പ്രസവത്തിന് പിന്നാലെ രക്തസ്രാവം; യുവതി മരിച്ചു

ബെംഗളൂരു: പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല – മറിയംബി ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് തസ് ലിയ (28) ആണ് മരിച്ചത്. മംഗളൂരു ആശുപത്രിയില്‍ ചികിത്സക്കിടെ വെച്ചാണ് മരിച്ചത്. കാസർകോട് നെല്ലിക്കുന്നിലെ ജമാലിന്‍റെ ഭാര്യയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് തസ് ലിയ കാസർകോട്ടെ സ്വകാര്യ ആശുപത്രില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമായിരുന്നു. പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായെങ്കിലും വൈകിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. രക്തസ്രാവം തടയാൻ ഗർഭപാത്രം എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗർഭപാത്രം എടുത്ത് കളഞ്ഞിട്ടും രക്തസ്രാവം തടയാൻ…

Read More

കാർ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ബെളഗാവി ജില്ലയിലെ ഖാനാപുര താലൂക്കിലെ നന്ദഗഡിന് സമീപമുണ്ടായ അപകടത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മരിച്ചവരെല്ലാം ധാർവാഡ് നഗരത്തിലെ ലംഗോട്ടി ബാരങ്കേ നിവാസികളാണ്. കാർ ഡ്രൈവർ ഷാരൂഖ് പെന്ദാരി (30), ഇഖ്ബാൽ ജമാദാർ (50), സാനിയ ലംഗോട്ടി (37), ഉമാര ബീഗം ലംഗോട്ടി (17), ഷാബുനം ലങ്കോട്ടി (37), ഫറൻ ലങ്കോട്ടി (13) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഫറാത്ത് ബെറ്റഗേരി (18), സൂഫിയ ലംഗോട്ടി (22), സാനിയ ജമാദാർ (36), മഹീം ലംഗോട്ടി (7) എന്നിവരെ ഗുരുതരമായി പരിക്കേറ്റ് പ്രാദേശിക ആശുപത്രിയിൽ…

Read More

വനിതാ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ മരിച്ച നിലയിൽ 

ബെംഗളൂരു: ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​ എത്തിയ വ​നി​ത ട്രാ​ഫി​ക് പോലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നെ രാ​മ​നാ​ഗ​രി​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൈ​ക്കോ ലേ​ഔ​ട്ട് ട്രാ​ഫി​ക് പോലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ഞ്ജു​ശ്രീ (27) ആ​ണ് മ​രി​ച്ച​ത്. മരണകാരണം വ്യക്തമല്ല. ഹാ​രോ​ഹ​ള്ളി പോലീ​സ് കേ​സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

കുറ്റിപ്പുറം: പള്ളിപ്പടിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. കിൻഫ്ര പാർക്കിലെ രാജധാനി മിനറല്‍സ് മണല്‍ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരണപ്പെട്ടത്. കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

കനാലിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരില്‍ കനാലില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര പടിഞ്ഞാക്കര വീട്ടില്‍ ജോബി മകൻ ഇവാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം. വെള്ളിക്കുളങ്ങരയിലെ കനാലില്‍ കുഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More

ചിരി സൗന്ദര്യം കൂട്ടാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായി; വിവാഹത്തിന് തൊട്ട് മുൻപ് യുവാവ് മരിച്ചു 

ഹൈദരാബാദ്: ചിരി സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. കല്യാണത്തിന് തൊട്ടുമുന്‍പ് ഡെന്റല്‍ ക്ലിനിക്കിലാണ് 28കാരനായ ഹൈദരാബാദ് സ്വദേശി ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മകന് അനസ്‌തേഷ്യ നല്‍കിയത് കൂടിപ്പോയതാണ് മരണ കാരണമെന്ന് അച്ഛന്‍ ആരോപിച്ചു. ഹൈദരാബാദ് ജൂബിലി ഹില്ലിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലാണ് ചിരിക്ക് കൂടുതല്‍ അഴക് ലഭിക്കുന്നതിന് ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയ്ക്കിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ലക്ഷ്മി നാരായണയുടെ അച്ഛന്‍ പറഞ്ഞു. ശസ്ത്രക്രിയയെ കുറിച്ച് മകന്‍ തന്നെ…

Read More

ബെം​ഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു 

ബെം​ഗളൂരു: നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. ബെം​ഗളൂരുവിലെ കെജിഐ കോളേജിലെ വിദ്യാർഥികളാണ് ഇരുവരും. കൊട്ടാരക്കര സ്വ​ദേശി ആൽബി.ജി ജേക്കബ്, വിഷ്ണുകുമാർ.എസ് എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ പ്രധാനറോഡിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമുള്ള മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

ഭർത്താവ് നടുറോഡിൽ തീകൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: ചേർത്തയില്‍ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട് സ്വദേശിനി ആരതിയാണ് (32) മരിച്ചത്. യുവതി ജോലിക്ക് പോകുന്നതിനിടെയാണ് ഇയാള്‍ വഴിയില്‍ തടഞ്ഞു നിർത്തി ശരീരത്തിലൂടെ പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഇന്ന് രാവിലെയാണ് സംഭവം. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരതി മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവാവിനെതിരെ ഇവർ ഗാർഹിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഏറെ നാളായി ഭർത്താവ് ശ്യാംജിത്തുമായി (42) അകന്നു കഴിയുകയാണ്…

Read More

 സെൽഫി എടുക്കാനായി സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

തിരുപ്പതി: ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാർക്കില്‍ സെൽഫി എടുക്കാനായി സിംഹത്തിന്റെ കൂട്ടിലേക്ക് കടന്ന ആളെ സിംഹങ്ങള്‍ കൊന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. രാജസ്ഥാനിലെ അല്‍വാർ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാർ (34) സിംഹകൂട്ടിനു ചുറ്റുമുള്ള ബഫർ സോണിലേക്ക് ചാടിയപ്പോഴാണ് സംഭവം. സെല്‍ഫിയെടുക്കാനായിട്ടാണ് ഇദ്ദേഹം ചാടിയത് എന്ന് മൃഗശാലയിലെ സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. കൂട്ടിലേക്ക് ഇയാള്‍ ചാടാൻ തുടങ്ങുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ പെട്ടെന്നു പിന്നാലെ ഓടിയതായി തിരുപ്പതി പോലീസ് സൂപ്രണ്ട് മല്ലിക ഗാർഗ് പറഞ്ഞു. സെക്യൂരിറ്റി ഗാർഡ് തന്റെ അടുത്തേക്ക് ഓടുന്നത്…

Read More

നിയന്ത്രണം വിട്ട ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മാനന്തവാടി എടവക പുതിയിടംകുന്ന് സ്വദേശി അജിഷ് (43) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ആള്‍ക്കും ഗുരുതരമായി പരുക്കേറ്റു. തലയ്ക്ക് ഗുരുതര പരുക്കേറ്റ അജീഷിനെ ആദ്യം അന്തർസന്തയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി മൈസൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.

Read More
Click Here to Follow Us