ബെംഗളൂരു : ലൈംഗികമായി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കന്നഡ സിനിമാ നിർമാതാവും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. ശ്രീലങ്കയിലായിരുന്ന അരവിന്ദ് റെഡ്ഡി മടങ്ങിവരുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരു സ്വദേശിനിയായ നടിയാണ് ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകിയത്. ബിസിനസ് സ്ഥാപനമായ എവിആർ ഗ്രൂപ്പിന്റെ ഉടമയാണ് അരവിന്ദ് റെഡ്ഡി. നടനും ക്രിക്കറ്റ് താരവുമാണ്. ക്രിക്കറ്റ് ടീമായ ബെല്ലാരി ടസ്‌കേഴ്‌സിന്റെ മുൻ ക്യാപ്റ്റനാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടിക്ക് ശ്രീലങ്കയിൽ പോയി മടങ്ങുമ്പോഴാണ്…
Read MoreMonth: November 2025
യുവതിയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ
ബെംഗളൂരു: കുടക് ലിംഗാപുരയിലെ വനംവകുപ്പ് ചെക്ക്‌പോസ്റ്റിന് സമീപം കാറിനുളളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി സിദ്ധാപുരയ്ക്ക് സമീപം ഇന്നലെ രാത്രി പതിവ് പരിശോധനയ്ക്കിടെയാണ് മൈസൂരു സ്വദേശിയായ ഒരു സ്ത്രീയുടെ മൃതദേഹം വനം വകുപ്പ് ഉദ്യോഗസ്ഥർ കാറിൽ കൊണ്ടുപോകുന്നത് കണ്ടെത്തിയത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, മാൽദാരെ-ലിംഗാപുര ഫോറസ്റ്റ് ചെക്ക്-പോസ്റ്റിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ അർദ്ധരാത്രിയിൽ ഹരിയാനയിൽ രജിസ്റ്റർ ചെയ്ത ഒരു കാർ (HR-26-CE-9273) തടഞ്ഞു, ഭർത്താവടക്കം മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയും കണ്ടെത്തി, സ്ത്രീ “ഉറങ്ങുകയാണെന്നാണ് ഇവർ അവകാശപ്പെട്ടത്. സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട വനം ജീവനക്കാർ ഇവരോട്…
Read Moreനഗരത്തിലെ 66 ഇടങ്ങളില്‍ പാര്‍ക്കിങ് ഇനി വേറെ ലവല്‍; സ്മാര്‍ട്ട് പാര്‍ക്കിങ് പദ്ധതിയുമായി ജിബിഎ; നിർമിക്കുന്ന കേന്ദ്രങ്ങള്‍ എവിടെയെല്ലാം എന്നറിയാൻ വായിക്കാം
ബെംഗളൂരു: നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരമാകയി 66 ഇടങ്ങളില്‍ സ്മാര്‍ട്ട് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുളള പദ്ധതിയുമായി ജിബിഎ. വ്യാപാര കേന്ദ്രങ്ങള്‍, ബസ് ടെര്‍മിനലുകള്‍, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവയുടെ സമീപത്താണ് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് കേന്ദ്രത്തില്‍ 9 നിലകളിലായി 485 കാറുകള്‍ വരെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. മജസ്റ്റിക്, സാറ്റലൈറ്റ്, വിജയനഗര്‍ ബസ് ടെര്‍മിനലുകള്‍ ഇലക്ട്രോണിക് സിറ്റി, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, മന്ത്രി സ്‌ക്വയര്‍മെട്രോ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കുക. കുറഞ്ഞ സ്ഥലത്ത്…
Read Moreസൗദിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി; 42 പേര്‍ക്ക് ദാരുണാന്ത്യം
സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 42 മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്ന് പുറപ്പെട്ട ഉംറ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നവർ എല്ലാമെന്നാണ് റിപ്പോർട്ട്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. തീര്‍ഥാടകര്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടെന്നും…
Read Moreസംസ്ഥാനത്ത് അതിശൈത്യ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
ബെംഗളൂരു: സംസ്ഥാനത്ത് അതിശൈത്യ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസം ബീദാറില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസായി താഴിന്നതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം. ബെളഗാളി വിമാനത്താവളത്തില്‍ 11.5 ഡിഗ്രിയും ധാര്‍വാഡ്, ഹാവേരി എന്നിവിടങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു കുറഞ്ഞ താപനില. ബെംഗളൂരു നഗരജില്ലയില്‍ കുറഞ്ഞ താപനില 17.2 ഡിഗ്രിയും കൂടിയ താപനില 27.1 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു
