അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി പെൺകുട്ടി മരിച്ചു

ബെംഗളൂരു: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി പെൺകുട്ടി മംഗളുരുവിൽ മരിച്ചു. കട്ടപ്പന പട്ടരുകണ്ടത്തിൽ റെജി തോമസ് – ബിനു ദമ്പതികളുടെ മകൾ റിയ ആന്റണിയാണ് മരിച്ചത്.

മംഗളൂരു നേതാജി കോളേജിലെ ഒന്നാം വർഷ ജനറൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് റിയ.

സെപ്റ്റംബർ 3 നു മന്നുഗുഢെ ബർക്കെ പോലീസ് സ്റ്റേഷനു സമീപമുള്ള റോഡിൽ ബസ് കാത്തു നിൽക്കുന്നതിനിടെ ചിലർ ബൈക്ക് റേസ് നടത്തുകയും അതുവഴി വന്ന കാറുമായി കൂട്ടിയിടിച്ചു റിയയുടെ ദേഹത്തു തട്ടി പരുക്കേൽക്കുകയും ചെയ്യും . തുടർന്ന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ടോടെയാണു മരണം സംഭവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ യുവത്വത്തെ വിഴുങ്ങി വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!
  ആകാശയാത്രക്കാർക്ക് മുന്നെ ഇനി കണ്കുളിർക്കുന്ന കാഴ്ചയും; ബെംഗളൂരു വിമാനത്താവളം ടെർമിനൽ-2 ഇനി വെറുമൊരു കാത്തിരിപ്പുകേന്ദ്രമല്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts