നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ സാങ്കേതിക തകരാറിനെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. വൈകുന്നേരം അഞ്ച് മണിയോടെ ഹൂഡി മെട്രോ സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറാണ് മെട്രോ സർവീസുകളുടെ താളംതെറ്റിച്ചത്.

തകരാറിനെത്തുടർന്ന് ട്രെയിനുകൾ വേഗത കുറച്ചാണ് ബൈയപ്പനഹള്ളി സ്റ്റേഷനിലേക്ക് എത്തിച്ചത്. കുണ്ടലഹള്ളി സ്റ്റേഷനിൽ ഏകദേശം 15 മിനിറ്റോളം ട്രെയിനുകൾ നിർത്തിയിട്ടതായി യാത്രക്കാർ പരാതിപ്പെട്ടു. തുടർന്ന് വന്ന ട്രെയിനുകൾ മൂന്ന് മിനിറ്റോളം വൈകിയാണ് സർവീസ് നടത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചിലയിടങ്ങളിൽ ഷോർട്ട് ലൂപ്പ് സർവീസുകൾ (നിശ്ചിത സ്റ്റേഷനുകൾക്കിടയിലുള്ള സർവീസ്) നടത്തേണ്ടി വന്നതായി ബി.എം.ആർ.സി.എൽ (BMRCL) അറിയിച്ചു.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

കൃത്യമായ വിവരങ്ങൾ നൽകാത്തതിൽ യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ അധികൃതർക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും ബി.എം.ആർ.സി.എൽ എക്സിലൂടെ (ട്വിറ്റർ) അറിയിച്ചു.

കഴിഞ്ഞ ദിവസവും പർപ്പിൾ ലൈനിൽ സമാനമായ രീതിയിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. വൈദ്യുതി തടസ്സത്തെത്തുടർന്ന് തിങ്കളാഴ്ച രാവിലെ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ മുൻകരുതൽ നടപടിയായി താൽക്കാലികമായി അടച്ചിരുന്നു. പിന്നീട് രാവിലെ 11 മണിയോടെയാണ് ഇവിടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായത്. തിരക്കേറിയ സമയങ്ങളിൽ പർപ്പിൾ ലൈനിലുണ്ടാകുന്ന തുടർച്ചയായ തടസ്സങ്ങൾ യാത്രക്കാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts