ബെംഗളൂരു: ആനയുടെ ആക്രമണത്തില്‍ നിന്ന് പാപ്പാനും സ്ത്രീയും അത്ഭുതകരമായി രക്ഷപ്പെട്ടു. മണികണ്ഠ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാനായ ഖലീലിനെ സ്‌കൂട്ടറില്‍ കണ്ടപ്പോഴാണ് ആന ആക്രമണത്തിന് മുതിര്‍ന്നത്. പരിശീലന കേന്ദ്രത്തിലെ ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച ശിവമോഗ സാക്രേബെയിലില്‍ റോഡിലാണ് സംഭവം.
ഖലീലിനെ കണ്ടതോടെ, ആന അക്രമാസക്തമായ നിലയിലേക്ക് മാറുകയായിരുന്നു. തുടർന്ന് ആനയെ കണ്ടതോടെ, ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നടുറോഡില്‍ ഉപേക്ഷിച്ച് ഖലീല്‍ ഓടിക്കളഞ്ഞു. ഖലീലിനെ ലക്ഷ്യമാക്കി ആന കുതിച്ചുപായുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ಸಕ್ರೆಬೈಲು ಆನೆಶಿಬಿರದಲ್ಲಿ ಪುಂಡಾನೆಯೊಂದು ಮಾವುತನನ್ನೇ ಅಟ್ಟಾಡಿಸಿಕೊಂಡು ಹೋಗಿರುವ ವಿಡಿಯೋ ಸಿಸಿಟಿವಿ ಕ್ಯಾಮೆರಾದಲ್ಲಿ ಸೆರೆಯಾಗಿದೆ.#SakrebailuElephantCamp #Elephantchasescaretaker #Karnataka #ಸಕ್ರೆಬೈಲುಆನೆಶಿಬಿರ #ಮಾವುತನಅಟ್ಟಾಡಿಸಿದಆನೆ #ಕರ್ನಾಟಕ
Read more here: https://t.co/g8jgCJKlZD pic.twitter.com/i1RT8bvqqt— kannadaprabha (@KannadaPrabha) September 12, 2022
ഈസമയത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് സ്ത്രീ പുറത്തേയ്ക്ക് വന്നത്. ആനയുടെ ആക്രമണത്തില്‍ നിന്ന് സ്ത്രീ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അക്രമാസക്തമായ നിലയില്‍ ആനയെ കണ്ടതോടെ, സ്ത്രീ കാറില്‍ കയറി ഡോര്‍ അടച്ചു. സ്ത്രീയെയും കാറിനെയും ശ്രദ്ധിക്കാതെ, പാപ്പാന്‍ പോയ വഴി മാത്രം ആന നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
അതിനിടെ, മറ്റൊരു വഴിയിലൂടെ പാപ്പാന്‍ റോഡിലേക്ക് തന്നെ വരുന്നത് കാണാം. പാപ്പാനെ കണ്ടതോടെ, ആന വീണ്ടും റോഡിലേക്ക് കയറുകയും പാപ്പാന്റെ പിന്നാലെ ഓടുകയും ചെയ്തു. തുടക്കം മുതല്‍ ആനയെ നിയന്ത്രിക്കാന്‍ കഴിയാതെ ആനപ്പുറത്ത് മറ്റൊരാള്‍ ഇരിക്കുന്നുണ്ടായിരുന്നു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.