കാലിൽ ‘കറുത്ത നൂൽ’ കെട്ടുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? ഇതാ വിവരങ്ങൾ

ഫാഷന്റെ ഭാഗമായും അല്ലാതെയും പല പെൺകുട്ടികളുടെയും കാലിൽ കറുത്ത ചരട് കാണാറുണ്ട് . ഒരു കാലിൽ മാത്രം ചരട് കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. കാലിന്റെ ആകർഷണീയത വർധിപ്പിക്കാൻ മാത്രമല്ല ഇതിന്റെ പിന്നിൽ ചില വിശ്വാസങ്ങൾ ഉണ്ട്.

മിക്കവരും കാലിൽ കറുത്ത ചരടാണ്‌ കെട്ടാറുള്ളത് . കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി-രാഹു പ്രീതികരമാണ് . ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷം നീങ്ങും. ദൃഷ്ടി ദോഷം മാറാൻ കറുത്ത ചരട് ജപിച്ചു കെട്ടുന്നത് ഉത്തമമാണ്.

കുഞ്ഞുങ്ങളുടെ ഇരുപത്തെട്ടു കെട്ടിന് സാധാരണ കറുത്ത ചരടിൽ പഞ്ചലോഹങ്ങൾ ചേർത്താണ് അരയിൽ കെട്ടുന്നത് . കറുത്ത ചരടിൽ നിന്നും പഞ്ചലോഹത്തിൽ നിന്നുമുള്ള എനർജി കുഞ്ഞിനെ ചുറ്റുപാടിൽ നിന്നുള്ള നെഗറ്റീവ് ഊർജത്തിൽ നിന്ന് സംരക്ഷിക്കുന്നു എന്നാണ് ഇതിനു പിന്നിൽ ഉള്ള വിശ്വാസം.

  മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം; ബെംഗളുരു ബിടിഎല്‍ നഴ്‌സിംഗ് കോളജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

ഇത് പോലെ കാലിൽ ചരട് കെട്ടുമ്പോൾ ശരീരത്തിലും ചുറ്റുപാടിൽ നിന്നുള്ള പ്രതികൂല ഊർജത്തെ ഒഴിവാക്കാൻ സഹായിക്കും . വെറുതേ ചരട് കെട്ടിയാൽ പോലും അതിൽ നിന്ന് അനുകൂല ഊർജം ലഭിക്കുമെന്നാണ് വിശ്വാസം.

കറുത്ത ചരട് കാലിൽ ധരിക്കുമ്പോളും ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അനുകൂല ഫലം വർധിപ്പിക്കും . ശനി , ചൊവ്വ എന്നീ ദിനങ്ങളിൽ സൂര്യോദയത്തിനു മുന്നേ കാലിൽ ചരട് ധരിക്കുന്നതാണ് ഉത്തമം . ഇടതുകാലിൽ ധരിക്കുന്നതിലും നല്ലത് വലതുകാലിൽ ധരിക്കുന്നതാണ് .

നവഗ്രഹങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഒൻപതു കെട്ടുകൾ ചരടിൽ ഇടാം . ഒൻപത് എന്ന സംഖ്യയ്ക്ക് ഭാരതീയ ജ്യോതിഷത്തിലും സംഖ്യാശാസ്ത്രത്തിലും വളരെയധികം പ്രാധാന്യമുണ്ട്. കൂടാതെ ഒൻപത് എന്ന സംഖ്യ നവഗ്രഹങ്ങളിലെ കുജൻ അഥവാ ചൊവ്വയെ കുറിക്കുന്നു. ചരടിൽ വെള്ളി ലോക്കറ്റ് പോലുള്ളവ ധരിക്കുന്നത് ഇരട്ടിഫലം നൽകും . പക്ഷേ കാലിൽ കെട്ടുന്ന ചരടിൽ സ്വർണം ഒഴിവാക്കുക.

  കോഗ്നിസന്റിൽ വൻ പിരിച്ചുവിടൽ; 15,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും; ഐടി മേഖലയെ ഞെട്ടിച്ച്‌ പുതിയ റിപ്പോര്‍ട്ട്

ചിലർ ഫാഷന്റെ പേരിലും മറ്റുചിലർ വിശ്വാസത്തിന്റെ പേരിൽ ജപിച്ചും ചരട് ധരിക്കാറുണ്ട് . ചരട് ജപിച്ചുകെട്ടിയാൽ ദൃഷ്ടിദോഷം, ശത്രുദോഷം ,ബാധാദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം .

ചരട് ജപിച്ചു കെട്ടിയാൽ പ്രശ്നങ്ങളെല്ലാം തീരുമോ എന്ന് ചിലർക്കു സംശയം തോന്നാം. ആരാധനാലയങ്ങളിൽ നിറഞ്ഞു നിൽക്കുന്നതു പോസിറ്റീവ് എനർജിയാണ്.

ഉത്തമനായ കർമി മന്ത്രോച്ചാരണത്തിലൂടെ ജപിച്ചു തരുന്ന ചരടിൽ ശക്തിയും ചൈതന്യവും ഉണ്ടെന്നാണ് ജ്യോതിഷ പ്രമാണം .മൂക്കോളം മുങ്ങി നിൽക്കുന്നവന് കച്ചിത്തുരുമ്പും രക്ഷയാവാം. അതുപോലെ ചരട് ജപിച്ച് കെട്ടിയാൽ ഭക്തന് ആത്മവിശ്വാസം വർധിക്കുകയും ഭയപ്പെടാതെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയുകയും ചെയ്യും എന്നാണ് വിശ്വാസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts