പടക്കം പൊട്ടിച്ച ശബ്ദം കേട്ട് ഭയന്നു; ആറുവയസ്സുള്ള ഡോബർമാൻ ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: പടക്കം പൊട്ടിക്കുന്നതിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഭയന്ന വളർത്തുനായ ഹൃദയാഘാതം മൂലം മരിച്ചു. മൈസൂർ ജില്ലയിലെ ടി. നരസിപുര ത്രിവേണി നഗറിൽ ബി.ആർ. രാഘവേന്ദ്ര സ്വാമിയുടെ ഉടമസ്ഥതയിലുള്ള ആറുവയസ്സുള്ള ഡോബർമാൻ ഇനത്തിൽപ്പെട്ട നായയാണ് ദാരുണമായി മരിച്ചത്.

അയൽപക്കത്ത് ഉയർന്ന ശബ്ദത്തിൽ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് കാരണമായത്. നായ്ക്കൾക്ക് കേൾവിശക്തി വളരെ കൂടുതലായതിനാൽ ഇത്തരം അപ്രതീക്ഷിതവും കഠിനവുമായ ശബ്ദങ്ങൾ അവയിൽ കടുത്ത ഭയവും സമ്മർദ്ദവും ഉണ്ടാക്കാറുണ്ട്. ശബ്ദം കേട്ട് തീവ്രമായി ഞെട്ടിയ നായയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ നായയുടെ സംസ്കാര ചടങ്ങുകൾ നടത്തി.

പടക്കങ്ങളുടെ ശബ്ദം കേട്ട് വളർത്തുമൃഗങ്ങൾ ഭയന്നോടുകയോ ഒളിച്ചിരിക്കുകയോ ഭക്ഷണം ഉപേക്ഷിക്കുകയോ ചെയ്യുന്നത് സാധാരണയാണ്. അതിനാൽ വളർത്തുമൃഗങ്ങളുള്ള പ്രദേശങ്ങളിൽ ശബ്ദമേറിയ പടക്കങ്ങൾ പൊട്ടിക്കുന്നത് നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts