ആൾത്താമസം ഇല്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആൾത്താമസം ഇല്ലാത്ത വീട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഒരുപാട് നാളുകളായി വീട് അടച്ചു കിടക്കുകയായിരുന്നു. വീട്ടിൽ നിന്നും ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വീടിന്റെ ഉടമസ്ഥൻ ഒരു വൈദികനാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ നടന്നുവരുകയാണ്.

Read More

സ്കൂൾ ആഘോഷങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

സ്കൂളുകളിൽ ആഘോഷദിവസം യൂണിഫോം നിർബന്ധമാക്കില്ലെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതുമായി ബന്ധപ്പെട്ട തീരുമാനം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ആഘോഷവേളകളിൽ കുഞ്ഞുങ്ങൾ വർണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെയെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു. അതുകൊണ്ട്, ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക്…

Read More

പരാതിക്കാരെ ആരെയും താൻ അധിക്ഷേപിച്ചിട്ടില്ല, തെറ്റായി വ്യാഖ്യാനിച്ചു; നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു: വി കെ ശ്രീകണ്ഠന്‍

പാലക്കാട്: പരാതിക്കാരെ ആരെയും താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എം പി. താന്‍ ആരെയും അപമാനിച്ചിട്ടില്ല. താന്‍ പറഞ്ഞത് തെറ്റായി വളച്ചൊടിച്ച്, ചര്‍ച്ചയാക്കി മാറ്റുകയാണ്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. പരാതി പറയുന്നവരെയോ, ആക്ഷേപം പറയുന്നവരെയോ അപമാനിക്കുന്നത് ഞങ്ങളുടെ സംസ്‌കാരമല്ല. ആര്‍ക്കെങ്കിലും തെറ്റായി തോന്നിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതി തനിക്കില്ല. അത്തരത്തില്‍ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.  

Read More

മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവനടിക്ക് പിന്തുണയുമായി സരിത

രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് ദുരനുഭവം ഉണ്ടായത് തുറന്ന് പറഞ്ഞ യുവനടി റിനി ആൻ ജോർജിന് പിന്തുണയുമായി സരിത എസ് നായർ.ആരേലും അവരുടെ ഈ തരം അനുഭവങ്ങൾ തുറന്നു പറഞ്ഞാൽ അവർക്ക് അഭിസാരിക എന്ന പട്ടം ചാർത്തി കിട്ടും. തുറന്നു പറഞ്ഞതിന്റെ പേരിൽ സരിത 2.0 ചാർത്തി കിട്ടിയിട്ടുണ്ട് എന്ന് മനസിലാകുന്നു എന്നാണ് സരിത ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. പറയുന്നവർ പറയട്ടെ..നേരിടുക..പോരാടുക. ഒരു മാധ്യമ പ്രവർത്തകയ്ക്ക് ഇതൊന്നും ആരും പറഞ്ഞു തരേണ്ട കാര്യമില്ല എന്ന് അറിയാം. എന്നും ഒപ്പം ഉണ്ടാകുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ…

Read More

കേരളത്തില്‍ ഒരാള്‍ക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കേരളത്തില്‍ ഒരാള്‍ക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ യുവാവിന് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ ആകെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച രോഗികളുടെ എണ്ണം നാലായി. നാല്‍പ്പത്തിയേഴുകാരനായ യുവാവ് കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡി. കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നാണ് രോഗം സ്ഥിരീകരിച്ചത്.

Read More

തെരുവുനായ ശല്യം: പൊതുസ്ഥലത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി സുപ്രീം കോടതി

പൊതുസ്ഥലത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി സുപ്രീം കോടതി. നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കണമെന്നും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്‍കാന്‍ പ്രത്യേക ഇടങ്ങള്‍ സൃഷ്ടിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തെരുവുനായ പ്രശ്നം രാജ്യവ്യാപകമായി സുപ്രീം കോടതി പരിഗണിക്കും. എല്ലാ ഹൈക്കോടതികളിലെയും കേസുകള്‍ സുപ്രീം കോടതി പരിഗണിക്കും. നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം തുറന്നുവിടാം. പേവിഷ ബാധയുള്ളവയെ തുറന്നുവിടരുത്. ആക്രമണ സ്വഭാവമുള്ള നായ്ക്കളെയും തുറന്നുവിടരുത്. എല്ലാ തെരുവുനായ്ക്കളെയും പിടികൂടി സുരക്ഷാ കേന്ദ്രത്തിലാക്കണമെന്ന നിര്‍ദേശം തിരുത്തി.

Read More

നിമിഷപ്രിയയെ രണ്ടു ദിവസത്തിനകം തൂക്കിലേറ്റും; കെ.എ. പോള്‍

ഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 24 നോ 25 നോ ഉണ്ടായേക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍. സുപ്രീംകോടതിയിലാണ് പോള്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയ കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കെ എ പോള്‍ ഇക്കാര്യം വ്യക്തമാക്കിയത് നിമിഷപ്രിയയുടെ കേസുമായി ബന്ധപ്പെട്ട് യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വിലക്കണം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വിലക്കണം. മൂന്നു ദിവസത്തേക്ക്…

Read More

മൈസൂരു ദസറ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു: വിവാദങ്ങൾക്കും പിന്നാലെ മറുപടിയുമായി സർക്കാർ

ബെംഗളൂരു: 2025 ലെ മൈസൂരു ദസറ ഇത്തവണ വിപുലമായി ആഘോഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എല്ലാ ഒരുക്കങ്ങളും ഇതിനകം തന്നെ പൂർത്തിയായിക്കഴിഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന വാർത്തകൾ പ്രചരിക്കുന്നത്, സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത് . ഇതിനെത്തുടർന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനെതിരെ കോൺഗ്രസ് പാർട്ടി മേധാവി സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന വ്യാജ വാർത്ത ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരമൊരു ഉദ്ദേശ്യമോ നിർദ്ദേശമോ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി.

Read More

ഇന്ത്യൻ വ്യവസായി സ്വരാജ് പോൾ അന്തരിച്ചു

ലണ്ടൻ: യുകെയിലെ ഇന്ത്യൻ വംശജനായ വ്യവസായിയും മനുഷ്യസ്നേഹിയും ആയിരുന്ന സ്വരാജ് പോൾ (94) അന്തരിച്ചു. ലണ്ടനിൽ വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യമെന്ന് കുടുംബത്തെ കുറിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കപാറോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണ സമയത്ത് കുടുംബാംഗങ്ങൾ അടുത്തുണ്ടായിരുന്നു. ബ്രിട്ടൻ പ്രഭു സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അരുണ പോൾ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. സ്വരാജ് പോളിന്റെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, വ്യവസായം, മറ്റു മനുഷ്യരോടുള്ള…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. സെക്കന്‍ഡ്ഹാന്‍ഡ്. സ്ഥലം പാലക്കാട്. വില 000′ എന്ന കുറിപ്പോടെ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്ററും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. രാഹുലിന്റെ രാജിക്ക് പിന്നാലെയാണ് പിപി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലായിരുന്നു കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരെ ആരോപണം ഉയര്‍ന്നത്. ഈ…

Read More
Click Here to Follow Us