പിങ്ക് ലൈൻ’ പൊതുജനങ്ങൾക്കായി; നാളെ; ഷെഡ്യൂളുകൾ അറിയാൻ വായിക്കു

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്ത ബെംഗളൂരു നമ്മ മെട്രോയുടെ ‘പിങ്ക് ലൈൻ’ റൂട്ടിൽ നാളെ (നവംബർ 14, ശനി) മുതൽ വാണിജ്യ അടിസ്ഥാനത്തിലുള്ള പൊതുഗതാഗതം ആരംഭിക്കും. കലേന അഗ്രഹാരയ്ക്കും എസ്.ജി. പാളയയ്ക്കും ഇടയിലുള്ള പുതിയ എലിവേറ്റഡ് പാതയിലെ സർവീസുകളുടെ ഔദ്യോഗിക സമയക്രമം ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പുറത്തിറക്കി. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് വലിയൊരു ചുവടുവെപ്പാകുന്ന പുതിയ പാത ഇന്ന് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, സ്വന്തമായി ടിക്കറ്റെടുത്താണ് കന്നിയാത്ര നടത്തിയത്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച രാവിലെ ആറ്…

Read More

ജയിലർ 2′; രജനി ചിത്രം ഒടിടിയിലേക്ക്; ആരാധകർക്ക് നിരാശയാകുന്ന ആ വിവരവും പുറത്ത്

സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജയിലർ 2’ ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രം ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. എന്നാൽ, ചിത്രത്തിന്റെ ഒടിടി പതിപ്പിൽ ഡിലീറ്റഡ് സീനുകൾ (ഒഴിവാക്കിയ രംഗങ്ങൾ) ഉണ്ടാകില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിർമാതാക്കളും ആമസോൺ പ്രൈം വിഡിയോയും തമ്മിലുള്ള മുൻകൂർ കരാർ പ്രകാരം, തിയറ്റർ റിലീസിന് ശേഷം കൃത്യം നാല് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ എത്തുന്നത്. തിയറ്റർ പതിപ്പിൽ നിന്നും ഒഴിവാക്കിയ…

Read More

പടക്കം പൊട്ടിച്ച ശബ്ദം കേട്ട് ഭയന്നു; ആറുവയസ്സുള്ള ഡോബർമാൻ ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: പടക്കം പൊട്ടിക്കുന്നതിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഭയന്ന വളർത്തുനായ ഹൃദയാഘാതം മൂലം മരിച്ചു. മൈസൂർ ജില്ലയിലെ ടി. നരസിപുര ത്രിവേണി നഗറിൽ ബി.ആർ. രാഘവേന്ദ്ര സ്വാമിയുടെ ഉടമസ്ഥതയിലുള്ള ആറുവയസ്സുള്ള ഡോബർമാൻ ഇനത്തിൽപ്പെട്ട നായയാണ് ദാരുണമായി മരിച്ചത്. അയൽപക്കത്ത് ഉയർന്ന ശബ്ദത്തിൽ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് കാരണമായത്. നായ്ക്കൾക്ക് കേൾവിശക്തി വളരെ കൂടുതലായതിനാൽ ഇത്തരം അപ്രതീക്ഷിതവും കഠിനവുമായ ശബ്ദങ്ങൾ അവയിൽ കടുത്ത ഭയവും സമ്മർദ്ദവും ഉണ്ടാക്കാറുണ്ട്. ശബ്ദം കേട്ട് തീവ്രമായി ഞെട്ടിയ നായയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ നായയുടെ സംസ്കാര ചടങ്ങുകൾ നടത്തി.…

Read More

ഫ്ലൈഓവറിൽ നിന്ന് 40 അടി താഴേക്ക് വീണു; ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാൾ ബി.സി. റോഡിലെ ഫ്ലൈഓവറിൽ നിന്ന് 40 അടി താഴേക്ക് വീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അട്ടവാർ സ്വദേശിയായ അരവിൻ ആണ് അപകടത്തിൽ നിന്ന് ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. ബുധനാഴ്ച ബി.സി. റോഡ് ഫ്ലൈഓവറിന്റെ മധ്യഭാഗത്തു വെച്ച് രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാമുകിയെ കൂട്ടിക്കൊണ്ടുവരുന്നതിനായി ബുള്ളറ്റ് ബൈക്കിൽ ഹസ്സനിലേക്ക് പോവുകയായിരുന്നു അരവിൻ. കൂട്ടിയിടിയുടെ ശക്തമായ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുപോയ അരവിൻ ഫ്ലൈഓവറിന്റെ കൈവരിക്ക് മുകളിലൂടെ താഴെയുള്ള സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഏകദേശം 40 അടി…

