ബെംഗളൂരുവിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദനമേറ്റ തൃശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ക്രൂരമായ മർദനത്തിനിരയായ മലയാളി യുവതി മരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശിനി സുനിത (47) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ബെംഗളൂരുവിലെ സുലിബെലെയിൽ ഈ മാസം മൂന്നാം തീയതിയായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ബെംഗളൂരുവിൽ തെരുവുനായ്ക്കൾക്കായി ദീപക് കൃഷ്ണൻ എന്ന മലയാളി യുവാവ് നടത്തുന്ന ഷെൽട്ടർ ഹോമിലെ ജോലിക്കായാണ് സുനിത എത്തിയത്. ഇവർക്കൊപ്പം മറ്റ് രണ്ട് സ്ത്രീകളും ഇവിടെ ജോലി ചെയ്തിരുന്നു. സംഭവദിവസം ദീപക് കൃഷ്ണൻ സുനിതയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ശക്തമായി…

Read More

മഴയിൽ കുതിർന്ന് ബെംഗളൂരു; ഓലയും ഊബറുമില്ല;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ: ടാക്സി കിട്ടാനില്ല!

ബെംഗളൂരു: ഞായറാഴ്ച വൈകുന്നേരം നഗരത്തിലുടനീളം പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരു കെമ്പേഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടാക്സി സേവനങ്ങൾ വൻതോതിൽ തടസ്സപ്പെട്ടു. പ്രമുഖ റൈഡ്-ഹെയ്‌ലിംഗ് ആപ്പുകളായ ഓല, ഊബർ തുടങ്ങിയവയിൽ ക്യാബുകൾ ലഭിക്കാത്തത് നൂറുകണക്കിന് യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്. മഴ കനത്തതോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടതാണ് ടാക്സിക്ഷാമത്തിന് പ്രധാന കാരണമായത്. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിലെ തടസ്സങ്ങൾ ഭയന്ന് മിക്ക ഡ്രൈവർമാരും സർവീസുകൾ നിർത്തിവെക്കുകയോ എയർപോർട്ട് ട്രിപ്പുകൾ ഒഴിവാക്കുകയോ ചെയ്തതായി വിമാനത്താവള വൃത്തങ്ങൾ സൂചിപ്പിച്ചു. യാത്രക്കാർക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നതും ബുക്കിംഗ് ആപ്പുകളിൽ…

Read More

നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ സാങ്കേതിക തകരാറിനെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. വൈകുന്നേരം അഞ്ച് മണിയോടെ ഹൂഡി മെട്രോ സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറാണ് മെട്രോ സർവീസുകളുടെ താളംതെറ്റിച്ചത്. തകരാറിനെത്തുടർന്ന് ട്രെയിനുകൾ വേഗത കുറച്ചാണ് ബൈയപ്പനഹള്ളി സ്റ്റേഷനിലേക്ക് എത്തിച്ചത്. കുണ്ടലഹള്ളി സ്റ്റേഷനിൽ ഏകദേശം 15 മിനിറ്റോളം ട്രെയിനുകൾ നിർത്തിയിട്ടതായി യാത്രക്കാർ പരാതിപ്പെട്ടു. തുടർന്ന് വന്ന ട്രെയിനുകൾ മൂന്ന് മിനിറ്റോളം വൈകിയാണ് സർവീസ് നടത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചിലയിടങ്ങളിൽ ഷോർട്ട് ലൂപ്പ് സർവീസുകൾ (നിശ്ചിത സ്റ്റേഷനുകൾക്കിടയിലുള്ള സർവീസ്) നടത്തേണ്ടി വന്നതായി…

Read More

“റൺവേയിൽ ഇനി എ.ഐ കണ്ണ്; അപകടങ്ങൾക്കും പിഴവുകൾക്കും വിട നൽകി ബെംഗളൂരു വിമാനത്താവളം; ഇത് പുത്തൻ മാസ്റ്റർ പ്ലാൻ

ബെംഗളൂരു: വിമാനാപകടങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ മാറ്റങ്ങളുമായി ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെ.ഐ.എ). വിമാനത്താവളത്തിനുള്ളിലെ വാഹന ഗതാഗതവും വിമാനങ്ങളുടെ നീക്കവും സുരക്ഷിതമാക്കാൻ ‘സ്മാർട്ട് എയർസൈഡ് സേഫ്റ്റി സിസ്റ്റം’ എന്ന എ.ഐ (Artificial Intelligence) അധിഷ്ഠിത സാങ്കേതികവിദ്യ ബി.ഐ.എ.എൽ നടപ്പിലാക്കി. അപകടങ്ങൾ ഒഴിവാക്കാൻ കൃത്യമായ നിയന്ത്രണം വിമാനത്താവളത്തിനുള്ളിൽ വിമാനങ്ങളും ജീവനക്കാരുടെ വാഹനങ്ങളും ഒരുമിച്ച് സഞ്ചരിക്കുന്ന ‘ക്രോസ് സർവീസ് റോഡുകളിൽ’ അപകടസാധ്യത ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. മുൻപ് ജീവനക്കാർ നേരിട്ട് നിയന്ത്രിച്ചിരുന്ന സിഗ്നൽ സംവിധാനം പലപ്പോഴും പിഴവുകൾക്കും വിമാനങ്ങൾ…

Read More

വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ കുതിപ്പുമായി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഏറ്റവും വലിയ ഒറ്റകക്ഷിയായി. മെയ് ഏഴിന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച അനുമതി തേടി വിജയ് ഗവർണർക്ക് കത്തയച്ചു. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയ ടി.വി.കെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിൽ നിന്ന് 10 സീറ്റുകൾ മാത്രം അകലെയാണ്. സർക്കാർ രൂപീകരണത്തിനായി കോൺഗ്രസിന്റെ പിന്തുണ തേടി വിജയ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്തയച്ചിട്ടുണ്ട്.…

Read More

ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്

ബെംഗളൂരു: കഴിഞ്ഞ നാല് ദിവസമായി നഗരത്തിൽ തുടരുന്ന ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 476 മരങ്ങൾ പിഴുതുവീണതായും 1,171 മരച്ചില്ലകൾ ഒടിഞ്ഞുവീണതായും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) അറിയിച്ചു. കാലവർഷത്തിന് മുന്നോടിയായുള്ള മഴയിൽ മരങ്ങൾ വ്യാപകമായി വീഴുന്നത് നഗരത്തിലെ അശാസ്ത്രീയമായ മരപരിപാലനത്തെയും നഗരസഭയുടെ വീഴ്ചയെയും ചൂണ്ടിക്കാണിക്കുന്നതാണെന്ന് വിമർശനമുയരുന്നുണ്ട്. ഏറ്റവും കൂടുതൽ നാശം വെസ്റ്റ് സോണിൽ നഗരത്തിൽ ഏറ്റവും കൂടുതൽ പച്ചപ്പുള്ള വെസ്റ്റ് സിറ്റി കോർപ്പറേഷൻ പരിധിയിലാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ മാത്രം 169 മരങ്ങൾ വീഴുകയും…

Read More

പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ പിതാവും സംഘവും കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി

ബെംഗളൂരു: സ്വന്തം മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ പെൺകുട്ടിയുടെ പിതാവും ക്വട്ടേഷൻ സംഘവും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. ബാഗൽകോട്ട് മുധോൾ സ്വദേശിയായ രമേശ് ശ്രീഷൈല പട്ടടക്കൽമത്ത് (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിന്നയ്യ മഠപതി (29), ചേതന മദാര (26), വിനായക് ഗുരുവ (19) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. യെലഹങ്കയ്ക്ക് സമീപമുള്ള അല്ലാലസാന്ദ്ര രാജകാലുവെയിലെ കനാലിൽ നിന്നാണ് രമേശിന്റെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിൽ ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന രമേശ് യെലഹങ്കയിലെ…

Read More

ബെംഗളൂരുവിൽ കനത്ത മഴ തുടങ്ങി; നഗരം വീണ്ടും പ്രളയഭീതിയിൽ, കനത്ത ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു: ഒരാഴ്ച മുമ്പ് പത്തുപേരുടെ ജീവനെടുത്ത കനത്ത മഴയ്ക്ക് പിന്നാലെ ബെംഗളൂരു നഗരത്തിൽ വീണ്ടും കനത്ത മഴ ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. വരും മണിക്കൂറുകളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രധാന ഇടങ്ങളിൽ ജനജീവിതം തടസ്സപ്പെട്ടു മജസ്റ്റിക്, ശിവാജിനഗർ, കെ.ആർ. മാർക്കറ്റ് തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നിലവിൽ ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കണമെന്ന്…

Read More

ഓർഡർ നൽകിയത് 2000 രൂപയുടെ സാധനങ്ങൾ; മടങ്ങിയത് നോട്ടുമാലയുമായി: വൈറലായി ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ വീഡിയോ

ന്യൂഡൽഹി: വിവാഹവീട്ടിലെ തിരക്കിനിടയിൽ ഓൺലൈൻ ഡെലിവറി ഏജന്റിന് വ്യത്യസ്തമായ രീതിയിൽ പണം നൽകിയ ഒരു കുടുംബത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഗ്രോസറി സാധനങ്ങൾ എത്തിച്ചുനൽകിയ ബ്ലിങ്കിറ്റ് ഏജന്റിനെ നോട്ടുമാല അണിയിച്ചാണ് വീട്ടുകാർ സ്വീകരിച്ചത്. ഭവ്യ ശ്രീധർ എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. വീട്ടിൽ വിവാഹ ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിനിടയിലാണ് ഏകദേശം 2,000 രൂപയുടെ സാധനങ്ങൾ ഇവർ ഓൺലൈനായി ഓർഡർ ചെയ്തത്. സാധനങ്ങളുമായി എത്തിയ ഡെലിവറി ഏജന്റ് പണം ചോദിച്ചപ്പോൾ കയ്യിൽ ചില്ലറ നോട്ടുകൾ ഇല്ലാതിരുന്നതിനാലാണ് വീട്ടുകാർ ഈ…

Read More

വോട്ട് 3 ശതമാനത്തിൽ നിന്ന് 12-ലേക്ക്; കുണ്ടറ പിടിച്ചില്ലെങ്കിലും കളം പിടിച്ചെന്ന് റോബിൻ, കുണ്ടറക്കാരോട് നന്ദി പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ

കുണ്ടറ: നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, കഴിഞ്ഞ തവണത്തേക്കാൾ മൂന്നിരട്ടി വോട്ടുകൾ സമാഹരിക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് റോബിനും പ്രവർത്തകരും. ഫലം പുറത്തുവന്നതിന് പിന്നാലെ തന്നിൽ വിശ്വാസമർപ്പിച്ച കുണ്ടറയിലെ വോട്ടർമാർക്ക് റോബിൻ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ എൻഡിഎയ്ക്ക് ലഭിച്ചത് വെറും 3.90 ശതമാനം വോട്ടുകൾ മാത്രമായിരുന്നു. എന്നാൽ ഇത്തവണ റോബിൻ രാധാകൃഷ്ണൻ അത് 12 ശതമാനമായി ഉയർത്തി. കഴിഞ്ഞ…

Read More
Click Here to Follow Us