വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ കുതിപ്പുമായി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഏറ്റവും വലിയ ഒറ്റകക്ഷിയായി. മെയ് ഏഴിന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച അനുമതി തേടി വിജയ് ഗവർണർക്ക് കത്തയച്ചു.

തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയ ടി.വി.കെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിൽ നിന്ന് 10 സീറ്റുകൾ മാത്രം അകലെയാണ്. സർക്കാർ രൂപീകരണത്തിനായി കോൺഗ്രസിന്റെ പിന്തുണ തേടി വിജയ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്തയച്ചിട്ടുണ്ട്. ഇതോടൊപ്പം ഡി.എം.കെ ഇതര പാർട്ടികളുമായും ടി.വി.കെ ചർച്ചകൾ നടത്തുന്നുണ്ട്.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

മെയ് ഏഴിന് മുഖ്യമന്ത്രിയോടൊപ്പം മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സഭയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് വിജയ് വ്യക്തമാക്കി. എന്നാൽ, ഡി.എം.കെ സഖ്യം വിടില്ലെന്ന് എം.ഡി.എം.കെ നേതാവ് വൈക്കോ അറിയിച്ചു. തങ്ങളെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നാണ് ഇടതുപക്ഷ പാർട്ടികൾ പറയുന്നത്.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച് ടി.വി.കെ ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ നടന്നുവരികയാണ്. വിജയ് ആരുമായി സഖ്യമുണ്ടാക്കുമെന്നത് തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഉറ്റുനോക്കപ്പെടുന്ന ഒന്നാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts