മലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; പരാജയത്തിന് ന്യായീകരണമില്ല; മരണം വരെ മഞ്ചേശ്വരത്തുകാർക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തോൽവിക്ക് ന്യായീകരണങ്ങളില്ലെന്നും മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ താൻ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും വികസന കാര്യങ്ങളിൽ വിവേചനം നേരിടുന്നവരുടേയും ആവശ്യങ്ങൾക്ക് ഏതു സമയത്തും കൂടെയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മലയാളത്തിന് പുറമെ കന്നഡയിലും സുരേന്ദ്രൻ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി എ.കെ.എം അഷറഫ് 32,302 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. നാലാം തവണയും മഞ്ചേശ്വരത്ത് ജനവിധി തേടിയ കെ. സുരേന്ദ്രന് 59,169 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. സിപിഎം സ്ഥാനാർത്ഥിയായ കെ. ആ‍ർ ജയാനന്ദ 18,834 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാമെന്ന സുരേന്ദ്രന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റതോടെ, ഇതുവരെ മത്സരിച്ച തെരഞ്ഞെടുപ്പുകളിലൊന്നും വിജയിക്കാനായിട്ടില്ലെന്ന പതിവ് ഇത്തവണയും ആവർത്തിച്ചു.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

കേരള രാഷ്ട്രീയത്തിൽ എക്കാലവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കന്നഡ, തുളു ഭാഷകൾ സംസാരിക്കുന്ന വോട്ടർമാർക്ക് നിർണ്ണായക സ്വാധീനമുള്ള ഇവിടെ പതിറ്റാണ്ടുകളായി ബിജെപിയും മുസ്ലീം ലീഗും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. 2006-ൽ എൽഡിഎഫ് അട്ടിമറി വിജയം നേടിയതൊഴിച്ചാൽ 1987 മുതൽ യുഡിഎഫിന്റെ ഉറച്ച കോട്ടയായാണ് മഞ്ചേശ്വരം അറിയപ്പെടുന്നത്. വോർക്കാടി, മീഞ്ച, പൈവളികെ, എൻമകജെ, പുത്തിഗെ, കുമ്പള, മംഗൽപാടി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ അതിർത്തി മണ്ഡലം.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
[masterslider id="10"]

Related posts