ഫ്ലൈഓവറിൽ നിന്ന് 40 അടി താഴേക്ക് വീണു; ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാൾ ബി.സി. റോഡിലെ ഫ്ലൈഓവറിൽ നിന്ന് 40 അടി താഴേക്ക് വീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അട്ടവാർ സ്വദേശിയായ അരവിൻ ആണ് അപകടത്തിൽ നിന്ന് ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.

ബുധനാഴ്ച ബി.സി. റോഡ് ഫ്ലൈഓവറിന്റെ മധ്യഭാഗത്തു വെച്ച് രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാമുകിയെ കൂട്ടിക്കൊണ്ടുവരുന്നതിനായി ബുള്ളറ്റ് ബൈക്കിൽ ഹസ്സനിലേക്ക് പോവുകയായിരുന്നു അരവിൻ. കൂട്ടിയിടിയുടെ ശക്തമായ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുപോയ അരവിൻ ഫ്ലൈഓവറിന്റെ കൈവരിക്ക് മുകളിലൂടെ താഴെയുള്ള സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.

ഏകദേശം 40 അടി ഉയരത്തിൽ നിന്നാണ് അരവിൻ താഴേക്ക് പതിച്ചതെങ്കിലും, അപകടസമയത്ത് സർവീസ് റോഡിലൂടെ മറ്റു വാഹനങ്ങളൊന്നും കടന്നുപോകാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. കൂടാതെ അരവിൻ കൃത്യമായി റൈഡിംഗ് ഗിയറുകൾ ധരിച്ചിരുന്നതും പരിക്കുകളുടെ തീവ്രത കുറയ്ക്കാൻ സഹായിച്ചു.

ബൈക്ക് യാത്രികൻ ആകാശത്തുനിന്ന് പതിക്കുന്നതുപോലെ റോഡിലേക്ക് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വലിയ ശബ്ദത്തോടെ റോഡിലേക്ക് വീണ അരവിനെ കണ്ട സമീപവാസികളും വ്യാപാരികളും ഓടിയെത്തിയാണ് ഉടൻ തന്നെ പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ ബണ്ട്വാൾ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts