ബെംഗളൂരുവിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദനമേറ്റ തൃശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ക്രൂരമായ മർദനത്തിനിരയായ മലയാളി യുവതി മരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശിനി സുനിത (47) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ബെംഗളൂരുവിലെ സുലിബെലെയിൽ ഈ മാസം മൂന്നാം തീയതിയായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം.

ബെംഗളൂരുവിൽ തെരുവുനായ്ക്കൾക്കായി ദീപക് കൃഷ്ണൻ എന്ന മലയാളി യുവാവ് നടത്തുന്ന ഷെൽട്ടർ ഹോമിലെ ജോലിക്കായാണ് സുനിത എത്തിയത്. ഇവർക്കൊപ്പം മറ്റ് രണ്ട് സ്ത്രീകളും ഇവിടെ ജോലി ചെയ്തിരുന്നു. സംഭവദിവസം ദീപക് കൃഷ്ണൻ സുനിതയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ശക്തമായി എതിർത്തതോടെ പ്രകോപിതനായ ദീപക് സുനിതയെ ക്രൂരമായി മർദിച്ചു. മർദനമേറ്റ് തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ സുനിത അബോധാവസ്ഥയിലായി.

  മോദിയുടെ യോഗത്തില്‍ വെച്ച് സിഐയെ കയ്യേറ്റം ചെയ്ത സംഭവം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കൾ ഇവരെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. നിലവിൽ ഒളിവിലുള്ള പ്രതി ദീപക് കൃഷ്ണനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കർണാടക പൊലീസുമായി സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ല; വായ്പ അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് ബാങ്ക്
[masterslider id="10"]

Related posts

Click Here to Follow Us