലേൺടെക് എഡ്യു സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്.

കമ്പനി കഴിഞ്ഞ ദിവസം ആരംഭിച്ച വെബ്സൈറ്റിൽ ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ചേർത്തിട്ടുണ്ട്.

നഗരത്തിലെ സ്കൂളുകളെയും കോളേജുകളേയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കുറിച്ച് വിശദമായ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.

കോഴ്സ് ഫീ, അഡ്മിഷൻ സമയം, അഡ്മിഷൻ ലഭ്യമാക്കാൻ വേണ്ട നടപടി ക്രമങ്ങൾ, പ്രവേശന പരീക്ഷ, ജോലി സാദ്ധ്യതകൾ എന്നിവ കൃത്യമായി ഈ വെബ്സൈറ്റിൽ പ്രതിപാദിച്ചിട്ടുണ്ട്.

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വളരെ അനായാസം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ വെബ്സൈറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്.

ഈ പോർട്ടലിലെ സേവനം തികച്ചും സൗജന്യമാണ്.

ചെന്നൈ,കോയമ്പത്തൂർ,ഹൈദരാബാദ്, ഡൽഹി, മുംബെ,കേരളം എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സാധ്യതകൾ പൊതുജനത്തിന് തുറന്നിടുന്ന വെബ് സൈറ്റുകൾ ഉടൻ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

വിദ്യാർത്ഥികൾ എന്ത് പഠിക്കണം എന്ന് ദിശാബോധം നൽകുകയാണ് ഈ പോർട്ടൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇന്നലെ ബെംഗളൂരു പ്രസ് ക്ലബിൽ വച്ച് നടന്ന വെബ് സൈറ്റ് ലോഞ്ചിംങ് ചടങ്ങിൽ കമ്പനി ചെയർമാൻ മലയാളിയായ മൻസൂർ അലി അഭിപ്രായപ്പെട്ടു. പൂജ ഗുപ്ത വെബ്സൈറ്റിന്റെ സാദ്ധ്യതകൾ വിശദീകരിച്ചു.

വെബ് സൈറ്റ് അഡ്രസ് : https://www.bangalorestudy.com

കമ്പനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us