നൻമ മലയാളികൾചറൽ അസോസിയേഷൻ്റെ ഓണാഘോഷം 23 നും 24 നും

ബെംഗളൂരു: അനേക്കൽ വി.ബി.എച്ച്.സി വൈഭവഅപ്പർട്ട്മെൻ്റിൽ 10 വർഷത്തോളമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ നൻമമലയാളി കൾച്ചറൽ അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 23 – 24 തീയതികളിൽ പ്രധാന പാർക്കിന് സമീപത്തെ താൽക്കാലിക വേദിയിൽ വച്ച് നടക്കും.

ആദ്യദിന പരിപാടികൾ 23 ന് രാവിലെ 9:00 മുതൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പോടുകൂടി ആരംഭിക്കുന്നു.വൈകുന്നേരം 3:00 മണിയോടെ വി ബി എച്ച് സി വൈഭവ ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ പി ലോകേഷും വി.വി.എസ്.സി പ്രസിഡൻ്റ് ശ്രീ വെങ്കട്ട് രാജനും ചേർന്ന് ഭദ്ര ദീപം കൊളുത്തി ഉൽഘാടനം ചെയ്യും

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

തുടർന്ന് കുട്ടികളുടെ ഫാൻസി ഡ്രസ്, നൃത്തം, പാട്ട്, സംഗീതം, സ്കിറ്റ് തുടങ്ങിയ പരിപാടികൾ അരങ്ങേറും.എല്ലാവർക്കും മിനി ഓണ സദ്യയു ഒരുക്കിയിട്ടുണ്ട്.

ഡി. ജെ. യോട് കൂടി ആദ്യദിന പരിപാടികൾക്ക് വിരാമമാകും

രണ്ടാം ദിനം പുലർച്ചെ 6:00 മണിയോടെ സൺറൈസ് മാരത്തോൺ മൽസരം നടക്കും തുടർന്ന്  പൂക്കള മൽസരം രംഗോലി മൽസരം എന്നിവക്ക് ശേഷം ശിങ്കാരി മേളത്തിൻ്റെ അകമ്പടിയോടെ മാവേലി മന്നന്നെ വരവേൽക്കുന്ന സാംസ്കാരിക ഘോഷയാത്ര അരങ്ങേറും

സാംസ്കാരിക ഘോഷയാത്രക്ക് ശേഷം കൈകൊട്ടിക്കളി ഓണപ്പാട്ട് തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ അരങ്ങേറും.

ഉച്ചയ്ക്ക് 12:00 മണിക്ക് ഗ്രാൻഡ് ഓണസദ്യയും വൈകുന്നേരം കായിക മത്സരങ്ങളും തുടർന്ന് വടംവലി മത്സരവും നടക്കും.

  ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം

വൈകുന്നേരം 4:00 മുതൽ 10:00 വരെ വിവിധ കലാപരിപാടികൾ അരങ്ങേറും.

പ്രസിഡന്റ്: ജിതേഷ് അമ്പാടി,സെക്രട്ടറി: രാജീവ് പി ഗിരിവാസൻ ട്രഷറർ: രാജീഷ് പരമ്മൽ പ്രോഗ്രാം ഡയറക്ടര്‍ : സതീഷ്‌ എന്‍, വൈസ് പ്രസിഡൻ്റ് ദീപു ജയൻ , എരുമ്പാല സുരേശൻ, ജോ:സെക്രട്ടറി ഹരികൃഷ്ണൻ ചെറുവള്ളി, ജോ. ട്രഷറർ അരുൺ ദാസ്, ശിവറാം സുബ്രഹ്മണ്യം, ശ്രീറാം കണ്ണത്ത്, സൂരജ് നമ്പ്യാർ, അരുൺ ലാൽ, നിതിൻ ജോസ്, ശ്രീരാജ് നമ്പ്യാർ, വിജേഷ് ഒ.ടി. പ്രവീൺ കുമാർ, സജിൻ തുടങ്ങിയവർ പരിപടികൾക്ക് നേതൃത്വം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts