മക്കളില്ലാത്ത ദുഃഖത്തിൽ മരങ്ങൾ വച്ചു പിടിപ്പിച്ചു;കിലോമീറ്ററുകളോളം നടന്ന് ജീവജലം നൽകി; സാലുമരദ തിമ്മക്ക 114ാം വയസിൽ വിടവാങ്ങി.

ബെംഗളൂരു : മക്കളില്ലാത്തതിൻ്റെ ദുഖത്തിൽ പാതയോരത്ത് മരങ്ങൾ വച്ചു പിടിപ്പിച്ച് കിലോമീറ്ററുകളോളം കാൽ നടയായി അവക്ക് ജീവജലം നൽകിയ പരിസ്ഥിതി പ്രവർത്തക മരങ്ങളുടെ അമ്മ സാലുമരദ തിമ്മക്ക അന്തരിച്ചു. ജയനഗറിലെ സ്വകാര്യ ആശുപത്രിയിൽ 114ാം വയസിലാണ് തിമ്മക്കതിമ്മക്കയുടെ അന്ത്യം. “സാലുമരദ”തിമ്മക്കക്ക് 108 വയസ്സിൽ ഡോക്ടറേറ്റ്..   കുളിമുറിയിൽ തെന്നി വീണ സാലുമരാഡ തിമ്മക്കക്ക് ആശുപത്രിയിൽ കിടക്ക ലഭിച്ചില്ല;ചികിൽസ വീട്ടിൽ. സാലുമരട തിമ്മക്ക ഇനി കർണാടകയുടെ പരിസ്ഥിതി അംബാസഡർ   വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തി തിമ്മക്ക; മരം മുറിക്കാതെ റോഡ് അലൈന്‍മൈന്റ് നടത്താൻ…

Read More

കാർഷിക സമൃദ്ധി-ഇന്ത്യയുടെ വികസനം; കാർഷികമേള ആരംഭിച്ചു

ബെംഗളൂരു : ബാംഗ്ലൂർ കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ജികെവികെ കാമ്പസിൽ നടത്തുന്ന കാർഷികമേള ആരംഭിച്ചു. കാർഷിക സമൃദ്ധി-ഇന്ത്യയുടെ വികസനം എന്ന വിഷയത്തിലാണ് ഇത്തവണ മേള നടത്തുന്നത്. കൃഷി മന്ത്രി എൻ. ചലുവരായസ്വാമി, കേന്ദ്രമന്ത്രി ശോഭ കരന്തലജ, സർവകലാശാല വൈസ് ചാൻസലർ ഡോ.എസ്.വി. സുരേഷ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. കാർഷിക വിളകൾ, ചെടികൾ, വിത്തിനങ്ങൾ തുടങ്ങിയവ അടങ്ങുന്ന കൃഷിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രദർശനങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച സമാപിക്കും.

Read More

പ്രണയത്തിലായിരുന്ന യുവാവുമായി വഴക്കിട്ട് ബെംഗളൂരുവിലെ കോളേജുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചു’; വനിതാ ടെക്കി അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരു ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള സ്വകാര്യ പ്രൈമറി, ഹൈസ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ വനിതാ ടെക്കി (സോഫ്റ്റ്‌വെയർ എഞ്ചിനീയർ) അറസ്റ്റിൽ. പ്രണയത്തിലായിരുന്ന യുവാവുമായി പിണങ്ങിയതോടെയാണ് ഇത് ചെയ്തതാണെന്നും റിപ്പോർട്ടുകളുണ്ട്. ഇമെയിൽ വഴി ബോംബ് ഭീഷണി അയച്ചതിന് ഗുജറാത്ത് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സ്കൂളുകൾക്കും ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവിടങ്ങളിലെ സ്കൂളുകൾക്കും ബോംബ് ഭീഷണി സന്ദേശം അയച്ച റെനെ ജോഷിൽഡ എന്ന വനിതാ ടെക്കിയെ ബെംഗളൂരു നോർത്ത് സൈബർ ക്രൈം പോലീസ് ആണ്…

Read More

ഡല്‍ഹി സ്‌ഫോടനം: ഡോ.ഉമറിന്റെ വീട് തകര്‍ത്ത് സുരക്ഷാ സേന

ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടി എന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കി തുടങ്ങി സൈന്യം. സ്‌ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഡോ. ഉമര്‍ നബിയുടെ വീടി ഇടിച്ച് നിരത്ത്. പുല്‍വാമയിലെ വീടാണ് ഇന്ന് പുലര്‍ച്ചയോടെ സുരക്ഷാസേന സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്ത് തരിപ്പണമാക്കിയത്. തീവ്രവാദ സംഘടനയായ ജയ്ഷാ മുഹമ്മദിന്റെ ഭാഗമാണ് ഉമര്‍ എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വീട് തകര്‍ത്തത്. വീട്ടിലുണ്ടായിരുന്ന അടുത്ത ബന്ധുക്കള്‍ പോലീസ് കസ്റ്റഡിയിലാണ്. മറ്റുളളവരെ മാറ്റിയ ശേഷമാണ് വീട് തകര്‍ത്തത്. പഹല്‍ഗാം ഭീകരാക്രമണ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കെതിരെയും വീട് തകര്‍ക്കുന്ന നടപടി…

Read More

രാജ്യത്തെ ആദ്യ സിൽക്ക് മ്യൂസിയം വരുന്നു; പ്യൂപ്പ ഘട്ടം മുതൽ തുണിയിൽ എങ്ങനെ നെയ്യുന്നു എന്നതുവരെ പ്രദർശിപ്പിക്കും

ബെംഗളൂരു : പട്ടുസാരികൾക്ക് പേരുകേട്ട മൈസൂരുവിൽ രാജ്യത്തെ ആദ്യ സിൽക്ക് മ്യൂസിയം വരുന്നു. ഇന്ത്യയിലെ പട്ടിന്റെ ചരിത്രവും കൊക്കൂൺ മുതൽ പട്ടുവസ്ത്രം തയ്യാറാക്കുന്നതുവരെയുള്ള മുഴുവൻ പ്രക്രിയയും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. പ്യൂപ്പ ഘട്ടം മുതൽ തുണിയിൽ എങ്ങനെ നെയ്യുന്നു എന്നതുവരെ പ്രദർശിപ്പിക്കുന്ന രാജ്യത്തെ ആദ്യ അതുല്യമ്യൂസിയമാകും മൈസൂരുവിൽ യാഥാർഥ്യമാകുകയെന്ന് സെൻട്രൽ സിൽക്ക് ബോർഡിന്റെ (സിഎസ്ബി) നാഷണൽ സിൽക്ക്‌വോം സീഡ് ഓർഗനൈസേഷൻ (എൻഎസ്എസ്ഒ) ഡയറക്ടർ ഡോ. മന്തിര മൂർത്തി അറിയിച്ചു. ടെൻഡറുകൾ അന്തിമമാക്കിയശേഷം പദ്ധതിയുടെ ആകെ ചെലവ് അറിയാൻ കഴിയും. 120 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മൈസൂരുവിലെ സിഎസ്ബിയുടെ…

Read More

മമതേയ തോട്ടിലു’ ; കുഞ്ഞിനെ മാലിന്യക്കൂമ്പാരങ്ങളിലോ, ഓടകളിലോ ഉപേക്ഷിക്കണ്ട; വിശദംശനങ്ങൾ

ബെംഗളൂരു: ആവശ്യമില്ലാത്ത കുഞ്ഞിനെ മാലിന്യക്കൂമ്പാരങ്ങളിലോ, ഓടകളിലോ, റോഡരികുകളിലോ, കുന്നിൻ പ്രദേശങ്ങളിലോ ഉപേക്ഷിക്കുന്നതിനുപകരം, മാതാപിതാക്കൾക്ക് ഇനി മമതേയ തോട്ടിലുവിൽ ഇടാം. ഇത് കുട്ടിക്ക് സുരക്ഷിതമായ സംരക്ഷണ നൽകും. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ ആരംഭിച്ച ‘മമതേയ തോട്ടിലു’ കുട്ടികളെ വഴിയിൽ ഉപേക്ഷിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച ഒരു നടപടിയാണ്. ഇത്തവണ ഇത് കൂടുതൽ ഫലപ്രദമായ ഒരു പദ്ധതിയാക്കി മാറ്റിയിട്ടുണ്ട്. ഈ പദ്ധതിയിൽ, കുട്ടിയുടെ മാതാപിതാക്കൾക്ക് കുട്ടിയെ ഭയമില്ലാതെ സുരക്ഷിതമായ തൊട്ടിലിൽ ഇടാം. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ആരംഭിച്ച ‘മമതയ തൊട്ടിലു’ പരിപാടിയുടെ കീഴിൽ, ബെംഗളൂരു നഗരത്തിലെ 42…

