കർണാടകയിൽ സിപിഐയ്ക്ക് വനിതാ ജില്ലാ സെക്രട്ടറി

ബെംഗളൂരു: സിപിഐയ്ക്ക് കർണാടകയിൽ വനിതാ ജില്ലാ സെക്രട്ടറി. ചിക്കമംഗളൂരു ജില്ലാ സെക്രട്ടറിയായി രാധാ സുന്ദരേഷിനെ തിരഞ്ഞെടുത്തു. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ, ഉടുപ്പി ചിക്കമംഗലൂർ മണ്ഡലത്തിൽ ഇടത് കക്ഷികളുടെ മൂന്നാം മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച നേതാവാണ് രാധ. നേതൃസ്ഥാനങ്ങളിൽ 20 ശതമാനം വനിതാ സംവരണം നടപ്പിലാക്കുമെന്ന് മുൻപേ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ വനിതാ നേതാവിനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കം വിഭാഗീയതയെ തുടർന്ന് പരാജയപ്പെട്ടത് വിവാദമായിരുന്നു.

Read More

ഗണേശ ഘോഷയാത്രക്കിടെ മസ്ജിദിന് നേരെ ചെരുപ്പെറിഞ്ഞ സംഭവം, നാലു പേർ അറസ്റ്റിൽ

ബെംഗളൂരു: ഗണേശ ഘോഷയാത്രക്കിടെ മസ്ജിദിനുനേരെ ചെരുപ്പെറിഞ്ഞ സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റിൽ . ബെല്ലാരി സിരിഗുപ്പയിലാണ് സംഭവം. നിതേഷ് കുമാർ, ഭീമണ , അശോക്, അഞ്ജനെയാലു എന്നിവരാണ് അറസ്റ്റിലായത്. വർഗീയ സംഘർഷം ലക്ഷ്യംവെച്ച് നിതേഷാണ് ചെരിപ്പറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് എ.ഡി.ജി.പി അലോക് കുമാർ അറിയിച്ചു.

Read More

വിവാഹക്ഷണക്കത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ പെൺകുട്ടി അറസ്റ്റിൽ

ബെംഗളൂരു: വിവാഹക്ഷണക്കത്തിൽ ലഹരി മരുന്ന് കടത്താനുള്ള ശ്രമത്തിനിടെ പെൺകുട്ടി പിടിയിൽ. മയക്കുമരുന്ന് കടത്തിനായി പുതുതലമുറ വ്യത്യസ്തമായ വഴികളാണ് തേടുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിലാണ് മയക്കുമരുന്നുമായി പെൺകുട്ടി  പിടിയിലായത്. വിവാഹക്ഷണക്കത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

Read More

കർണാടക മോഡൽ പഠിക്കാൻ ഒരുങ്ങി കെ എസ് ആർ ടി സി

തിരുവനന്തപുരം: കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാൻ ധനവകുപ്പിന്റെ നിർദേശം. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ധനമന്ത്രി പ്ലാനിംഗ് ബോർഡ് അംഗത്തെ ചുമതലപ്പെടുത്തി. വി. നമശിവായം അധ്യക്ഷനായ സമിതിക്കാണ് ചുമതല നൽകിയത്. ഗ്രാമ-നഗര സർവീസുകൾ, ടിക്കറ്റ് നിരക്ക്, കോർപ്പറേഷൻ മാനേജ്മെന്റ് രീതി എന്നിവ സമിതി പഠിക്കും. റിപ്പോർട്ട് വൈകാതെ തന്നെ ധനവകുപ്പിന് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.

Read More

ഭർത്താവിന്റെ പ്രണയം, വിവാഹം കഴിക്കാനും ഒരേ വീട്ടിൽ താമസിക്കാനും സമ്മതിച്ച് ഭാര്യ

ഭുവനേശ്വർ: വിവാഹിതനായ യുവാവ് ട്രാൻസ്ജെൻഡറിനെ വിവാഹം കഴിക്കുകയും ഇതിന് ഭാര്യ അനുമതി നൽകുകയും ചെയ്ത അപൂർവമായ സംഭവം ഒഡീഷയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. ഒഡീഷയിലെ കലഹണ്ടിയിലാണ് സംഭവം. ട്രാൻസ്ജെൻഡറിനോടുള്ള രഹസ്യ പ്രണയം വെളിപ്പെടുത്തിയ ശേഷം ഭർത്താവിനെ വിവാഹം കഴിക്കാൻ ഭാര്യ അനുവദിക്കുക മാത്രമല്ല, അതേ വീട്ടിൽ തന്നെ താമസിക്കാൻ അനുവദിച്ചുകൊണ്ട് വലിയ മനസ് കാണിച്ചിരിക്കുകയാണ് യുവതി. ഭാര്യയുടെ അനുവാദത്തിന് ശേഷം ട്രാൻസ്ജെൻഡറിനെ വിവാഹം കഴിച്ച 32കാരൻ രണ്ട് വയസുള്ള മകന്റെ പിതാവാണ്. കഴിഞ്ഞ ഒരു വർഷമായി ട്രാൻസ്ജെൻഡറുമായി പ്രണയത്തിലായിരുന്നു . ഇതറിഞ്ഞ ശേഷം ഭാര്യ…

Read More

കർണാടകയിൽ നിന്ന് മദ്യവും ഒറീസയിൽ നിന്ന് കഞ്ചാവും കടത്തിയ 2 പേർ പിടിയിൽ

സുൽത്താൻ ബത്തേരി : വ്യത്യസ്ത കേസുകളായി മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ കഞ്ചാവും കർണാടക മദ്യവുമായി രണ്ട് ബസ് യാത്രക്കാരെ എക്‌സൈസ് സംഘം പിടികൂടി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയിൽ അറക്കിലൊഗ്രാം കഞ്ചാവുമായി ഒറീസ് സ്വദേശിയായ ജയന്ത് മോഹന്ദിയും നാല് വർഷം കർണാടക വിദേശമദ്യവുമായി മുത്തങ്ങ കല്ലൂർ-67 കുഞ്ഞിരക്കടവ് വീട്ടിൽ സി. ബാലൻ പിടിയിലായത്. രാവിലെ പത്ത് മണിക്ക് മുത്തങ്ങയിൽ എത്തിയിരുന്നത് കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ടിലായിരുന്നു ജയന്ത് മൊഹന്ദി കഞ്ചാവ്. പനമരത്തിനടുത്ത കൂടോത്തുമ്മലിലുള്ള ബംഗാളി തൊഴിലാളികൾക്ക് ചില്ലറ അനുബന്ധമായി നടത്താനായിരുന്നു കഞ്ചാവ്…

Read More

താമസക്കാരില്ലാത്ത വീടുകളിൽ കവർച്ച പതിവാകുന്നു

ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളപൊക്ക പ്രശ്നം രൂക്ഷമായിരുന്നു. വെള്ളം കയറിയ വീടുകളിൽ നിന്നും തമാസക്കാർ മാറിയതോടെ കവർച്ച സംഘത്തിന്റെ വിളയാട്ടം തുടരുകയാണ്. സർജാപുര റോഡിലെ റെയിൻബൊ ഡ്രൈവിലെ താമസക്കാരില്ലാത്ത മൂന്ന് വില്ലകളിൽ ആണ് മോഷണം നടന്നത്. വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഇവിടുത്തെ തമാസക്കാരെ മാറ്റി പാർപ്പിച്ചത്. ബിസിനസുകാരനായ ധർമതേജ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ എൻ. മഞ്ജു നാഥ്, ഉദയ ഭാസ്കർ എന്നിവരുടെ വീടുകളിൽ ആണ് കവർച്ച നടന്നത്. സ്വർണാഭരണങ്ങളും ഇലക്ട്രോണിക് ഉപകാരണങ്ങളും നഷ്ടപ്പെട്ടതായി ഉടമസ്ഥർ പറഞ്ഞു.