Read More

കന്നഡയെ സ്നേഹിക്കാൻ മറ്റ് ഭാഷകളെ വെറുക്കേണ്ടതില്ല: മന്ത്രി യു.ടി. ഖാദർ

ബെംഗളൂരു: സ്വന്തം ഭാഷയായ കന്നഡയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ മറ്റ് ഭാഷകളെ വെറുക്കുകയോ നിരസിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി യു.ടി. ഖാദർ പ്രസ്താവിച്ചു. മംഗളൂരു നെഹ്റു മൈതാനത്ത് നടന്ന കന്നഡ രാജ്യോത്സവ ദിനാഘോഷത്തിൽ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ജനങ്ങൾ ഏറ്റെടുക്കുന്നത്.. മറ്റ് ഭാഷകളെ ബഹുമാനിക്കുകയും അവയിലെ നല്ല വശങ്ങൾ സ്വീകരിച്ച് സ്വന്തം ഭാഷയുടെ വളർച്ചയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതിലാണ് യഥാർത്ഥ ഭാഷാസ്നേഹം അടങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മിത ബുദ്ധിയും (AI) സാങ്കേതികവിദ്യയും ഡിജിറ്റൽ വിദ്യാഭ്യാസവും ഭരിക്കുന്ന പുതിയ കാലഘട്ടത്തിൽ കന്നഡ സജീവമായി പങ്കാളിയാകണം.…

Read More

മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഇനി നേരെ ചെന്നാൽ ദർശന ടിക്കറ്റ് കിട്ടില്ല! വൻ മാറ്റവുമായി ക്ഷേത്ര ബോർഡ്

ബെംഗളൂരു : പ്രശസ്തമായ മൈസൂരു ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദർശന ടിക്കറ്റുകളുടെ ഓഫ്‌ലൈൻ വിതരണം പൂർണ്ണമായി നിർത്തിവെച്ചു. ഇനി മുതൽ ഓൺലൈൻ വഴി മാത്രമായിരിക്കും ടിക്കറ്റ് ബുക്കിംഗ് സാധ്യമാകുക. ഇതിനായി ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://srichamundeshwaridevi.in പ്രവർത്തനമാരംഭിച്ചു. മൈസൂരു ദസറ ഉത്സവം പൂർത്തിയായി ഒരാഴ്ച പിന്നിട്ട ശേഷമാണ് ഈ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്. സുതാര്യത ഉറപ്പാക്കാനും ക്രമക്കേടുകൾ തടയാനും നടപടി ഭക്തർക്ക് ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ കൂടുതൽ എളുപ്പവും സുതാര്യവുമാക്കുക, ടിക്കറ്റ് വിതരണത്തിലെ ക്രമക്കേടുകളും പണ ദുരുപയോഗങ്ങളും തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ…

Read More

ബെംഗളൂരു പബ്ബിൽ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരുവിലെ ഹൊയ്‌സാല നഗറിലുള്ള പബ്ബിൽ ചൊവ്വാഴ്ച രാത്രി വൻ തീപിടുത്തം. പബ്ബിന്റെ അടുക്കളയിലുണ്ടായിരുന്ന ചിമ്മിനി അമിതമായി ചൂടായതിനെ തുടർന്നാണ് തീ പടർന്നുപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ദിരാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. തീ ഉയർന്ന ഉടൻ തന്നെ പബ്ബിലുണ്ടായിരുന്നവരും ജീവനക്കാരും ചേർന്ന് സമയോചിതമായി ഇടപെടുകയും അഗ്നിശമന സേനയെ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തേക്ക് അതിവേഗമെത്തിയ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു. നാട്ടുകാരുടെയും പബ്ബിലുണ്ടായിരുന്നവരുടെയും കൃത്യമായ ജാഗ്രതയും അഗ്നിശമന സേനയുടെ സമയബന്ധിതമായ ഇടപെടലും കാരണം വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ…

Read More

ബെംഗളൂരുവിലൂടെയുള്ള 19 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം!

