സല്‍മാന്‍ ഖാന്‍ ബോളിവുഡിലെ മോശം നടനെന്ന് ഗൂഗിള്‍

ന്യൂഡല്‍ഹി: ബോളിവുഡിലെ ഏറ്റവും മോശം നടന്‍ സല്‍മാന്‍ ഖാനാണെന്ന് തിരച്ചില്‍ ഭീമനായ ഗൂഗിള്‍. ഏറ്റവും പുതിയ  ചിത്രമായ റേസ് 3യുടെ  റിലീസിന് ശേഷമാണ് സല്‍മാന്‍ മോശം നടനായി മാറിയത്.

ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന മോശമായ അഭിപ്രായങ്ങളാകാം സല്‍മാനെ മോശം നടനായി ഗുഗിള്‍ തെരഞ്ഞടുക്കാന്‍ കാരണം. അബ്ബാസ്-മസ്താന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ റേസ് സീരീസിന്‍റെ മൂന്നാംഭാഗമാണ് റേസ് 3.

സെയ്ഫ് അലിഖാനായിരുന്നു റേസ് സീരിസിലെ നായകന്‍. റേസ് 3 യുടെ കഥയ്ക്ക് റേസ് 2,1 ഭാഗങ്ങളുമായി ബന്ധമില്ലാത്തതിനാല്‍ സെയ്ഫ് അസംതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് സെയ്ഫിനെ മാറ്റി സല്‍മാനെ തെരഞ്ഞെടുക്കുകയായിരുന്നു.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

ഇതൊക്കെയാണെങ്കിലും ചിത്രം ബോക്സ് ഓഫീസില്‍ മൂന്ന്‍ ദിവസം കൊണ്ട് നേടിയത് 106.47 കോടി രൂപയാണ്. ഇതോടെ, സല്‍മാന്‍റെ ഇതുവരെയുള്ള പെരുന്നാള്‍ റിലീസുകളില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായി റേസ് 3 മാറി.

36.54 കോടി നേടിയ സുല്‍ത്താനും 32.93 കോടി നേടിയ ഏക് ഥാ ടൈഗറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ റിലീസ് ചെയ്ത നാല് സല്‍മാന്‍ ചിത്രങ്ങളില്‍ മൂന്നും റിലീസിന്‍റെ മൂന്നാം ദിവസം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചവയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
[masterslider id="10"]

Related posts