Read Moreപലവിദ്യകള്‍ പയറ്റി രക്ഷയില്ല; ഇനി മുഖംമൂടി കാട്ടി കടുവകളെ പേടിപ്പിക്കാന്‍ തയ്യാറെടുത്ത് വനംവകുപ്പ്
ബെംഗളൂരു : ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കടുവകളെ അകറ്റാന്‍ പലവിദ്യകള്‍ പയറ്റിയിട്ടും രക്ഷയില്ലാതെ വന്നതോടെ മുഖം മൂടി പരീക്ഷണവുമായി വനംവകുപ്പ്. ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ വർദ്ധിച്ചുവരുന്ന മനുഷ്യ-കടുവ സംഘർഷം പരിഹരിക്കുന്നതിനുള്ള മുൻകരുതൽ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി, പശ്ചിമ ബംഗാളിലെ സുന്ദർബൻസിലെ സമൂഹങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വനം ഉദ്യോഗസ്ഥർ ഈ തന്ത്രം സ്വീകരിച്ചത്. കടുവകളുടെ ആക്രമണം തടയാൻ ആളുകൾ തലയുടെ പിന്നിൽ മുഖംമൂടി ധരിക്കുന്നപ്പിക്കുന്നതാണ് പുതിയ നീക്കം. വനം വകുപ്പ് ഇപ്പോൾ വനത്തിനരികിലുള്ള ഗ്രാമങ്ങളിൽ അത്തരം മാസ്കുകൾ…
Read Moreടെര്‍മിനല്‍ മാറ്റിയതോടെ വൈകിയോട്ടം പതിവാക്കി എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്
ബെംളൂരു: ടെര്‍മിനല്‍ മാറ്റിയതോടെ വൈകിയോട്ടം പതിവാക്കി എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്(12678) വൈകിട്ട് 6.30ന് നഗരപരിധിയിലെ ആദ്യ സ്റ്റേഷനായ കര്‍മലാരാമില്‍ എത്തേണ്ട ട്രെയിന്‍ വരുന്നത് പലപ്പോഴും രാത്രി എട്ടിന് ശേഷം. തുടര്‍ച്ചയായ ദിവസങ്ങളില്‍ ട്രെയിന്‍ വൈകുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കെഎസ്ആര്‍ ബെംഗളൂരു സ്റ്റോഷന്‍ നവീകരണവുമായി ബന്ധപ്പെട്ടാണ് ഓഗസ്റ്റ് 15 മുതല്‍ ഇന്റര്‍സിറ്റി തുടങ്ങുന്നതും അവസാനിക്കുന്നതും ബയ്യപ്പനഹളളി എസ്എംവിടി ടെര്‍മിനലിലേക്ക് മാറ്റിയത്. അതോടെ കന്റോണ്‍മെന്റ് സ്‌റ്റോപ്പ് ഒഴിവാക്കിയതും യാത്രക്കാര്‍ക്ക് തിരിച്ചടിയായി . ജനുവരി 15ന് ശേഷം ട്രെയിന്‍ തിരിച്ച് കെഎസ്ആറിലേക്ക് മാറ്റുമെന്നാണ് റെയില്‍വേ വാഗ്ദാനം.…
Read Moreനാല് റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ ശുപാര്‍ശ; പുതുക്കിയ പേരുകൾ ഇങ്ങനെ
ബെംഗളൂരു : റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള ശുപര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര റെയില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ബെളഗാവി സ്റ്റേഷന് ശിവബാസവ മഹാസ്വാമിജി, ബീദാറിന് ചന്നബാസവ പട്ട ദേവരു, വിജയാപുരക്ക് ജ്ഞാനയോഗി ശ്രീ സിദ്ധേശ്വര സ്വാമി, സര്‍ഗൊണ്ടന കൊപ്പയ്ക്ക് ഭായ്ഗഡ് എന്നിങ്ങനെയാണ് പേരുമാറ്റുന്നത്
Read Moreപൊതു ഇടങ്ങളില്‍ മാലിന്യം കത്തിച്ചാല്‍ ക്രിമിനല്‍ കേസ്
ബെംഗളൂരു: പൊതുവിടങ്ങളില്‍ മാലിന്യം കത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ലൂഎംഎല്‍).നിലവില്‍ പിഴയാണ് ഈടാക്കുന്നത്. റോഡരികിലും മറ്റ് പ്ലാസ്റ്റിക് ഉള്‍പ്പെടെകത്തിക്കുന്നത്ഗുരുതര, ആരോഗ്യ പരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുന്നതെന്ന് ബിഎസ്ഡബ്യൂഎംഎല്‍സിഇഒ ഗൗഡ പറഞ്ഞു
Read Moreമണ്ഡലകാലത്തിന് ഇന്ന് തുടക്കം; തീർഥാടന കാലത്തെ വരവേൽക്കാൻ ഐടി നഗരത്തിലും ഒരുക്കങ്ങളായി
ബെംഗളൂരു : ശബരിമല മണ്ഡല-മകര വിളക്ക് തീർഥാടന കാലത്തിന് തിങ്കളാഴ്ച തുടക്കം. ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ തീർഥാടന കാലത്തെ വരവേൽക്കാൻ ക്ഷേത്രങ്ങളുടെ നേതൃത്വത്തിൽ ഐടി നഗരത്തിലും ഒരുക്കങ്ങളായി. ശരണമന്ത്രങ്ങളുടെ നിറവിൽ നഗരത്തിലെ അയ്യപ്പക്ഷേത്രങ്ങളിൽ വൃശ്ചികമാസ പൂജകൾക്ക് തുടക്കമാകും. ക്ഷേത്രങ്ങളിൽ തിങ്കളാഴ്ച ആരംഭിക്കുന്ന വിശേഷാൽ പൂജകൾ മകരവിളക്ക് വരെ തുടരും. മണ്ഡല-മകര വിളക്ക് മഹോത്സവങ്ങളും ക്ഷേത്രങ്ങളിൽ നടക്കും. ശബരിമലയിലേക്ക് അയ്യപ്പ ദർശനത്തിനൊരുങ്ങുന്ന ഒരുങ്ങുന്ന ഭക്തർക്ക് മാലധാരണത്തിനും കെട്ട് നിറയ്ക്കുമുള്ള എല്ലാ ക്രമീകരണങ്ങളും ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മാലധാരണത്തിന്റെ ആദ്യ ദിവസം തന്നെ ക്ഷേത്രങ്ങളിൽ ഒട്ടേറെ ഭക്തരെത്തുമെന്നാണ് പ്രതീക്ഷ.…
Read More