ബെംഗളൂരു: തെക്കുപടിഞ്ഞാറൻ റെയിൽവേ (എസ്.ഡബ്ല്യു.ആർ) 19 തീവണ്ടികളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. ഇതിൽ 13 എണ്ണം ബെംഗളൂരുവിലെ വിവിധ സ്റ്റേഷനുകളിലൂടെ സർവീസ് നടത്തുന്നവയാണ്. നവംബർ 11 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നു. വർഷങ്ങൾക്ക് ശേഷമാണ് ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന കെ.എസ്.ആർ ബെംഗളൂരു-സി.എസ്.എം.ടി മുംബൈ ഉദ്യാൻ എക്സ്പ്രസിന്റെ (11302) സമയത്തിൽ മാറ്റം വരുത്തുന്നത്. രാത്രി 8.40-ന് പുറപ്പെട്ടിരുന്ന ട്രെയിൻ നവംബർ 11 മുതൽ രാത്രി 9.05-നായിരിക്കും കെ.എസ്.ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുക. അതേസമയം സി.എസ്.എം.ടി മുംബൈയിലേക്കുള്ള സമയത്തിൽ മാറ്റമില്ല. സമയക്രമം പുതുക്കിയ മറ്റ് പ്രധാന…

Read More

കെ.എഫ്.സി, ഡൊമിനോസ് ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഹൈദരാബാദ്: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ഏഴ് കെ.എഫ്.സി (KFC) ഔട്ട്‌ലെറ്റുകളുടെയും രണ്ട് ഡൊമിനോസ് പിസ (Domino’s Pizza) ഔട്ട്‌ലെറ്റുകളുടെയും എഫ്.എസ്.എസ്.എ.ഐ (FSSAI) ലൈസൻസുകൾ തെലങ്കാന സ്റ്റാൻഡേർഡ്സ് അതോറിറ്റി ഫോർ ഫുഡ് ആൻഡ് എസൻഷ്യൽ ഡ്രഗ്സ് (TG SAFE) സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച (നവംബർ 12) നഗരത്തിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലകളുടെ 26 ശാഖകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയത്. പാറ്റകളുടെയും ഈച്ചകളുടെയും ശല്യം, എലിക്കാഷ്ഠം, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ, ഉപയോഗിച്ച പാചക എണ്ണ അനധികൃതമായി വീണ്ടും…

Read More

ട്രെയിനിൽ മുഴുവൻ പണം നൽകി ഇനി സീറ്റ് പങ്കിടേണ്ടി വരില്ലേ? നിർണായക നീക്കവുമായി റെയിൽവേ

ഡൽഹി: ട്രെയിനുകളിലെ ആർഎസി (റിസർവേഷൻ എഗെയ്ൻസ്റ്റ് കാൻസലേഷൻ) സംവിധാനം നിർത്തലാക്കുന്ന കാര്യം റെയിൽവേ മന്ത്രാലയം സജീവമായി പരിഗണിക്കുന്നു. തിരക്കുള്ള സമയങ്ങളിൽ ഒരു ബെർത്ത് രണ്ട് യാത്രക്കാർ പങ്കിട്ട് യാത്ര ചെയ്യുന്ന രീതിയാണ് ആർഎസി. ഈ രീതിയിൽ യാത്ര ചെയ്യുമ്പോഴും യാത്രക്കാരിൽനിന്ന് മുഴുവൻ ടിക്കറ്റ് നിരക്കും ഈടാക്കുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് റിസർവേഷൻ സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി റെയിൽവേ പുതിയ മാറ്റങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് ഇത്തരമൊരു നീക്കമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. ബെർത്ത് പൂർണമായി ലഭിക്കാത്ത സാഹചര്യത്തിൽ…

Read More