Read More

ജമ്മു കശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ

army

ശ്രീന​ഗർ: സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയിൽ 22 ആർആർ, 179 ബിഎൻ സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ രണ്ട് ഭീകരർ പിടിയിലായി. സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ജമ്മു കശ്മീരിൽ സുരക്ഷാ സേന പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണിവർ പിടിയിലാകുന്നത്. പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറിൽ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേർ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സുരക്ഷാ സേന സംഭവ…

Read More

യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം

മണ്ണാർക്കാട്: മണ്ണാർക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജീവനക്കാരനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം. ഭീമനാട് ഓട്ടുകവളത്തിൽ ഹരിദാസനെയാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ, കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം മുസ്‌ലിം ലീഗിലെ സതീശന് എതിരെ കേസ്. വ്യാഴാഴ്ച വൈകിട്ട് ആശുപത്രിപ്പടിയിലെ വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതിന് ശേഷം റോഡരികിലെ ബാരിക്കേഡിലേക്ക് ചേർത്ത് പിടിച്ച് കഴുത്ത് ഞെരിച്ചു പിടിക്കുകയായിരുന്നു.

Read More

വിമാനത്താവളം – ദാവനഗരെ ഫ്ലൈ ബസ് സര്‍വ്വീസ്; റൂട്ടും നിരക്കുമറിയാം,

ബെംഗളൂരു: ബെംഗളൂരു വിമാനത്താളത്തില്‍ നിന്ന് ദാവനഗരെയിലേക്ക് കര്‍ണാടക ആര്‍ടിസി ഫ്ലൈ ബസ് സര്‍വ്വീസ് ആരംഭിച്ചു. ബെംഗളൂരുവില്‍ നിന്ന് രാവിലെ 10നും 12.45നും ദാവനഗരെയില്‍ നിന്ന് 8നും വൈകിട്ട് 5നുമാണ് സര്‍വ്വീസുകള്‍. ബസിന്റെ ഫ്ലാഗ് ഓഫ് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നിര്‍വ്വഹിച്ചു. ഫ്ലൈ ബസുകളിലെ യാത്രക്കാര്‍ക്ക് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി ബ്രാന്‍ഡ് ലഘുഭക്ഷണം നല്‍കുന്നതിന്റെ ഉദ്‌ഘോടനവും മന്ത്രി നിര്‍വ്വഹിച്ചു. കെഎസ്‌ആർടിസിയുടെ ഫ്ലൈബസ് സർവീസ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ മൈസൂരു, മംഗളൂരു, മടിക്കേരി, മണിപ്പാല്‍, ഉഡുപ്പി, കുന്ദാപുര തുടങ്ങിയ കർണാടകയിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കും.…

Read More

കരിമ്പ് കർഷകരുടെ പ്രതിഷേധത്തിനിടെ കല്ലേറ്; എഎസ്പിക്ക് പരിക്ക്, നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെംഗളൂരു : ടണ്ണിന് 3500 രൂപ കരിമ്പ് വില ആവശ്യപ്പെട്ട് ബാഗൽകോട്ടിൽ കരിമ്പ് കർഷകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. മുധോൾ താലൂക്കിലെ സൈദാപുര ഗ്രാമത്തിലെ സമീർവാഡിയിലെ ഗോദാവരി ഫാക്ടറിക്ക് സമീപം നിരനിരയായി നിർത്തിയിട്ടിരുന്ന 100 ലധികം ട്രാക്ടർ ട്രോളികൾ കത്തിച്ചു. അതിനിടെ, കല്ലേറുണ്ടായി , ബാഗൽകോട്ട് എഎസ്പി മഹന്തേശ്വർ ജിദ്ദിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ബാഗൽകോട്ട് ജില്ലയിലെ റബകവി-ബനഹട്ടി താലൂക്കിലെ സമീർവാഡിയിലെ ഗോദാവരി ഫാക്ടറിക്ക് സമീപം തീപിടുത്തത്തെത്തുടർന്ന് പ്രതിഷേധം അടിച്ചമർത്താൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് കല്ലേറ് ഉണ്ടായത്. ഇതിനിടയിൽ, ബാഗൽകോട്ട് എഎസ്പി മഹാന്തേശ്വർ ജിദ്ദിയുടെ കാലിൽ…

Read More
Click Here to Follow Us