Read More

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡബ്ല്യു സോണിന്റെ തലവനായി കാർവാറിൽ നിന്നുള്ള ഐജി

കാർവാർ: ഇൻസ്‌പെക്ടർ ജനറൽ മനോജ് വസന്ത് ബഡ്കർ തിങ്കളാഴ്ച മുംബൈയിൽ നടന്ന ഗംഭീരമായ ആചാരപരേഡിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഓഫ് വെസ്റ്റേൺ സോണിന്റെ കമാന്റന് ചുമതലയേറ്റു. മഹാരാഷ്ട്ര, ഗോവ, കേരളം, ലക്ഷദ്വീപ് ദ്വീപുകൾ, കർണാടക എന്നിവയുൾപ്പെടെ മുഴുവൻ പടിഞ്ഞാറൻ മേഖലയുടെയും തലവൻ ആണ് ഇനി ഇൻസ്‌പെക്ടർ ജനറൽ മനോജ് വസന്ത് ബഡ്കർ. നേരത്തെ, ഡൽഹിയിലെ സിജിഎസ്ബി ചെയർമാനായിരുന്നു, 2006 മുതൽ 2008 വരെ കർണാടക ഐസിജിയുടെ തലവനായിരുന്നു. 2013 മുതൽ 2018 വരെ കോസ്റ്റ് ഗാർഡ് ഗോവയുടെ തലവനും പ്രവർത്തിച്ചിട്ടുണ്ട്. കാർവാർ സ്വദേശിയായ ബദ്കർ…

Read More

അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി പെൺകുട്ടി മരിച്ചു

ബെംഗളൂരു: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി പെൺകുട്ടി മംഗളുരുവിൽ മരിച്ചു. കട്ടപ്പന പട്ടരുകണ്ടത്തിൽ റെജി തോമസ് – ബിനു ദമ്പതികളുടെ മകൾ റിയ ആന്റണിയാണ് മരിച്ചത്. മംഗളൂരു നേതാജി കോളേജിലെ ഒന്നാം വർഷ ജനറൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് റിയ. സെപ്റ്റംബർ 3 നു മന്നുഗുഢെ ബർക്കെ പോലീസ് സ്റ്റേഷനു സമീപമുള്ള റോഡിൽ ബസ് കാത്തു നിൽക്കുന്നതിനിടെ ചിലർ ബൈക്ക് റേസ് നടത്തുകയും അതുവഴി വന്ന കാറുമായി കൂട്ടിയിടിച്ചു റിയയുടെ ദേഹത്തു തട്ടി പരുക്കേൽക്കുകയും ചെയ്യും . തുടർന്ന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ യേനപ്പോയ…

Read More

ബെസ്‌കോം കർണാടക ഹൈക്കോടതിയിലേക്ക്

ബെംഗളൂരു: നഗരത്തിൽ ആകെയുള്ള 5,784 ട്രാൻസ്‌ഫോർമറുകളിൽ 2,588 ട്രാൻസ്‌ഫോർമറുകൾ ഫുട്‌പാത്തിൽ നിന്ന് മാറ്റാൻ നടപടി സ്വീകരിച്ചതായി ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) കർണാടക ഹൈക്കോടതിയെ അറിയിച്ചു. 2022 സെപ്തംബർ 9 വരെ 2,588 ട്രാൻസ്ഫോർമറുകളിൽ 1,155 എണ്ണം മാറ്റുന്നത് പുരോഗമിക്കുകയാണെന്നും ബാക്കിയുള്ളവ മാറ്റുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി എന്നിവരുടെ ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബെസ്‌കോം വ്യക്തമാക്കി. 1,433 ട്രാൻസ്ഫോർമറുകൾ. ആദ്യഘട്ടത്തിൽ 3,194 ട്രാൻസ്‌ഫോർമറുകൾ ബെസ്‌കോം ഇതിനോടകം മാറ്റിക്കഴിഞ്ഞു.…

Read More
Click Here to Follow Us